Kerala

പിണറായിക്ക് റേഷൻകടകൾക്ക് മുന്നിൽ ചിരിച്ചുകൊണ്ടിരിക്കാൻ പൂതി

റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കടയുടമകൾക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെയും ചിത്രങ്ങളുള്ള പുതിയ പോസ്റ്റർ പതിക്കാൻ റേഷൻകട ഉടമകൾ വിസമ്മതിച്ചതോടെയാണ് താലൂക്ക് സപ്ലൈ ഓഫിസർമാർ റേഷനിങ് ഇൻസ്പെക്ടർമാർ വഴി വാക്കാൽ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആർ.അനി ലിന്റെയും ചിത്രങ്ങളുള്ള പോസ്റ്റർ കടകൾക്കു മുന്നിൽ പതിച്ചതിന്റെ ഫോട്ടോയെടുത്ത് ഉടൻ അയയ്ക്കണമെന്നും കടയുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗജന്യ റേഷൻ വിതരണം സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിന് പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ബാനറും സെൽഫി പോയിന്റും സ്ഥാപിക്കാൻ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ നൽകിയ നിർദേശം ‘അൽപത്തം’ എന്ന വിശേഷണത്തോടെ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും തള്ളിയിരുന്നു.

ഇതു കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് ‘അഭിമാനമാണ് നമ്മുടെ പൊതുഭരണം’ എന്ന തലക്കെട്ടോടെ സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കടകളിൽ പ്രത്യക്ഷപ്പെട്ടത്. ‘ഒരു രാജ്യം, ഒരു റേഷൻ കാർ‍ഡ്’ എന്ന വാചകവും ഓരോ കാർഡ് ഉടമയ്ക്കും ലഭിക്കുന്ന റേഷൻ വിഹിതത്തിന്റെ വിവരങ്ങളും പോസ്റ്ററിലുണ്ട്. റേഷൻ വിഹിത വിവരങ്ങളുള്ള പ്രത്യേക ബോർഡ് കടകൾക്കു മുന്നിൽ പണ്ടേ ഉണ്ടായിരിക്കെയാണു പോസ്റ്റർ ഇറക്കിയത്. അതേസമയം, പോസ്റ്റർ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

പോസ്റ്റർ പതിക്കാൻ ഇപ്പോഴും ഒരു വിഭാഗം വ്യാപാരികൾ തയാറായിട്ടില്ല. വേതനപരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടെടുക്കാത്തതാണു കാരണം. ജനുവരിയിലെ വേതനം വ്യാപാരികൾക്ക് മാർച്ച് രണ്ടാംവാരമായിട്ടും ലഭിച്ചിട്ടുമില്ല. 14.11 കോടി രൂപ ഈയിനത്തിൽ അനുവദിച്ചതായി ധനമന്ത്രി ഫെബ്രുവരി 28ന് വാർത്താ കുറിപ്പ് ഇറക്കിയിരുന്നു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago