Crime,

ചക്കരക്കുടത്തിൽ കയ്യിട്ട് മത്സരിച്ച് വാരി തിന്ന്‌ CPM, വളഞ്ഞിട്ട് പിടിച്ച് ED

ജനങ്ങള്‍ സംശയിച്ചതുപോലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടും പങ്കാളിത്തത്തോടുകൂടിയുമുള്ള പകല്‍ക്കൊള്ളയാണെന്ന് കൂടുതല്‍ വ്യക്തമായി വരികയാണ്. സിപിഎം നിയന്ത്രിക്കുന്ന രഹസ്യ അക്കൗണ്ടുകള്‍ വഴിയാണ് അഴിമതി ഇടപാടുകള്‍ നടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലൂടെ തെളിഞ്ഞുവരികയാണ്. വന്‍തോതില്‍ പണമിടപാടുകള്‍ നടന്ന ഈ രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇഡി റിസര്‍വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും തെരഞ്ഞെടുപ്പു കമ്മീഷനും കൈമാറിയിരിക്കുന്നത് ശക്തമായ നടപടികളിലേക്ക് നയിക്കും.

സഹകരണ നിയമങ്ങള്‍ ലംഘിച്ചാണ് സിപിഎം കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നത്. ഇതിനെതിരെയും നടപടിക്കു സാധ്യതയുണ്ട്. രഹസ്യ അക്കൗണ്ടുകള്‍ വഴിയാണ് ബിനാമി വായ്പകളുടെ കമ്മീഷന്‍ പാര്‍ട്ടി കൈപ്പറ്റിയിരുന്നതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ വഴി ഭൂമിയിടപാടുകള്‍ നടത്തിയിട്ടുള്ളതായും ഇ ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം ഓഡിറ്റിങ്ങില്‍നിന്ന് മറച്ചുപിടിച്ചത് മറ്റൊരു തെറ്റാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കണമെന്നുണ്ട്. എന്നാല്‍ കരുവന്നൂരിലെ രഹസ്യഅക്കൗണ്ടുകളുടെ കാര്യത്തില്‍ സിപിഎം ഇത് ചെയ്യാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ ക്ഷണിച്ചുവരുത്തും. കരുവന്നൂരില്‍ സിപിഎം നേതാക്കള്‍ മാത്രമല്ല പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങിയെന്ന വിവരവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റു ചെയ്തതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കരുവന്നൂരെത്തി പാര്‍ട്ടി നേതാക്കളെ കണ്ടിരുന്നു. അഴിമതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒത്തുതീര്‍പ്പി നില്ലെന്നും, അഴിമതികള്‍ നടത്തിയവരെ അവര്‍ വഹിക്കുന്ന പദവികള്‍ നോക്കാതെ പിടികൂടുമെന്നും വ്യക്തമായതോടെയാണ് പിണറായി ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തിയത്. അഴിമതിക്കാരായ പാര്‍ട്ടി നേതാക്കള്‍ക്ക് ആത്മവിശ്വാസം പകരാനാവും ഇത്. മുഖ്യമന്ത്രിതന്നെ വലിയ അഴിമതി ആരോപണങ്ങളുടെ നിഴലിലാണല്ലോ. മകള്‍ വീണവിജയനെതിരായ മാസപ്പടി കേസ് ഇ ഡി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കരുവന്നൂര്‍ ബാങ്കിലെ അഴിമതിയുടെ കാര്യത്തിലും ഇ ഡിയുടെ അന്വേഷണം മുന്നോട്ടുതന്നെ എന്നറിഞ്ഞുകൊണ്ടാണ് പിണറായി കരുവന്നൂരിലെത്തിയത്. അഴിമതിക്കാരോടുള്ള ഐക്യദാര്‍ഢ്യമായി ഇതിനെ കാണേണ്ടിവരും. മസാല ബോണ്ടു കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ചെയ്യുന്നതുപോലെ അന്വേഷണവുമായി പരമാവധി നിസ്സഹരിക്കുകയെന്ന തന്ത്രമാവും കരുവന്നൂരിലും സിപിഎം സ്വീകരിക്കുക. ഈ കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കും. ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ ഒരുകാര്യവും പറയാതിരിക്കുകയെന്നതാവും ഇവരുടെ തന്ത്രം. പക്ഷേ ഇത് അധികകാലം മുന്നോട്ടുപോകാനിടയില്ല. ഇഡി അന്വേഷിച്ചു കണ്ടെത്തിയ അഴിമതിയുടെ തെളിവുകള്‍ക്കു മുന്നില്‍ സിപിഎമ്മിന്റെ ഇത്തരം തന്ത്രങ്ങള്‍ പൊളിയുകതന്നെ ചെയ്യും.

കരുവന്നൂര്‍ അഴിമതിയന്വേഷണം ഇ ഡി ശക്തിപ്പെടുത്തിയിരി ക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ഇടതുമുന്ന ണിയെയും ബാധിക്കും. അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന സിപിഎമ്മിന്റെ പ്രചാരണം രഹസ്യ അക്കൗണ്ടുകളുടെവരെ വിവരങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് വിലപ്പോവില്ല. കരുവന്നൂര്‍ അഴിമതിയുടെ പങ്കുപറ്റിയെന്ന നിഗമനത്തില്‍ മുന്‍ എം.പി: പി.കെ. ബിജുവിനും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നതും സിപിഎമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും.

ഇതേ ബിജു ഉള്‍പ്പെടുന്ന അന്വേഷണ കമ്മീഷനെ വച്ചാണ് പാര്‍ട്ടി കരുവന്നൂര്‍ അഴിമതി അന്വേഷിച്ച് എല്ലാവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ചിനെ ഇറക്കി അഴിമതി തേച്ചുമാച്ചു കളയാനും, അഴിമതിക്കാരായ ബാങ്ക് ജീവനക്കാരെ രക്ഷിക്കാനും ശ്രമം നടന്നത്. ഇതേ ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ ഇ ഡി കൊണ്ടുപോയ ബാങ്ക് രേഖകള്‍ വേണമെന്നു പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണ് ഇതിന്റെയെല്ലാം ദുഷ്ടലാക്ക്. ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ല.

ആലത്തൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.ടി.എന്‍. സരസുവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പ് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കരുവന്നൂരില്‍ തട്ടിപ്പിനിരയായവരുടെ പണം തിരിച്ചുവാങ്ങിക്കൊ ടുക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അഴിമതിക്കെതിരായി മോദി സര്‍ക്കാൃ നടത്തുന്ന പോരാട്ടമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. തൃശൂര്‍ മണ്ഡലത്തിലെ ജനവിധി നിര്‍ണയിക്കുന്ന തില്‍ കരുവന്നൂര്‍ അഴിമതി വലിയ പങ്കുവഹിക്കും.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

6 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

17 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

18 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

19 hours ago