Kerala

കേന്ദ്ര സര്‍ക്കാരിനെതിരേ കേസിന് പോയി പിണറായി സര്‍ക്കാര്‍ ഖജനാവിലെ 10 കോടി തുലച്ചു

തിരുവനന്തപുരം . അഡ്വക്കറ്റ് ജനറർ ഉൾപ്പടെ 70ല്‍ അധികം അഭിഭാഷകാരെ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരേ നിയമോപദേശത്തിനും കേസ് നടത്താനുമായി സംസ്ഥാന സര്‍ക്കാര്‍ 10 കോടിയോളം രൂപ ദുർവിനിയോഗം ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാന സർക്കാർ നട്ടംതിരിയുമ്പോഴാണ് 2021 മുതല്‍ 10 കോടിയോളം രൂപ അധികാരം ഉപയോഗപ്പെടുത്തി ദുർവിനിയോഗം ചെയ്തിരിക്കുന്നത്. അഡ്വക്കറ്റ് ജനറർ ഉൾപ്പടെ 70ല്‍ അധികം അഭിഭാഷകാരെ പ്രതിമാസം ശമ്പളം കൊടുത്ത് കോടികൾ ചിലവഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരും ഡൽഹിയിലെ പ്രത്യേക ദൂതനും ഇടനിലയായി നിന്ന് ഖജനാവ് കൊള്ളയടിക്കുന്നത്.

കടമെടുപ്പ് സംബന്ധിച്ച കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഹാജരാകാന്‍ 2.35 കോടി രൂപയാണ് കപില്‍ സിബല്‍ ആവശ്യപ്പെ ട്ടിരിക്കുന്നത്. ഇതില്‍ 75 ലക്ഷം നല്കി. ഒപ്പം സുപ്രീംകോടതിയില്‍ മറ്റു കേസുകള്‍ക്കു ഹാജരായ വകയില്‍ 2021 മേയ് മുതല്‍ 1.11 കോടിയും ഫീസായി നല്കി. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നുള്ള വിവരാവകാശ രേഖകളിലാണ് ഈ കണക്കുകള്‍ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പെരിയ, ഷുഹൈബ് കേസുകള്‍ക്കു പുറമേയാണ് ഈ കണക്കുകള്‍ എന്നതാണ് ശ്രദ്ധേയം.

2021 മേയ് മുതല്‍ നിയമോപദേശത്തിനായി 93.90 ലക്ഷം രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കായി 8.25 കോടി രൂപ ഫീസായി നൽകി. ഇതിൽ ബഹുഭൂരിപക്ഷവും കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കേസുകളാണ്. ഒന്നോ രണ്ടോ കേസുകള്‍ മാത്രമാണ് സര്‍വീസ് സംബന്ധമായുള്ളത്. നിയമോപദേശത്തിന് ഫാലി എസ്. നരിമാന് മാത്രം 30 ലക്ഷം ആണ് നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ജൂനിയര്‍മാരായ സുബാഷ് ശര്‍മയ്‌ക്ക് 9.90 ലക്ഷവും സഫീര്‍ അഹമ്മദിന് നാലു ലക്ഷവും ഫീസായി കൊടുത്തിട്ടുണ്ട്. ഇവരുടെ ക്ലാര്‍ക്ക് വിനോദ് കെ. ആനന്ദിന് മൂന്നു ലക്ഷവും നൽകിയിട്ടുണ്ട്. കെ.കെ. വേണുഗോപാലിന് 15 ലക്ഷം നിയമോപദേശത്തിനു മാത്രമായി കൊടുത്തു. മദന്‍ ബി. ലോകുറിന് 24 ലക്ഷവും മുഹമ്മദ് നിസാമുദ്ദീന്‍ പാഷയ്‌ക്ക് എട്ടു ലക്ഷവും നല്കി. ആകെ 93.90 ലക്ഷമാണ് ജനത്തിന് ഖജനാവിലെ പണം പിണറായി സർക്കാർ അനാവശ്യമായി ഒഴുക്കിക്കളഞ്ഞത്.

സുപ്രീം കോടതിയില്‍ ഹാജരായവരുടെ ഫീസ് ഇനത്തിൽ കെ.കെ. വേണുഗോപാലിന് 1.42 കോടിയും സിബലിന് 1.11 കോടിയും, ജയ്ദീപ് ഗുപ്തയ്‌ക്ക് 2.14 കോടിയും കൊടുത്തു. ആര്‍. ബസന്ത്- 14.30 ലക്ഷം, സി.എന്‍. ശ്രീകുമാര്‍- 1.76, വി. ഗിരി- 17.35, രഞ്ജിത് കുമാര്‍- 77, പി.വി. സുരേന്ദ്രനാഥ്- 19.36, കെ.വി. വിശ്വനാഥന്‍- 18.80, കെ.എന്‍. ബാലഗോപാല്‍- 24.20, ഹരിന്‍ പി.റാവല്‍- 21.45, പല്ലവ് സിസോദിയ- 55, ആര്‍. വെങ്കിട്ടരമണി- 2.50, പ്രതാപ് സുദര്‍ശന്‍- 66,000, ചന്ദര്‍ ഉദയ് സിങ്- 19 ലക്ഷം, നവീന്‍ ആര്‍. നാഥ്- 5.35, നീരജ് കൃഷ്ണന്‍ കൗള്‍- 5.50, ജയനാഥ് മുത്തുരാജ്- 21.12, രഞ്ജിത്ത് കുമാര്‍- 11, സന്തോഷ് പോള്‍- 88,000, പി.എന്‍. രവീന്ദ്രന്‍- 2.64 ലക്ഷം, എ. മൗലിക്- എട്ട്, രാജേഷ് ദ്വിവേദി- 25, വി. ചിദംബരേഷ്- 2.20, രഞ്ജിത് തമ്പാന്‍- 4.40 ലക്ഷം എന്നിങ്ങനെ ഫീസ് ഇനത്തില്‍ കൈപ്പറ്റി.

ഇതു കൂടാതെയാണ് മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക നായിരുന്ന ഷുഹൈബിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാൻ അഭിഭാഷകര്‍ക്കു വേണ്ടി 96,34,261 രൂപയും കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വധിച്ച കേസില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ 1,14,83,132 രൂപയും നൽകിയിരിക്കുന്നത്. രണ്ടു കേസിനും കൂടി 2.11 കോടിയാണ് ഖജനാവില്‍ നിന്നു പിണറായി സർക്കാർ തുലച്ചത്. ഇതിനോക്കെ പുറമേയാണ് ഇപ്പോള്‍ രാഷ്‌ട്രപതിക്കെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 hour ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

6 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

7 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

8 hours ago