തിരുവനന്തപുരം . ഡ്രൈവിംഗ് ടെസ്ററിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു കൊണ്ട് മന്ത്രി ഗണേഷിനെ വഴി തടയുമെന്നും, വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും സി ഐ ടി യു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഗണേഷ്കുമാര് എല്‍ഡിഎഫ് മന്ത്രി ആണെന്ന് ഓർക്കണം. ഗണേഷിന്റെ പരിഷ്ക്കാരം വീട്ടിൽ വെച്ചാൽ മതി, ആവശ്യമെങ്കിൽ മന്ത്രിയെ തടയും. ഡ്രൈവിംഗ് ലൈസൻസ് പരിഷ്ക്കരണം അംഗീകരിക്കില്ല – സിഐടിയു വ്യക്തമാക്കി. 50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം. കോർപ്പറേറ്റുകൾക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തിൽ നടത്താൻ എന്തിനു വാശി പിടിക്കുന്നു. ചർച്ച ചെയ്യാമെന്ന വാക്ക് മന്ത്രി പാലിക്കുന്നില്ല. മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. മന്ത്രിയെ വഴിയിൽ തടയുമെന്നും സിഐടിയു നേതാക്കള്‍ വ്യക്തമാക്കി.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…