Kerala

‘നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോ’? പി വി അൻവർ എം എൽ എയെ സുപ്രീം കോടതി ഓടിച്ചു

ന്യൂ ഡൽഹി . കേരളത്തിൽ വർധിച്ചു വരുന്ന വന്യജീവി ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കെ മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള കര്‍മപരിപാടി തയാറാക്കാനും നഷ്ടപരിഹാരത്തിന് പ്രത്യേകഫണ്ട് രൂപീകരിക്കാനും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി സമീപിച്ച പി.വി. അന്‍വര്‍ എംഎല്‍എയെ സുപ്രീം കോടതി ഓടിച്ചു.

മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള കര്‍മപരിപാടി തയാറാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുക യായിരുന്നു സുപ്രീംകോടതി. മനുഷ്യ- വന്യജീവി സംഘര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി, നയത്തിന്റെയും പരിപാടികളുടെയും അഭാവമല്ല, മറിച്ച് അത് നടപ്പാക്കുന്നതിലുള്ള പോരായ്മയാണ് പ്രശ്‌നത്തിന് കാരണമെന്നും തുറന്നടിച്ചു. മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതിന് നിലവിലുള്ള നയം ഫലപ്രദമല്ലെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്ന് സുപ്രീം കോടതി തിരികെ ചോദിച്ചു.

‘തന്റെ സംസ്ഥാനത്തും ഇതേ പ്രശ്‌നങ്ങളുണ്ടെന്ന്’ ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സുധാന്‍ശു ധുലിയ പറഞ്ഞു. എല്ലാ സംസ്ഥാനത്തും പ്രശ്‌നമുണ്ട്. ഓരോ സംസ്ഥാനത്തെ പ്രശ്‌നത്തിനും വ്യത്യസ്ത കാരണമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി അന്‍വറിനോട് പറയുകയായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കെയാണ് മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള കര്‍മപരിപാടി തയാറാക്കാനും നഷ്ടപരിഹാരത്തിന് പ്രത്യേകഫണ്ട് രൂപീകരിക്കാനും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി പി.വി. അന്‍വര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന ജനരോഷം മറികടക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് ഇതോടെ ആസ്ഥാനത്തായത്.

മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളത്. വനാതിർത്തികളിൽ കൃത്യമായി ഫെൻസിങ് സ്ഥാപിക്കാത്തതും, വന്യ ജീവികൾ ഇറങ്ങുന്ന പ്രദേശങ്ങങ്ങളിൽ കിടങ്ങുകൾ സ്ഥാപിക്കാത്തതും ആണ് ഇതിനു മുഖ്യ കാരണം. ഇതിനായി നൽകുന്ന കേന്ദ്ര ഫണ്ടുകൾ വകമാറ്റി ചിലവഴിക്കുന്നത് തുടരുമ്പോഴാണ് തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരിക്കുന്ന ജന രോക്ഷത്തെ മാറി കടക്കാൻ ഹർജിയുമായി സി പി എം സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായി കൊണ്ടിരിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിൽ വോട്ട് ചോദിച്ച് പോകാൻ കഴിയാത്ത അവസ്ഥയിലാണ് എൽ ഡി എഫ്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

9 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

9 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

10 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

14 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

14 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

15 hours ago