India

കേരളത്തിൽ സിഎഎ നടപ്പാക്കും – കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി . കേരളത്തിൽ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സിഎഎയുടെ കാര്യത്തിൽ സർക്കാരിന് യാതൊരു വിട്ടു വീഴ്ചയും ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന തരത്തിൽ കേരളം, പശ്ചിമബംഗാൾ,തമിഴ്നാട് മുഖ്യമന്ത്രിമാർ സ്വീകരിച്ച നിലപാട് സംബന്ധിച്ച് പ്രതികരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. സിഎഎ ഭരണഘടനാവിരുദ്ധമല്ല. ഭരണഘടനയുടെ പതിനൊന്നാം അനുച്ഛേദം പൗരത്വം സംബന്ധിച്ചുള്ള നിയമങ്ങളുണ്ടാക്കാനുള്ള എല്ലാ അധികാരങ്ങളും പാർലമെന്‍റിന് നൽകുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്നാണ് കരുതുന്നത്. പ്രീണന രാഷ്ട്രീയത്തിനായി ചിലർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുകയെന്നത് രാജ്യത്തിന്‍റെ പരമാധികാര തീരുമാനമാണ്. ആരുടെയും വാതിൽ കൊട്ടി അടയ്ക്കാനല്ല നിയമം. ഇതൊരു പ്രത്യേക നിയമമാണ്. ദേശീയ സുരക്ഷയിൽ ഒരു വീട്ടുവീഴ്ചയുണ്ടാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

crime-administrator

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

8 hours ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

9 hours ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

11 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

12 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

21 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

21 hours ago