Kerala

CPM നു വോട്ടു ചോദിച്ചു പോയ വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളമൊഴിച്ച് ഗൃഹനാഥൻ പിണറായിയോടുളള കലിപ്പ് തീർത്തു

എൽ ഡി എഫിനായി വോട്ടു ചോദിച്ചെത്തിയ വാർഡ് മെമ്പറുടെ ദേഹത്തേക്ക് തിളച്ച കഞ്ഞിവെള്ളമൊഴിച്ച് ഗൃഹനാഥന്റെ പ്രതിഷേധം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നു വേണ്ടി വോട്ടഭ്യർത്ഥനയുമായെത്തിയ വാർഡ് മെമ്പറാണ് ആക്രമണ ത്തിനിരയായത്. ഗുരുതരമായി പൊള്ളലേറ്റ മെമ്പറെ മെഡിക്കൽ കല്ലജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഊരുവേഗ സ്വദേശിയായ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റർ കാർഡുകൾ വിതരണം ചെയ്യാൻ എത്തിയതാ യിരുന്നു ആക്രമണത്തിനിരയായ വാർഡ് മെമ്പർ. ഇതിൽ പ്രകോപിതനായ ഗൃഹനാഥൻ വാർഡ് മെമ്പറെ അസഭ്യം പറഞ്ഞു. തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെയാണ് വാർഡ് മെമ്പറുടെ ദേഹത്തേക്ക് ഗൃഹനാഥൻ കഞ്ഞിക്കലം വലിച്ചെറിഞ്ഞത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ തിളച്ച കഞ്ഞിവെള്ളം തെറിച്ച് വാർഡ്‌മെമ്പറുടെ ദേഹത്ത് പൊള്ളലേറ്റു. സംഭവത്തിൽ രാഷ്ട്രീയമായോ വ്യക്തിപരമായോ ഇയാളുമായി യാതൊരു മുൻ വൈരാഗ്യവും ഇല്ലായിരുന്നുവെന്നും വാർഡ് മെമ്പർ മൊഴി നൽകി.

ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമുള്ള ആളല്ല ഗൃഹനാഥൻ എന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സാധാരണക്കാരന്റെ പിണറായി സർക്കാരിനോടുള്ള ആത്മരോ ഷമാണ് ഗൃഹനാഥനെ ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്ന് കരുതുന്നു. സാധാരണക്കാരായ ജനങ്ങൾ ജീവിക്കാൻ ഗതിയില്ലാതെ, അർഹമായ പെൻഷൻ പോലും കിട്ടാതെ നട്ടം തിരിയുമ്പോൾ പൊതു ഖജനാവ് കൊള്ളയടിച്ച് ആഡംബര ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയോടുള്ള ഓരോ സാധാരണക്കാരന്റെയും പ്രതിഷേധമാണ് ഇവിടെ പ്രകടമായത് എന്ന് വേണം കരുതാൻ. രണ്ടാം തവണയും അധികാരത്തിലേറി ഭരിച്ചു മുടിച്ചിട്ടും വീണ്ടും വോട്ടു ചോദിക്കാൻ ചെന്ന ഉളുപ്പില്ലായ്മയ്ക്കു കിട്ടിയ അടിയാണ് ഇത്.

അതേസമയം എലെക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം ” എന്ന പുസ്തകം വീടുകളിൽ വിതരണം ചെയ്തത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ യു ഡി എഫ് പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർ പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ് അച്ചടിച്ച “മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം ” എന്ന പുസ്തകം വീടുകളിൽ നൽകുന്നതിനെതിരെയാണ് യുഡിഎഫിന്റെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ കരകുളം കൃഷ്ണപിള്ള തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

സർക്കാർ സംവിധാനങ്ങളെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ട് ഇത്തരം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള നടപടിയും എൽഡിഎഫ് പ്രവർത്തകർ ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.അതേസമയം, പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്കെതിരെ ഉയർന്ന പെരുമാറ്റചട്ടലംഘന പരാതിയിൽ നടപടിയെടുത്ത് കളക്ടർ. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്നും ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യാനാണ് നിർദ്ദേശം.

എൽ‌ഡിഎഫിന്റെ പരാതിയിലാണ് നടപടി. ആന്റോ ആന്റണിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളി ലെയും 20 മൊബൈൽ ടവറുകളിലെയും സ്ഥാനാർത്ഥിയുടെ പേര് മറച്ചുവയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം.

https://youtu.be/VJvBwIp2NNI?si=Aclmqp9YxHm7BbdW

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

2 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

3 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

4 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

14 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

15 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

16 hours ago