News

ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങി – ഷിബു ബേബി ജോൺ

തിരുവനന്തപുരം . ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഫാർമ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്, നവയുഗ എഞ്ചിനിയറിംഗ് എന്നിവയിൽ നിന്നാണ് സിപിഎം പണം വാങ്ങിയതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇത് കൂടാതെ കിറ്റെക്സ്, മുത്തൂറ്റ്, യൂണിടെക്ക് എന്നീ സ്ഥാപനങ്ങളും രണ്ടുതവണ പണം കൊടുത്തതായി ഷിബു ബേബി ജോൺ ആരോപിച്ചു. ഇലക്ട്രല്‍ ബോണ്ടില്‍ അഴിമതി ആരോപിച്ച സിപിഎം, നേരിട്ട് പണം കൈപ്പറ്റിയതിനെ കുറിച്ച് വ്യക്തമാക്കണമെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു. മറ്റെല്ലാവരും അഴിമതിക്കാരും തങ്ങള്‍ വിശുദ്ധരുമാണെന്നുള്ള സിപിഎമ്മിന്റെ വാദം ഇവിടെ പൊളിഞ്ഞിരിക്കുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഓഡിറ്റ് റിപ്പോർട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോൺ പുറത്തുവിട്ടിരിക്കുന്നത്. വിവാദ കമ്പനികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പറയുന്ന സിപിഎമ്മിൻ്റേത് ഇരട്ടത്താപ്പാണെന്നും ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്നാണ് സി പി എം പണം വാങ്ങിയതെന്നും ബേബി ജോൺ ആരോപിച്ചു.

നവയുഗ എന്‍ജിനീയറിങ് കമ്പനി ഹൈദരാബാദില്‍ നിന്ന് രണ്ടുതവണയായി 50 ലക്ഷം, മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹൈദരാബാദ്- 25 ലക്ഷം, ഡോ. റെഡ്ഡി ലബാറട്ടറീസ് ഹൈദരാബാദ്-5 ലക്ഷം, ഹൈദരാബാദ് നാട്‌കോ ഫാര്‍മ-25 ലക്ഷം, ഹൈദരാബാദ് അരവിന്ദോ ഫാര്‍മ 50,000, വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫഌറ്റ് അഴിമതിയില്‍ ഉള്‍പ്പെട്ട യുണിടെക് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് രണ്ടു തവണയായി രണ്ടേകാല്‍ ലക്ഷം രൂപ ഉള്‍പ്പെടെ രാജ്യത്തെ അഞ്ഞൂറിലധികം കമ്പനികളില്‍ നിന്ന് 50,000 മുതല്‍ 50 ലക്ഷം വരെ സിപിഎം വാങ്ങിയിട്ടുണ്ട്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ഏറ്റവും കൂടുതല്‍ ബോണ്ടുവാങ്ങിയത് ഡിഎംകെയില്‍ നിന്നാണ്. ഇതേ ഡിഎംകെ സിപിഎമ്മിനും സിപിഐക്കും പണം നല്കിയിട്ടുണ്ട്. അപ്പോള്‍ ഇലക്ടറല്‍ ബോണ്ടിന്റെ പങ്ക് സിപിഎമ്മിനു ലഭിച്ചിട്ടുണ്ടെന്നും ഷിബു പറഞ്ഞു. സോഷ്യല്‍ എന്‍ജിനിയറിങ് കൈവിട്ട് ന്യൂനപക്ഷ വോട്ടുകള്‍ കൈക്കലാക്കാന്‍ മുഖ്യമന്ത്രി കമ്മ്യൂണല്‍ എന്‍ജിനിയറിങ് ആണ് നടത്തുന്നത്. ഓരോ പ്രദേശത്തെയും സാമുദായിക വികാരം തങ്ങള്‍ക്ക് അനുകൂലമാക്കുന്ന രിതീയില്‍ തനി വര്‍ഗീയതയാണ് മുഖ്യമന്ത്രി പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

46 mins ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

13 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

24 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago