Kerala

‘ഈ അടിവര അറബികടലിൽ വരച്ച വര പോലെ…, കേരളം ഒരു രാജ്യമല്ലല്ലോ? ഇന്ത്യ മഹാരാജ്യത്ത് ഒരു ചെറിയ സംസ്ഥാനമല്ല?’ – ഹരീഷ് പേരടി

കൊച്ചി . പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ‘ അടിവരയിട്ട് ‘ പറഞ്ഞ പിണറായി സർക്കാരിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഈ അടിവരയെകുറിച്ച് എനിക്ക് ശരിക്ക് ഒന്നും മനസ്സിലായില്ലെന്നും, അടിവരയിട്ട് പറയാൻ കേരളം ഒരു രാജ്യമല്ലല്ലോയെന്നും, ആർമിയും എയർഫോഴ്സും നേവിയും എല്ലാമുള്ള ഇന്ത്യ എന്ന മഹാരാജ്യത്ത് ഇതൊന്നും ഇല്ലാത്ത ഒരു ചെറിയ സംസ്ഥാനമല്ലെ? കേരളമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചിരുന്നു.

‘ഈ അടിവരയെകുറിച്ച് എനിക്ക് ശരിക്ക് ഒന്നും മനസ്സിലായില്ല. 2014-ഡിസംബർ 31ന് മുൻപ് പാക്കിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ കേന്ദ്ര സർക്കാറിന്റെ പട്ടികയിൽപ്പെടാത്തവർക്ക് കേരളം പൗരത്വം നൽകുമെന്നല്ലെ ഈ പറഞ്ഞതിന്റെ അർത്ഥം. അതെങ്ങിനെ നടക്കും.

അതിന് കേരളം ഒരു രാജ്യമല്ലല്ലോ. ആർമിയും എയർഫോഴ്സും നേവിയും എല്ലാമുള്ള ഇന്ത്യാ മഹാരാജ്യത്തിലെ ഇതൊന്നും സ്വന്തമായില്ലാത്ത ഒരു ചെറിയ സംസ്ഥാനമല്ലെ? രാജ്യത്ത് ഒരു നിയമം നടപ്പിലായ സ്ഥിതിക്ക് ഈ അടിവര അറബികടലിൽ വരച്ച വര പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ?’ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

crime-administrator

Recent Posts

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

33 mins ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

1 hour ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

4 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

4 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

10 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

18 hours ago