Crime,

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് രണ്ടാം ഊഴം, ഇ ഡി രണ്ടാമത് ചോദ്യം ചെയ്യും

കൊച്ചി . മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ഇ ഡി രണ്ടാമത് ചോദ്യം ചെയ്യും. ഇ ഡി ആദ്യം സിഎംആര്‍എലിന് നോട്ടീസ് നൽകി എക്‌സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയതിന്റെ തെളിവുകള്‍ ശേഖരിക്കും. ഇതിനായി ഉടനെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അക്കൗണ്ട് രേഖകൾ പരിശോധിക്കും. തുടർന്ന് വീണാ വിജയന് നോട്ടീസ് നല്‍കുകകയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്യും.

സിഎംആര്‍എല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ഡയറക്ടര്‍ഷിപ്പുമുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും(കെഎസ്‌ഐഡിസി) ഇ ഡി ഒപ്പം ട്ടീസ് നോട്ടീസ് നല്‍കുന്നുണ്ട്. സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ക്കെന്ന പേരില്‍ എക്‌സാലോജിക്സൊലൂഷന്‍സിന് സിഎംആര്‍എല്‍ 1.72 കോടി രൂപ മാസപ്പടി നല്‍കിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ് അന്വേഷണം. എക്‌സാലോജിക്സൊലൂഷന്‍സിന് പണം നൽകിയ മറ്റു വ്യക്തികൾ സ്ഥാപനങ്ങളെ പറ്റിയുള്ള അന്വേഷണവും ഒപ്പം ഉണ്ടാവും.

2019ല്‍ ആദായനികുതി വകുപ്പ് സിഎംആര്‍എല്‍ കമ്പനിയിലും എംഡിയുടെയും ഉദ്യോഗസ്ഥരുടെയുംവീടുകളിലും നടത്തിയ പരിശോധനകളെ തുടര്‍ന്ന് ഡൽഹിയിലെആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മാസപ്പടി വിവാദത്തിന്തു ടക്കമാവുന്നത്. 2016ലായിരുന്നു വീണ വിജയനും സിഎംആര്‍എല്‍ കമ്പനിയും തമ്മില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി ആദ്യം കരാര്‍ ഉണ്ടാക്കുന്നത്. മാസം അഞ്ച് ലക്ഷമായിരുന്നു പ്രതിഫലം. 2017ല്‍ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ക്ക് മറ്റൊരു കരാറിലും ഏര്‍പ്പെടുകയുണ്ടായി.

ആ കരാറിന് പ്രതിഫലം മാസം മൂന്ന് ലക്ഷം ആയിരുന്നു പ്രതിഫലം. ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിനിടെ എക്‌സാലോ ജിക്കില്‍ നിന്നോ വീണയില്‍ നിന്നോ ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി ആദ്യം ഇഡി സിഎംആര്‍എലിന് നോട്ടീസ് നല്‍കിയത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്. നേരത്തെ എസ്എഫ്‌ഐഒ വീണ മാസപ്പടി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സിഎംആര്‍എലിലും കെഎസ് ഐഡിസിയിലും നേരിട്ട് അന്വേഷണം നടത്തിയിരുന്നതാണ്.

crime-administrator

Recent Posts

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

6 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

7 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

8 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

11 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

12 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

14 hours ago