India

അരവിന്ദകേജ്‌രിവാള്‍ കെട്ടിപ്പൊക്കിയ പ്രതിഛായ വ്യാജമോ? എന്തായാലും ED പിഴിയും, ജനം ചൂലെടുക്കും

ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജ്രി വാള്‍ 2006ല്‍ രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 2011ല്‍ അണ്ണാഹസാരെയുമായി ചേര്‍ന്ന് ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ രൂപീകരിച്ചു. ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നാ വശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 2012ല്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപിച്ച തോടെ അണ്ണാ ഹസാരെയുമായി അകന്നു. എല്ലാമേഖലയിലെയും അഴിമതി തൂത്തുവാരുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ചൂല്‍ ചിഹ്നമായി സ്വീകരിച്ചതിന് ആം ആദ്മി പാര്‍ട്ടി നല്‍കിയിരുന്ന മറുപടി. അഴിമതിവിരുദ്ധ നായകന്‍ തന്നെ ജയിലിലടയ്‌ക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടിക്ക്. അരവിന്ദകേജ്‌രിവാള്‍ കെട്ടിപ്പൊക്കിയ പ്രതിഛായ കളവായിരുന്നു എന്നാണിപ്പോള്‍ തെളിയുന്നത്.

അധികാര കസേരയിൽ ആർത്തി മൂത്ത് കോടികൾ വെട്ടി വിഴുങ്ങാനിറങ്ങി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും കെജ്രിവാൾ രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകും.ജയിലിൽ കിടന്ന് ഭരണം തുടരുമെന്നാണ് ആംആദ്മിയുടെ വിശദീകരണം. പാർട്ടി കൺവീനർ സ്ഥാനത്തും തുടരും. ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ തീരുമാനവും നിർണ്ണായകമാകും.അതേസമയം കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ വിശദമായി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി കൂടുതൽ വിനകൾ വിളിച്ചു വരുത്താനാണ് വ്യക്തമായ തെളിവുകൾ പുറത്ത് വന്ന കേസിൽ എഎപി ശ്രമിക്കുന്നത്. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നു. അഴിമതി വിരുദ്ധ ഭരണമെന്നു പറഞ്ഞു അധികാര ത്തിൽ വന്ന കേജിരിവാൾ, ഇതോടെ മറ്റു രാഷ്ട്രീയ പാർട്ടികളെപോ ലെ തന്നെ താൻ നടത്തിയ അഴിമതി ന്യായീകരിക്കാനുള്ള പുറപ്പാടിലാണ്.

കേസിൽ കെ കവിത – അരവിന്ദ് കെജ്രിവാൾ ഡീലിന് ഇഡി തെളിവ് നിരത്തിയിരുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയിൽ പരാമർശിക്കുന്നുണ്ട്.

കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ദില്ലിയിൽ ശനിയാഴ്ച എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കുകയാണ്. ദില്ലി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും അഴിമതിക്ക് വെള്ള പൂശാൻ ഒത്തുചേരും. പ്രധാനമന്ത്രിക്കെ തിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുക. കേസിൽ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ശനിയാഴ്ച അവസാനിക്കും. കവിതയെ വീണ്ടും ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇഡി വീണ്ടും കവിതയെ കസ്റ്റഡിയിൽ ആവശ്യപ്പെടാനിരിക്കു കയാണ്. ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയാണ് ഉണ്ടായത്.

ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെ നടപടി. അഴിമതിയുടെ ‘മുഖ്യസൂത്രധാരനായ’ കെജ്രിവാൾ കുറ്റകൃത്യത്തിൽ നേരിട്ടുപങ്കാളിയാണെന്ന് ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. സൗത്ത് ഗ്രൂപ്പിൽനിന്ന് കൈക്കൂലിവാങ്ങിയാണ് അവർക്കനുകൂലമായി മദ്യനയം മാറ്റിയത്. 100 കോടിയിലേറെയാണ് കൈക്കൂലി ലഭിച്ചത്. സൗത്ത് ഗ്രൂപ്പിന് അതുകൊണ്ട് 600 കോടിയുടെ നേട്ടവുമുണ്ടായി. വ്യാഴാഴ്ച രാത്രി വീട്ടിലെ പരിശോധനാവേളയിൽ പ്പോലും ശരിയായി വിവരങ്ങൾ നൽകാത്ത കെജ്രിവാളിനെ പത്തുദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നും രാജു ആവശ്യപ്പെട്ടു.

crime-administrator

Recent Posts

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

40 mins ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

1 hour ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

2 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

5 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

11 hours ago