News

CPM ന്റെ പൊട്ടാസുകളെല്ലാം ചീറ്റിപ്പോയി, കോൺഗ്രസിനെതിരെ വാളും പരിചയുമെടുത്ത് ഉറഞ്ഞു തുള്ളി പിണറായി

കോഴിക്കോട് . ലോക സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കരുതി വെച്ചിരുന്ന ആയുധങ്ങളൊന്നും പൊട്ടാതെ ചീറ്റിപ്പോകുന്ന അവസ്ഥയിൽ ഇന്ത്യ മുന്നണിയിലെ കോൺഗ്രസിനെതിരെ വാളെടുത്തിരിക്കുകയാണ് പിണറായി വിജയൻ. കേജിരിവാളിന്റെ അറസ്റ്റുമായി ബന്ധപെട്ടു കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്ന പിണറായി രാഹുലിനെതിരെ വയനാട്ടിൽ മത്സരിക്കുന്ന സി പി ഐ സ്ഥാനാർഥി ‘ആനി രാജ മണിപ്പൂരിന്റെ കാര്യത്തിൽ രാജ്യദ്രോഹിയായി മാറ്റപ്പെട്ടു’ എന്ന് ആക്ഷേപിക്കുകയും ഉണ്ടായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സി പി എം കരുതി വെച്ച പടക്കങ്ങൾ ഒന്നും പൊട്ടാതെയും ഏശാതെയും വന്നു ജനത്തിന് മുന്നിൽ ആശയപുഴപ്പത്തിലായി നട്ടം തിരിയുന്ന അവസ്ഥയിലാണ് വോട്ടു പെട്ടിയിൽ വോട്ടിനു വേണ്ടി സ്വന്തം മുന്നണിയിലെ തന്നെ കോൺഗ്രസിലെയും സി പി ഐ യിലെയും നേതാക്കളെ നേതാക്കളെ കുറ്റപ്പെടുത്തുന്ന ഭ്രാന്ത് പിടിച്ച രാഷ്ട്രീയക്കളിയിലേക്ക് പിണറായി എത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ മുതൽ സംസ്ഥാനത്തെ ഭരണമുന്നണിയായ എല്‍ഡിഎഫില്‍ ആശയക്കുഴപ്പം മുളപൊട്ടിയിരുന്നു. കരുതിവച്ച ആയുധങ്ങളൊന്നും പുറത്തെടുക്കാനാവുന്നില്ല, കണക്കുകൂട്ടിയ വിഷയങ്ങളൊന്നും പ്രചാരണത്തില്‍ ഫലിക്കാത്ത സ്ഥിതിയിലുമായി. സിപിഎമ്മിന്റെ ബാദ്ധ്യതകള്‍ മുന്നണിക്ക് ഭാരമാകുന്നുവെന്ന സ്വയം വിലയിരുത്തലിലേക്ക് പാർട്ടിയും നേതാക്കളും എത്തി.

കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കാണ് ആദ്യം അജണ്ട തയാറാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ സംസ്ഥാനത്തെ ഭരണ പരാജയങ്ങള്‍ക്ക് ബിജെപി – മോദി സര്‍ക്കാരിനെതിരേ ജനവികാരം ഇളക്കാമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാല്‍ ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പീഡിപ്പിക്കുന്നുവെന്നതുള്‍ പ്പെടെയുള്ള പ്രചാരണ ആയുധങ്ങള്‍ പ്രയോഗിക്കാൻ കഴിയാത്ത സ്ഥിതിവന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇ ഡിയുടെ അന്വേഷണം വന്നതോടെ ഇ ഡി വിഷയം തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചെയ്‌താൽ കരിമണല്‍ ഖനന വിഷയവും വീണാ വിജയന്റെ മാസപ്പടിയും അതിന്റെ പിന്നിൽ രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുഭകോണവുമൊക്കെ പൊതു ചര്‍ച്ചയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ ചര്‍ച്ചയും ആശങ്കയും ഉണ്ടാക്കുമെന്ന തിരിച്ചറിവുമാണ് ഇതിനു കാരണമായത്.

തുടർന്നാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോദി സര്‍ക്കാര്‍ എന്ന ആരോപണവും ഉന്നയിക്കാന്‍ പറ്റാതായത്. കേന്ദ്രമന്ത്രിമാരുടെ വിശദീകരണങ്ങള്‍, സുപ്രീം കോടതിയിലെ കേസ് തുടങ്ങിയവ സംസ്ഥാനത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചതോടെ ആ വിഷയത്തിലും പ്രചാരണം സാദ്ധ്യമാക്കുകയായിരുന്നു.

