Crime,

സ്വപ്നയുടെ രഹസ്യമൊഴി ഇ ഡി പഴുക്കാൻ വെച്ചിട്ടു 21 മാസങ്ങളായി, എന്തിനീ അന്വേഷണങ്ങൾ എന്ന പ്രഹസനം?

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച്‌ കസ്റ്റംസും ഇ ഡി യും അന്വേഷണം നടത്തിയ സ്വർണക്കള്ളക്കടത്ത്, നയതന്ത്രബാഗ് ദുരുപയോഗം ഉൾപ്പടെ ഉള്ള കേസുകളിൽ ഇ ഡി അന്വേഷണം എന്നത് വെറും പ്രഹസനമായിരുന്നു. സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഓഫീസിന് കൈമാറിയിട്ട് 21 മാസങ്ങളാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ 21 മാസങ്ങളായി ഈ രഹസ്യമൊഴി പഴുക്കാൻ വെച്ചിരിക്കുകയാണ് ഇ ഡി കേന്ദ്ര ഓഫീസ് എന്നതാണ് ശ്രദ്ധേയം.

ഒരു സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള രഹസ്യമൊഴിയാണ് ഇ ഡി മാസങ്ങളായി പഴുപ്പിക്കുന്നത്. സ്വപ്ന സുരേഷിന്‍റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇ ഡി ക്ക് കിട്ടിയ ഉടൻ അത് തങ്ങൾ കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറുകയാണ് എന്നാണ് കേരളത്തിന് ഇ ഡി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറയുന്നത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടബാംഗങ്ങള്‍ക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെന്ന സൂചനകളും ഇ ഡി അന്ന് മാധ്യമങ്ങൾക്ക് നൽകിയിരുന്നതാണ്. കഴിഞ്ഞ 21 മാസങ്ങൾ കഴിഞ്ഞിട്ടും മാെഴി വിശദമായി പരിശോധിക്കാൻ എൻഫോഴ്സ്മെന്‍റ് കേന്ദ്ര ഡയറക്ട്രേറ്റിനു കഴിഞ്ഞില്ലെന്നതാണ് ആൿചര്യപ്പെട്ടു ത്തുന്നത്. തുടര്‍ നടപടികളും പിന്നീട് ഒന്നും ഉണ്ടായില്ല.

കേന്ദ്ര ഡയറക്ട്രേറ്റിന്‍റെ നിര്‍ദ്ദശപ്രകാരം രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിന്‍റെ മൊഴി ഇ ഡി എടുത്തിരുന്നതാണ്. കള്ളപ്പണ കേസ് അന്വേഷിച്ച ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം എന്ന് പറയുമ്പോൾ തന്നെ ചോറ് തിന്നുന്നവർക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. അത് തന്നെയാണ് ഇ ഡി അന്വേഷണത്തിൽ തുടർന്ന് ഉണ്ടായത്. ‘തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും ഭാര്യയും മക്കളുമൊക്കെയായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഒരുപാട് കാര്യങ്ങളില്‍ തീരുമാനമെടു ത്തിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നതുമാണ്.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകൾ സ്വപ്ന നടത്തിയിരുന്നെങ്കിലും കോൾഡ് സ്റ്റോറേജിൽ വെച്ച രഹസ്യമൊഴിയുടെ കാരണം പറഞ്ഞു കേസ് അന്വേഷിച്ച കേരളത്തിലെ ഇ ഡി ഉദ്യോഗസ്ഥർ തുടർന്ന് മൗനത്തിലാവുകയായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥൻ മുഖേന സ്വർണം കടത്തിയ ഗുരുതരമായ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കുൾപ്പടെ പങ്കുണ്ടെന്നു കസ്റ്റംസ് അന്ന് കണ്ടെത്തിയിരുന്നതാണ്. അതനുസരിച്ചാണ് എം.ശിവശങ്കറിന് 50 ലക്ഷം രൂപയും മുഖ്യപ്രതി സ്വപ്ന സുരേഷിന് ആറ് കോടി രൂപയും കസ്റ്റംസ് വകുപ്പ് പിഴ ചുമത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോൺസുലേറ്റിൻ്റെ നയതന്ത്ര ബാഗിന്റെ ദുരുപയോഗമാണ് സ്വർണ്ണക്കടത്തിലെ മുഖ്യ വിഷയം എന്നത് മാറ്റിവെച്ച് സ്വർണം കടത്തിയവർക്കും കടത്താൻ കൂട്ടുനിന്നവർക്കും കുറച്ച് പിഴ ചുമത്തി അവരെയെല്ലാം രക്ഷിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിച്ചത്.

