Crime,

വീണയോ പിണറായിയോ ? ആദ്യ അറസ്റ്റ് ആരുടേതെന്ന് ഉറ്റുനോക്കി കേരളം

കേന്ദ്ര ഏജൻസികളെ വിവിധ സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ഉപയോഗിക്കുന്നു എന്ന ആരോപണം കേരളം അടക്കം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മകളും ED അന്വേഷണ പരിധിയിലേക്ക് വരുന്നത്. വാർത്തകൾ പുറത്തു വരുന്നത് ഇപ്പോഴാണെങ്കിലും ED യുടെ പ്രാഥമിക അന്വേഷണം നടന്നു കഴിഞ്ഞു എന്നത് ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയമാണ്. പ്രാഥമിക അന്വേഷണം നടത്തി ECIR വരെ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്രാഥമിക ന്വേഷണം നടത്തി കേസ് എടുത്തു എന്നതിന്റെ ആദ്യ പടിയാണ് ECIR രെജിസ്റ്റർ ചെയ്യുന്നത്. അതായത് ED അവരുടെ പണി നേരത്തെ തുടങ്ങിക്കഴിഞ്ഞു എന്നാണ് അർഥം. ഇവിടെ ഇരുന്നു കരഞ്ഞു നിലവിളിച്ചതുകൊണ്ട് കാര്യമില്ലെന്നു ഇപ്പോഴെങ്കിലും പിണറായിയും മകളും മനസിലാക്കണം.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡി കൊച്ചി യൂണിറ്റ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. മൂന്നാമത്തെ കേന്ദ്ര ഏജന്‍സിയാണ് ആരോപണം അന്വേഷിക്കുന്നത്. ആദ്യം ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും സേവനം നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് 1.72 കോടി കൈപ്പറ്റിയതായി കണ്ടെത്തിയത്. സിഎംആര്‍എല്‍ കമ്പനി ജീവനക്കാരുടെ മൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് ബോര്‍ഡ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്.

തനിക്കെതിരായ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീണാ വിജയന്റെ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയതോടെ എസ് എഫ് ഐ ഒ കടുത്ത നിലപാടിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് ഇഡിക്കും റിപ്പോർട്ട് നൽകിയത്. നേരത്തെ എസ് എഫ് ഐഒ വീണ മാസപ്പടി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സിഎംആർഎല്ലിലും കെഎസ് ഐഡിസിയിലും നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തടയണമെന്നാവശ്യ പ്പെട്ടുകൊണ്ടുള്ള വീണയുടെ ഹർജി കർണ്ണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതോടെ സിപിഎമ്മിനും വീണാ വിജയനും വലിയ തിരിച്ചടിയാണ് ലഭിച്ചത്. വീണാ വിജയനെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയും വന്നു. ഇതിനിടെയാണ് പുതിയ നീക്കം.

പിന്നാലെ വിഷയത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി വീണയുടെ കമ്പനിയ്ക്ക് പണം നല്‍കിയ കമ്പനികള്‍ക്കെല്ലാം നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ചില കമ്പനികളില്‍ എസ്എഫ്‌ഐഒ പരിശോധനയും നടത്തി. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. എക്‌സാലോജിക്ക് കമ്പനിയും ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. പ്രതിപ്പട്ടികയില്‍ ആരൊക്കെയുണ്ടെന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഏറെ വെല്ലുവിളിയാകുന്നതാണ് ഇഡി കേസ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കൂടി അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ വീണ വിജയന്‍ പ്രതിപ്പട്ടികയില്‍ വരുമെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് ഏറെ വിയര്‍ക്കേണ്ടി വരും.

മോദിയും അമിത് ഷായും അവിടിരുന്നു എന്താണ് ചെയ്യുന്നത് എന്നതിന്റെ തെളിവാണ് അഴിമതിക്കെതിരെ നടക്കുന്ന ഈ നീക്കങ്ങൾ. ആരെയും ഭയക്കാനില്ല, അവരെ ഭയപ്പെടുത്താൻ ഇവർക്കാർക്കും കഴിയുകയുമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിൽ ആദായനികുതി വകുപ്പ് കേസിൽ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. തെളിവുകൾ ശേഖരിക്കുന്നത് പോലും പിണറായി സംഘം അറിയുന്നില്ല. ഇതൊക്കെ പിണറായിക്ക് ആരും ചാർത്തി കൊടുക്കുന്നില്ല ആവോ? അതോ എല്ലാം അറിഞ്ഞിട്ടും പിണറായി മുട്ട് വിറയ്ക്കൽ കൊണ്ട് ആരോടും പറയാതിരിക്കുന്നതാണോ ? ഈ പോക്കാണെൽ എന്തായാലും അറസ്റ്റ് തിരഞ്ഞെടുപ്പിന് മുൻപേ ഉണ്ടാകും എന്നുറപ്പാണ്.

crime-administrator

Recent Posts

സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി . യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന യാത്രക്കാരെ വലച്ച് സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു എയർ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത…

2 hours ago

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

15 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

16 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

17 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

20 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

20 hours ago