സിഎഎ വിഷയം ഉയർത്തി കേന്ദ്ര സര്‍ക്കാരിനെതിരേ മുമ്പ് ഉണ്ടാക്കിയ മത വികാരം ഇത്തവണ ഫലിക്കുമോ എന്ന ഭയം ഒരു വശത്ത് സി പി എമ്മിനുണ്ട്. ആദ്യഘട്ട പ്രചാരണത്തില്‍ മനസ്സിലാകുന്നത് സിഎഎ, ഏക സിവില്‍കോഡ്, റേഷന്‍ വിതരണം, തൊഴിലുറപ്പ് തുടങ്ങിയ വിഷയങ്ങളോടുള്ള ജനപ്രതികരണം മോശമാണെന്ന് തന്നെയാണ്. പാര്‍ട്ടി നേതാക്കളും അണികളും മാധ്യമങ്ങളിലെ ചര്‍ച്ചകളും മാത്രമാണ് ഈ വിഷയത്തില്‍ താത്പര്യം കാണിക്കുന്നത്. ജനത്തിന് ഇതൊന്നും വലിയ വിഷമല്ല. ക്രിസ്തീയ ന്യൂനപക്ഷത്തിന്റെ രക്ഷകരായി പ്രചാരണം നടത്താന്‍ സിപിഎം നേതാക്കള്‍ നടത്തുന്ന വിവരണങ്ങളിലും വിശദീകരണങ്ങളിലും സഭാ നേതാക്കളില്‍ നിന്നും വിയോജിപ്പാണ് ഉണ്ടായിരിക്കുന്നത്.

ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ നേട്ടവും മോദിയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നതുപോലെ പിണറായിയുടെ തുടര്‍ഭരണ നേട്ടങ്ങള്‍ പറയാനായിട്ടു ഒന്നുമില്ല എന്നതാണ് അതിനുള്ളിലെ പരമാർത്ഥം. ഈ സാഹചര്യത്തില്‍ പുതിയ പ്രചാരണ വിഷയങ്ങള്‍ കണ്ടെത്താനും പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാനുമുള്ള പരിശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കേജിരിവാളിനെ സി പി എമ്മിന് കൈയ്യിൽ കിട്ടുന്നത്. ഇതോടെയാണ് കോൺഗ്രസിനെതിരെ സി പി എമ്മിന്റെ കടന്നാക്രമണങ്ങൾ ഉണ്ടാവുന്നത്.

‘ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യത്തിന്റെ റാലിക്കു താങ്ങാവുന്നതിലും കൂടുതൽ ആളുകൾ വന്നു. കോൺഗ്രസും ഇതിൽനിന്ന് പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. മറ്റു പാർട്ടികളെ വേട്ടയാടുമ്പോൾ ബിജെപിക്കൊപ്പമാണു കോൺഗ്രസ് നിൽക്കുന്നത്. ഡൽഹിയിൽ കോൺഗ്രസാണു മദ്യനയത്തിനെതിരെ കേസ് ഫയൽ ചെയ്തത്. അത് ഇ.ഡിക്കു കടന്നുവരാൻ വഴിയൊരുക്കി. ഇപ്പോൾ കോൺഗ്രസ് സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. റാലിയിൽ കോൺഗ്രസിന്റെ എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്തതും നല്ല കാര്യം.’ പിണറായി വിജയൻ പറഞ്ഞു.

‘അശോക് ചവാന്റെ കാര്യം രാഹുൽ ഗാന്ധി തന്നെയാണ് വിളിച്ചു പറഞ്ഞത്. കോൺഗ്രസിന്റെ വളരെ പ്രധാനപ്പെട്ട നേതാവ് തന്നെ പാർട്ടിവിട്ടു പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ല. രാജ്യതാൽപര്യം മുൻനിർത്തിയാണു പ്രവർത്തിക്കേണ്ടത്. ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണു ബിജെപി. വർഗീയതയെ എതിർത്തുകൊണ്ടു മാത്രമേ മതനിരപേക്ഷത നിലനിർത്താനാകൂ.’ എന്നൊക്കെ പറഞ്ഞ പിണറായി ‘അസമിൽ പൗരത്വ നിയമം നടപ്പാക്കിയപ്പോൾ 19 ലക്ഷം പേർക്ക് പൗരത്വം നഷ്ടമായി’ എന്ന പച്ച നുണയും കോഴിക്കോട് വിളിച്ചു പറയുകയുണ്ടായി.

‘ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപപാട് പരിഹാസ്യമാണ്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ഉന്നതനായ നേതാവാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ നേരിടാനാണു രാഹുൽ വരുന്നതെന്നു പറയാൻ സാധിക്കുമോ? ഇവിടെ എൽഡിഎഫാണല്ലോ പ്രധാന എതിർകക്ഷി. അപ്പോൾ രാഹുൽ ആരെ നേരിടാനാണു വരുന്നത്? ആനി രാജ മണിപ്പൂരിന്റെ കാര്യത്തിൽ രാജ്യദ്രോഹിയായി മാറ്റപ്പെട്ടു. രാഹുൽ വയനാട്ടിൽ മത്സരിക്കു ന്നതിന്റെ അനൗചിത്യം രാജ്യം ചർച്ച ചെയ്തതാണ്’– മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് പറഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

9 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

10 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

11 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

14 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

15 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

15 hours ago