1962ലെ കസ്റ്റംസ് ആക്‌ട് സെക്ഷൻ 112 (എ), (ബി) പ്രകാരം സാധനങ്ങൾ അനുചിതമായി ഇറക്കുമതി ചെയ്‌തതിന് കൊച്ചി കമ്മീഷണർ ഓഫ് കസ്റ്റംസ് (പ്രിവൻ്റീവ്) ആണ് കുറ്റക്കാർക്കെതിരെ പിഴ ചുമത്തുന്നത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ രണ്ട് മുൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ 44 പ്രതികൾക്കെതിരെ 66.6 കോടി രൂപയാണ് പിഴ ഇടുന്നത്. വിമാനത്താവളങ്ങൾ വഴി യാത്രക്കാർ അനധികൃതമായി സ്വർണം കൊണ്ട് വരുന്നതിനു ചുമത്താറുള്ള പിഴ ചുമത്തി ഭരണ സംവിധാനം ദുരുപയോഗപ്പെടുത്തി, നയതന്ത്ര ബാഗിന്റെ വിശ്വാസ്യത തകർത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പോലും രക്ഷക്കുള്ള പഴുതുകൾ ആണ് ഒരുക്കി കൊടുത്തത്. ഒരു സംസ്ഥാന മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ പ്രതിയായ കേസിന്റെ അന്വേഷണം സ്വപ്നയുടെ രഹസ്യ മൊഴി ഉണ്ടായിട്ടുപോലും മുഖ്യന്റെ ഓഫീസിലേക്കോ വീട്ടിലേക്കോ പിന്നീട് നീണ്ടില്ല.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അന്നത്തെ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിക്കെതിരെ 6 കോടി രൂപയാണ് കേസിൽ പിഴ ചുമത്തുന്നത്. കോൺസുലേറ്റിൻ്റെ അന്നത്തെ അഡ്മിൻ അറ്റാഷെയും എക്‌സ് ചാർജ് ഡി അഫയേഴ്‌സു മായ റഷീദ് ഖമീസ് അലിമുസൈക്രി അൽ അഷ്‌മിയ്‌ക്കെതിരെ കസ്റ്റംസ് 6 കോടി രൂപ പിഴയും പിഴ ചുമത്തി അധികാരം ദുർവിനിയോഗം ചെയ്തവരെ പുഷ്പ്പം പോലെ രക്ഷപെടുത്തുന്നതാണ് ഇ ഡി – കസ്റ്റംസ് അന്വേഷണത്തിൽ കേരളം കാണുന്നത്.

2020 ജൂലൈ 5 ന്, തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഏകദേശം 14.8 കോടി രൂപ വിലമതിക്കുന്ന 30 കിലോയിലധികം ഭാരമുള്ള സ്വർണം പിടിച്ചെടുക്കുന്നതാണ് ഈ കേസ്. നയതന്ത്ര ബാഗേജിനുള്ളിൽ നിന്നാണ് ഇത് കണ്ടെത്തുന്നത്. സ്വർണക്കടത്ത് പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകിയെന്നും കാര്യങ്ങൾ അറിയാമെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കർ അന്ന് അറസ്റ്റിലാവുന്നത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

6 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

14 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

14 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

15 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

15 hours ago