Kerala

മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍

മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. പേടിപ്പിച്ച് മലയാളികളുടെ വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് കുമാർ. ബിജെപിയ്‌ക്കെതിരെ ഇന്ത്യയില്‍ പോരാടാന്‍ കരുത്തുള്ളത് ഇടതുപക്ഷത്തിന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വിരട്ടുന്നവന് വോട്ട് ചെയ്യില്ല, അതാണ് മലയാളി. പണത്തിന്റെ കൊഴുപ്പാണ് ബിജെപിയ്ക്ക്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മുതലാളിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സ്വര്‍ണത്തളിക ഉള്ളയാളാണ് തൃശൂരില്‍ മത്സരിക്കുന്നത്. കോടിക്കണക്കിനു രൂപ മുടക്കി ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുമ്പോള്‍ അതു വാങ്ങി നക്കിക്കൊണ്ട് പോകുന്ന കോണ്‍ഗ്രസുകാരനെ ഈ തിരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്.

ജനങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തത് രാഹുല്‍ ഗാന്ധിയെ കണ്ടിട്ടാണ്. രാഹുല്‍ ഗാന്ധി തെക്കുനിന്നു വടക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും നടക്കുന്നതല്ലാതെ, എക്‌സൈസ് ചെയ്യലും കടലില്‍ ചാടുന്നതും തമിഴ്‌നാട്ടില്‍ പോയി ബിരിയാണി വയ്ക്കലും അല്ലാതെ, പാര്‍ലമെന്റില്‍ പോയി ഇതുവരെ വയനാടിനു വേണ്ടിയും കേരളത്തിനു വേണ്ടിയും ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

https://youtu.be/IUVSNSNnUYU?si=T9_qaeha0INaQH43

crime-administrator

Recent Posts

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

47 seconds ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

36 mins ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

1 hour ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

4 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

4 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

11 hours ago