POLITICS

പത്മജ വേണുഗോപാല്‍ ബി.ജെ.പി.യിലേയ്ക്ക്

ന്യൂഡല്‍ഹി . പത്മജ വേണുഗോപാല്‍ ബി.ജെ.പി.യിലേയ്ക്ക്. ബിജെപി ആസ്ഥാനത്ത് പത്മജ വേണുഗോപാല്‍ ബി ജെ പി അംഗത്വം സ്വീകരിക്കും. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ തീരുമാനം. ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും പത്മജ ചർച്ച നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്‍ എംപി.യുടെ സഹോദരിയുമാണ് പത്മജ വേണുഗോപാല്‍ എന്നതാണ് ശ്രദ്ധേയം.

കേരളത്തിൽ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാക്കളായിരുന്ന കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടേയും മക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെ ഉറ്റുനോക്കുകയാണ്. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാ കട്ടെ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സര രാഗത്തേക്കിറങ്ങി. ബി.ജെ.പി.യുടെ നാലു സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവാനുണ്ട്. വടകരയില്‍ രണ്ടാമൂഴത്തിന് വോട്ടുതേടുന്ന കെ. മുരളീധരന് സഹോദരിയുടെ നിലപാടുമാറ്റം തിരിച്ചടിയാകുമോ എന്നും സംശയിക്കേണ്ടി യിരിക്കുന്നു. കെ

കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നുള്ള തുടര്‍ച്ചയായ അവഗണനയാണ് പദ്മജയുടെ പുതിയ നീക്കത്തിന്റെ പിന്നെലെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുണാകരന്റെ മകളെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് ബിജെപിക്ക് ഗുണം ചെയ്യും. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് അടുത്തിടെ പത്മജയെ നാമനിർദ്ദേശം ചെയ്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സ ഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെടുകയായിരുന്നു.

പത്മജയുടെ രാഷ്ട്രീയ മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ ചാനലു കളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നപ്പോള്‍ താന്‍ അത് തമാശയായി പറഞ്ഞെന്നായിരുന്നു പദ്മജ പ്രതികരിച്ചിരുന്നത്. രാഷ്ട്രീയ മാറ്റം നിഷേധിച്ച് പത്മജ പങ്കു വെച്ചിരുന്ന പോസ്റ്റ് ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.

‘ഞാന്‍ ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്, ഇപ്പോഴും ഞാന്‍ അത് ശക്തമായി നിഷേധിക്കുന്നു. അവര്‍ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്, ഞാന്‍ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാന്‍ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല’ ഇങ്ങനെയായിരുന്നു പത്മജ ഫേസ് ബുക്കിൽ കുറിച്ചിരുന്നത്. ഈ പോസ്റ്റും ഇപ്പോൾ കാണാനില്ല.

crime-administrator

Recent Posts

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

7 seconds ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

16 mins ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

33 mins ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

60 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

6 hours ago