കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. രാഹുൽ ഗാന്ധിക്കെതിരെയാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കി. ബോളിവുഡ് താരം കങ്കണ റണാവത്തും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നും ബോളിവുഡ് താരം കങ്കണ റണാവത്തും ജനവിധി തേടും. സിനിമാ താരം അരുൺ ഗോവിലും പട്ടികയിൽ ഇടം നേടി. മീററ്റ് ലോക്സഭാ സീറ്റിൽ നിന്നാണ് പാർട്ടി അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്. ജി കൃഷ്ണകുമാർ (നടൻ കൃഷ്ണകുമാർ) കൊല്ലത്ത് നിന്നും മത്സരിക്കും. ഡോ കെഎസ് രാധാകൃഷ്ണൻ എറണാകുളത്ത് നിന്നും, ഡോ ടിഎൻ സരസു ആലത്തൂരും മത്സരിക്കും.
അഞ്ചാം പട്ടികയിൽ 111 സ്ഥാനാർത്ഥികളുടെ പേരുകളാണ് ബി ജെ പി പ്രഖ്യാപിച്ചത്. മനേകാ ഗാന്ധിയും ഇത്തവണ മത്സരിക്കും. മേനക സുൽത്താൻ പൂരിൽ നിന്നുമാണ് ജനവിധി തേടുന്നത്. അതേസമയം വരുൺ ഗാന്ധിക്ക് ഇത്തവണ സീറ്റുണ്ടാവില്ല.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…