Crime,

കരുവന്നൂര്‍ സിപിഎം കൊള്ളയിൽ ജില്ലാ കമ്മിറ്റി കമ്മീഷന്‍ വാങ്ങി, എം.എം. വര്‍ഗീസ് അറസ്റ്റിലാവും

തൃശ്ശൂര്‍ . കരുവന്നൂര്‍ വായ്പത്തട്ടിപ്പില്‍ സിപിഎം ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങി. ഇ ഡിയുടേതാണ് ഈ കണ്ടെത്തല്‍. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനെന്നാണ് പുറത്ത് വരുന്ന വിവരം. വര്‍ഗീസിനു പുറമേ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവും മുന്‍ എംപിയുമായ പി.കെ. ബിജു, തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലറും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.കെ. ഷാജന്‍ എന്നിവര്‍ക്കും ഇ ഡി നോട്ടീസ് നല്കി. ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് വൈകിട്ട് അറിയിച്ചിട്ടുണ്ട്. ഇതോടെ അറസ്റ്റിനുള്ള സാധ്യതയാണ് ഉണ്ടാവുന്നത്.

ബിജു വ്യാഴാഴ്ചയും ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇ ഡി നിർദേശിച്ചിരിക്കുന്നത്. കരുവന്നൂരില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളായിരുന്നു ഇരുവരും. കേസിലെ മുഖ്യപ്രതി സതീഷ് കുമാറില്‍ നിന്ന് പി.കെ. ബിജു വലിയ തുക കൈപ്പറ്റിയെന്ന സാക്ഷിമൊഴി ഇ ഡി യുടെ കൈവശമുണ്ട്.

സി പി നേതാക്കൾ ഇടപെട്ടു 50 ലക്ഷത്തിന്റെ നൂറിലേറെ ബിനാമി വായ്പകളാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്നു തട്ടിപ്പു നടന്ന കാലയളവില്‍ അനുവദിച്ചിട്ടുള്ളത്. ഈ ബിനാമി വായ്പകള്‍ പലതും അനുവദിച്ചതിന്റെ പേരില്‍ ജില്ലാ കമ്മിറ്റിക്കും കമ്മീഷന്‍ ലഭിച്ചു. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകളും ഇ ഡി പരിശോധിച്ചു വരികയാണ്. ഏരിയ – ലോക്കല്‍ കമ്മിറ്റികളുടെ അഞ്ചു രഹസ്യ അക്കൗണ്ടുകള്‍ വഴി പാര്‍ട്ടി കമ്മീഷന്‍ കൈപ്പറ്റിയതായി നേരത്തേ ഇ ഡി കണ്ടെത്തി. ഇതിനു പുറമേയാണ് ജില്ലാ കമ്മിറ്റി അക്കൗണ്ടുകളി ലേക്കും പണമെത്തിയിരിക്കുന്നത്.

ലോക്കല്‍ കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയത് 50 ലക്ഷം രൂപയാണ്. ഇതു ശരിയാണെന്നു പാര്‍ട്ടിയും സമ്മതിച്ചിട്ടുണ്ട്. കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറിയെ നേരത്തേ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാര്‍ട്ടി പുറത്താക്കുകയുണ് ഉണ്ടായി. ഇതിനു വ്യക്തമായ കാരണം പാര്‍ട്ടി പറഞ്ഞിരുന്നില്ല. ഇതേക്കുറിച്ചും എം.എം. വര്‍ഗീസ് ഇ ഡി യോട് മറുപടി പറയണം.

എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കേരള ബാങ്ക് എന്നിവിടങ്ങളില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടുണ്ട്. 12 കോടിയോളം രൂപ ഈ അക്കൗണ്ടുകളിലുള്ളതായാണ് വിവരം. കരുവന്നൂരില്‍ നിന്നു കമ്മീഷന്‍ ഇനത്തില്‍ എത്ര തുകയെത്തി എന്നതാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂര്‍ ബാങ്കിലെ മുന്‍ സെക്രട്ടറിയും കേസിലെ പ്രതിയുമായ സുനില്‍കുമാര്‍ ജില്ലാ കമ്മിറ്റിക്ക് കമ്മീഷന്‍ നല്കിയിരുന്ന കാര്യം മൊഴിയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

അതേസമയം ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. തൃശ്ശൂരിലെ ഇടതു സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തിനാല്‍ ഹാജരാകാനാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണന്‍ എന്നിവരെയും ഇ ഡി വിളിപ്പിച്ചേക്കും. കൃത്യമായ വിശദീകരണം നല്കാനായില്ലെങ്കില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്യാനും ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉള്ള സാധ്യകൾ ആണ് ഉള്ളത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

9 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

10 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

11 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

22 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

22 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago