Crime,

നടൻ ടൊവിനോ തോമസുമായുള്ള ചിത്രം പങ്കിട്ടത് തെരഞ്ഞെടുപ്പ് ചട്ട ലംഘനം?

തൃശൂര്‍ . തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസിഡറായ നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ പങ്കുവെച്ചത് വിവാദമാമായി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം ഉപയോഗിച്ചതിൽ നടൻ ടൊവിനോ തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് താരത്തിനൊപ്പം നിൽക്കുന്ന തെരഞ്ഞെടുപ്പ് പോസ്റ്റർ വിഎസ് സുനില്‍ കുമാര്‍ ഡിലീറ്റ് ചെയ്തത്. ഇക്കാര്യത്തിൽ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ ചെയ്തത് തെരഞ്ഞെടുപ്പ് ചട്ട ലംഘനം കൂടിയാണ്.

നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളില്‍ വിശദീകരണവു മായി എത്തിയ വിഎസ് സുനില്‍ കുമാര്‍, ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നാണ് ഇതിനു ന്യായം പറഞ്ഞിരിക്കുന്നത്. അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച പിറകെ പ്രചാരണപരിപാടികളിലേക്ക് കടന്നിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍, സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്തി വരുകയാണ്. സുനില്‍ കുമാര്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നത് ഈ സാഹചര്യത്തിലാണ്.

ഷൂട്ടിങ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ടു സുനിൽ കുമാർ ചിത്രങ്ങൾ എടുക്കുകയായിരുന്നു. ടൊവിനോ വിജയാശംസകള്‍ നേർന്നിരുന്നു. തുടർന്ന് ‘പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്ന്’ സുനില്‍ കുമാര്‍ സാമൂഹ്യ മാധ്യമത്തിൽ കുറിക്കുക യായിരുന്നു. എന്നാല്‍ ‘തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണ്, താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷൻ (എസ്‍വിഇഇപി) അംബാസഡര്‍ ആണെന്നു’ ടൊവിനോ സമൂഹമാധ്യമത്തിലൂടെ തുടർന്ന് പ്രതികരിക്കുകയായിരുന്നു.

ഇതോടെയാണ് ഫോട്ടോ സുനില്‍ കുമാര്‍ പിൻവലിക്കുന്നത്. ഇതിന് പിന്നാലെയാണ് സുനിൽ കുമാർ വിശദീകരണം നൽകുന്നത്. അതേസമയം, തെരഞ്ഞെടുപ്പിൽ താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇതേപ്പറ്റി പറഞ്ഞത്. അതിനു വഴങ്ങാതെ വരുമ്പോൾ മറ്റു വഴികളിലൂടെ സ്വാധീനിക്കാനായി ശ്രമിക്കും. അതാണ് തൃശൂരിൽ സുരേഷ് ഗോപി ചെയ്തതെന്നും എംവി ​ഗോവിന്ദൻ പറയുകയുണ്ടായി. ടോവിനോയുടെ ചിത്രങ്ങൾ വിഎസ് സുനിൽകുമാർ സമൂഹമാധ്യ മങ്ങളിൽ പങ്കുവെച്ചതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

crime-administrator

Recent Posts

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

26 mins ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

2 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

5 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

5 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

7 hours ago

സിദ്ധാർത്ഥനെ SFI നേതാക്കൾ ആൾക്കൂട്ട വിചാരണ നടത്തി, രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു, കുറ്റം സമ്മതിക്കാൻ നിർബന്ധിച്ച് മർദ്ദനം – CBI

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ SFI നേതാക്കളുടെ റാ​ഗിം​ഗിനിരയായി കൊല്ലപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താനുള്ള…

8 hours ago