Kerala

പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറ്റാൻ ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം വാങ്ങി,പറ്റിച്ചു – പദ്മജ വേണുഗോപാൽ

തൃശ്ശൂർ . കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടിവിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തുമ്പോൾ അവരുടെ വാഹനത്തിൽ കയറാൻ വേണ്ടി തന്റെ കൈയിൽ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി എന്നും പക്ഷെ തന്നെ വാഹനത്തിൽ കയറ്റിയില്ലെന്നും പത്മജ വേണുഗോപാൽ.

പദ്മജയുടെ വാക്കുകൾ ഇങ്ങനെ: ‘പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറ്റാൻ എന്റെ കൈയിൽ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എംപി.വിൻസെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാൻ നൽകി. പ്രിയങ്ക വന്നപ്പോൾ ഞാൻ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്റ്റേജിൽ വന്നാൽ മതിയെന്ന് പറഞ്ഞു. അതോടെ ഞാൻ കയറുമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കിൽ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ. പിന്നീട് പത്മജ ഔട്ട്, പ്രതാപൻ ഇൻ എന്ന് പത്രങ്ങൾ എഴുതി’ പത്മജ വേണുഗോപാൽ പറഞ്ഞു.

തന്നെ വിമർശിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്നലെ പൊട്ടി മുളച്ചവരാണെന്നാണ് പദ്മജ പറഞ്ഞിരിക്കുന്നത്. അവർ വിമർശിക്കുന്നതിൽ തനിക്ക് പുച്ഛമാണെന്നും ചാനലുകളിൽ സംസാരിച്ചതാണ് അവർ നേതാക്കളായതെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു. ‘ എനിക്കെതിരെ വിമർശനം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പൊട്ടിമുളച്ചവരാണ്. ചാനലിലിരുന്ന് വലിയ വർത്താനം പറഞ്ഞാണ് നേതാക്കളായതാണ്. അവർ വിമർശിച്ചാൽ എനിക്ക് പുഛം മാത്രേയുള്ളൂ’ പത്മജ പറഞ്ഞു.

‘എന്നെ തോൽപ്പിച്ച രണ്ട് പേർ തൃശ്ശൂരിൽ കെ.മുരളീധരന് സ്വീകരണം നൽകുമ്പോൽ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിന്നവരാണ്. വേറെ വലിയ നേതാക്കളുമുണ്ട്. എന്നെ വല്ലാതെ ചൊറിഞ്ഞാൽ പേര് ഞാൻ പറയും. പാവം മുരളിയേട്ടൻ വടകരയിൽ സുഖകരമായി ജയിച്ചുപോ യെനേ. എന്നെ തോൽപ്പിച്ചവർ മുരളീധരനെയും തോൽപ്പിക്കും’ – പത്മജ പറയുന്നു.

‘കെ.സുധാകരൻ മാത്രമാണ് കോൺഗ്രസിൽ തന്നോട് ആത്മാർഥതയോടെ പെരുമാറിയത്. അദ്ദേഹത്തെ വിട്ടുപോരുന്നതിൽ മാത്രമാണ് മനസ്സിടറിയത്. ഏട്ടെനെന്ന നിലയിൽ മാത്രമാണ് കെ.മുരളീധരനെ ഇഷ്ടം. ഇത്രകാലം കൂടെ ജീവിച്ചിട്ടും കെ.മുരളീധരന്റെ മനസ്സ് എനിക്ക് മനസ്സിലായിട്ടില്ല. എന്നും അനിയത്തി എന്ന നിലയിലുള്ള ദൗർബല്യങ്ങളാണ് എന്നെ ഇവിടെ കൊണ്ട് എത്തിച്ചത്’ പത്മജ പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടടക്കം തനിക്ക് കഴിഞ്ഞ തവണ തൃശ്ശൂരിൽ ലഭിച്ചിരുന്നു. എന്നാൽ കൂടെ നിന്നവരാണ് കാലുവാരിയത് – പദ്മജ പറഞ്ഞു.

ഷാഫി പറമ്പിലിനെ വടകരയിൽ നിർത്തിയത് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് നൽകാൻ വേണ്ടിയാണ്. അതിനാണ് രാജാവിനേക്കാൾ വലിയ രാജഭക്തി രാഹുൽ ചെയ്യുന്നത്. സഹിക്കാൻ വയ്യാതെയാണ് ഞാൻ കോൺഗ്രസ് വിട്ടത്. അച്ഛന്റെ മന്ദിരം പണിയുമെന്നതായിരുന്നു അവസാനം വരെ കോൺഗ്രസിൽ എന്നെ പിടിച്ച് നിർത്തിയത്. കെപിസിസി പ്രസിഡന്റിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട് – പത്മജ പറഞ്ഞു. മുരളീധരന്റെ ജീപ്പിൽ ഇടത്തും വലത്തും നിന്നവരാണ് തന്നെ കാലുവാരിയത്. അത് എംപി വിൻസെന്റും ടി.എൻ പ്രതാപനും അല്ലെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് നിങ്ങൾ തന്നെ നോക്കുക എന്നായിരുന്നു പത്മജയുടെ മറുപടി.

തൃശൂരിൽ സുരേഷിഗോപി തന്നെ ജയിക്കും. മുരളീധരൻ തോൽക്കുമോ എന്ന ചോദ്യത്തിന് താൻ അങ്ങനെ പറയുന്നില്ല. അദ്ദേഹത്തിന്റെ ജാതകം നോക്കണം എന്നായിരുന്നു പദ്മജയുടെ മറുപടി. തന്നെ വിമർശിച്ച രാഹുൽ മാങ്കൂട്ടത്തിലിനും പത്മജ മറുപടി നൽകി. യൂത്ത് കോൺഗ്രസുകാർ ഇന്നലെ പൊട്ടിമുളച്ചവരാണ്. ചാനൽ ചർച്ചകളിലിരുന്ന് ആളായവരാണ്. ഷാഫി വടകരയിൽ ജയിച്ചാൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയാക്കാനാണ് പദ്ധതി. അതാണ് രാഹുൽ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്നത്. പാർട്ടി പറഞ്ഞാൽ തൃശൂരിൽ സുരേഷ് ഗോപിക്കായി വോട്ട് തേടും. മുരളീ മന്ദിരത്തിലേക്ക് ആർക്കും വരാമെന്നും തനിക്ക് ജാതിയും മതവുമില്ലെന്നും പത്മജ പറഞ്ഞു.

‘കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിടുമായിരുന്നു. കെ.മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരും. എന്റെ കൂടെ ഇവിടെ വന്നിരുന്ന് ഊണുകഴിച്ച കോൺഗ്രസുകാർ തന്നെയാണ് എന്നെ പിന്നിൽ നിന്നു കുത്തിയത്. എന്റെ അച്ഛൻ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കിൽ അദ്ദേഹം പാർട്ടി വിട്ടു പോകുമായിരുന്നു. പഴയ കോൺഗ്രസുകാരാണ് ബിജെപിയിലേക്കു വന്ന പലരും. എപ്പോഴും ചന്ദനക്കുറി തൊട്ടുപോയപ്പോൾ അവർ ഞാൻ വർഗീയവാദിയാണെന്നു പറഞ്ഞു. അച്ഛനങ്ങനെ ചെയ്തിരുന്നില്ലല്ലോ എന്നായിരുന്നു ചോദ്യം. അതുകൊണ്ടു തന്നെ ഞാൻ ചന്ദനക്കുറി തൊടുന്നത് നിർത്തിയെന്നും പത്മജ പറഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

3 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

4 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

5 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

8 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

9 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

9 hours ago