News

ശബരിമല നാമജപ സമരക്കാരോട് മാത്രം പിണറായിക്ക് പക്ഷപാതം, ശബരിമല പ്രക്ഷോഭത്തിലെ കേസുകള്‍ ഉടന്‍ പിന്‍വലിക്കണം – സന്യാസിമാര്‍

തൃശ്ശൂര്‍ . ശബരിമല പ്രക്ഷോഭകാലത്ത് സംസ്ഥാന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ എടുത്ത 2656 കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ചേര്‍ന്ന സംന്യാസി സമ്മേളനം അംഗീകരിച്ച പ്രമേയം പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 2656 കേസുകളാണ് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ പേരില്‍ എടുത്തിട്ടുള്ളത്.

2021 ഫെബ്രുവരി 24ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം ഈ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ഇത് പിന്നീട് തുടര്‍ നടപടികളിലേക്ക് കടക്കാതെ വൈകിപ്പിക്കുകയാണ്. ഇതുവരെ കേസുകള്‍ പിന്‍വലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സംന്യാസി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

സിഎഎ വിരുദ്ധ സമരം, വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം, ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായി. ശബരിമല നാമജപ സമരക്കാര്‍ക്ക് നേരെ വൈര നിര്യാതന ബുദ്ധിയോടെയുള്ള സമീപനമാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെന്നും സ്വാമി ഹംസാനന്ദപുരി അവതരിപ്പിച്ച പ്രമേയം പറയുന്നു.

പ്രായപൂര്‍ത്തിയായ എല്ലാവരും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും സംന്യാസി സംഗമം അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്ത് 95 കോടി പേര്‍ക്കാണ് നിലവില്‍ വോട്ടവകാശമുള്ളത്. 2019 വരെയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാൽ 65 – 70 ശതമാനം ആളുകള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്താറുള്ളത് – പ്രമേയം പറയുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

10 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

11 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

11 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

22 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

22 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago