Kerala

എന്നാലും സുരേ.. ഇപ്പണി പി സിയോട് വേണ്ടാരുന്നു, പി സി ജോർജിനെ വെട്ടി എറിഞ്ഞത് സുരേന്ദ്രേൻ

എന്നാലും സുരേന്ദ്രൻ കൊടും ചതിയാണ് പി സി ജോർജിനോട് ചെയ്തത്. സുരേന്ദ്രൻ കൊടുത്ത ആശയിൽ കൊതിയൂറിയിരുന്ന പി സി ജോർജിന്റെ പേര് പത്തനംതിട്ടയിൽ നിന്ന് സുരേന്ദ്രൻ തന്നെ വെട്ടി എറിഞ്ഞത് കൊടും ചതിതന്നെയാണ്. ഇടത് കൈകൊണ്ടു പി സിയെ ചേർത്ത് പിടിച്ച് നിർത്തി വലത് കൈ കൊണ്ട് പി സി യുടെ പേര് വെട്ടിയെറിയുകയാണ് സുരേന്ദ്രൻ ചെയ്തിരിക്കുന്നത്.

പത്തനംതിട്ട ലോക്‌സഭാ സീറ്റും പ്രതീക്ഷിച്ച് കാത്തിരുന്ന പി സി ജോർജ്ജിന്റെ പ്രതീക്ഷകൾ കെ സുരേന്ദ്രൻ തരിപ്പണമാക്കി എന്ന് തന്നെ പറയണം. പി സി ജോർജ്ജിനെ വെട്ടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കു കയായിരുന്നു സുരേന്ദ്രൻ. ബിജെപിക്ക് ദേശീയ തലത്തിൽ ഉയർത്തി കാട്ടാൻ പറ്റുന്ന സ്ഥാനാർത്ഥി എന്ന നിലയിലാണ് അനിൽ ആന്റണി യെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയതെന്നാണ് വാദമെങ്കി ലും പറയുന്നുണ്ടെങ്കിലും ബി ജെ പിക്കുള്ളിലെ ഗ്രൂപ്പുകളിയാണ് ഇത് തുറന്നു കാട്ടുന്നത്.

സ്ഥാനാർത്ഥി പട്ടികയിൽ പത്തനം തിട്ടയിൽ തന്നെ ഒഴിവാക്കിയ തിൽ തനിക്കുള്ള വിഷമം വെളിപ്പെടുത്തി ബിജെപി നേതാവ് പി.സി ജോർജ് രംഗത്ത് വന്നിട്ടുള്ളതും ശ്രദ്ധേയമാണ്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായ അനിൽ ആന്റണിക്ക് പത്തനംതിട്ട ദുഷ്‌കരമാണെന്നാണ് പി സി ജോർജ് പറഞ്ഞിരിക്കുന്നത്. അനിൽ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ലെന്നും പി സി ജോർജ് പറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ ജനങ്ങൾ താൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു വെന്നും അനിലിനെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തിയെടുക്കണമെന്നും ആണ് പി.സി ജോർജിന്റെ പരിഭവത്തോടെയുള്ള പ്രതികരണം.

‘സ്ഥാനാർത്ഥിയായി ഞാൻ ഓടുന്നതിൽ കൂടുതൽ അനിൽ ഒരേണ്ടി വരും. കൂടുതൽ ഓടിയാൽ മാത്രമേ അനിൽ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ കാര്യത്തിൽ ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം. യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം മണ്ഡലത്തിൽ ഇല്ല.’ പി സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ പി സി ജോർജിന്റെ പേരാണ് പരിഗണയിൽ ഉണ്ടായിരുന്നത്. തന്റെ പേര് വെട്ടുമെന്നു പി സി തീരെ പ്രതീക്ഷിച്ചിരുന്നില്ല.

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.സി ജോര്‍ജ് തീർത്തും അതൃപ്തനാണ്.. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയെയാണ് ബിജെപി പത്തനംതിട്ടയില്‍ സ്ഥാനാർത്ഥി യാക്കിയത്.. ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമാണ് അനില്‍ ആന്‍റണി. അടുത്തിടെയാണ് പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേരുന്നത്. ഇതിന് ഇതിനു പിറകെ പത്തനംതിട്ട മണ്ഡലത്തില്‍ പി.സി ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പി.സിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ക്രൈസ്തവ വോട്ടുകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നായിരുന്നു ആദ്യത്തെ വിലയിരുത്തൽ.

എന്നാല്‍ അനില്‍ ആന്‍റണിയുടെ വരവോടെ പത്തനംതിട്ട സീറ്റില്‍ ബിജെപിയുടെ വിജയം അത്ര എളുപ്പമാകില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ‘പത്തനംതിട്ടയിലെ ജനങ്ങൾക്ക്‌ അനില്‍ ആന്‍റണിയെ അറിയില്ല, കേരളവുമായി ഒരു ബന്ധവും ഇല്ല, കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരു ന്നത്.സ്ഥാനാർഥിയെ പരിചയപ്പെടുത്തേണ്ട അവസ്ഥ ആണ് ഉള്ളതെന്നാണ് പി.സി ജോര്‍ജ് പറഞ്ഞിരിക്കുന്നത്.

അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്‌നം, എ.കെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെ. ഒരു ചെറുപ്പക്കാരൻ എന്നതിനപ്പുറം അയാളുടെ കഴിവുകളെ കുറിച്ച് ചോദിച്ചാൽ പറയാൻ ഒന്നുമില്ല. പത്തനംതിട്ടയിൽ ആർഎസ്എസുകാരും ബിജെപിക്കാരും എൻറെ പേര് പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാർത്ഥി ആകാനുള്ള മോഹം തനിക്ക് ഇല്ലായിരുന്നു എന്നാണ് പിസി ജോര്‍ജ് പറയുന്നത്.

തന്നോട് മാന്യമായ പെരുമാറ്റം ആണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരു ഘട്ടത്തിലും ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല. അവസാന നിമിഷവും ബന്ധപ്പെട്ടപ്പോള്‍ സ്ഥാനാര്‍ഥിയാകാനില്ല എന്നാണ് പറഞ്ഞത്. ബിജെപി ഐക്യകണ്ഠേന ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകാന്‍ തയാറായിരുന്നു. അങ്ങനെ ഒന്ന് ഉണ്ടായില്ല. താന്‍ മത്സരിക്കുന്ന തിനോട് പലര്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു. ആരോടും പരാതിയില്ല, ഇനി അനില്‍ ആന്‍റണിയുടെ വിജയത്തിന് വേണ്ടിയാകും തന്‍റെ പ്രവര്‍ത്തനമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണ് പത്തനംതിട്ടയിൽ ഞാൻ സ്ഥാനാർത്ഥിയായി വരരുതെന്ന് ആഗ്രഹിച്ചത്. തുഷാർ വെള്ളാപ്പള്ളിയും ആഗ്രഹിച്ചിരുന്നു. എനിക്ക് സ്ഥാനാർത്ഥിത്വം വേണ്ടെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ പത്തനംതിട്ടയിൽ പി സി ജോർജിനെ സ്ഥാനാർത്ഥി ആക്കണമെന്ന് എൻഡിഎ നേതാക്കൾക്ക് ആഗ്രഹമുണ്ടായിരുന്നു. അത് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അവരൊക്കെ പറഞ്ഞപ്പോൾ സ്ഥാനാർത്ഥിയായാൽ എന്താ കുഴപ്പമെന്ന് ഞാനും വിചാരിച്ചു. സന്തോഷം മാത്രമാണ്.’ പി സി ജോർജ് പറഞ്ഞു.

പത്തനംതിട്ട ലോകസഭാ സീറ്റ് പി സി ജോർജിന് നൽകുന്ന കാര്യത്തിൽ ബി ജെ പിക്കുള്ളിൽ ആദ്യം മുതൽ തന്നെ ആശയകുഴപ്പം ഉണ്ടായിരുന്നു. പാർട്ടി നടത്തിയ അഭിപ്രായ സർവെ പി സിക്ക് എതിരായിരുന്നു. പാ‍ർട്ടി നേതാക്കളൊന്നടക്കം പത്തനംതിട്ടയിൽ പി സി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഒപ്പം ബി ഡി ജെ എസും പി സി ജോർജിനെ വേണ്ട എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.

പത്തനംതിട്ട മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിത്വം തനിക്കാണെന്നു പി സി ജോർജ് ഉറപ്പിച്ചിരുന്നതാണ്. ജനപക്ഷം പാർട്ടി തന്നെ വേണ്ടെന്നു വെച്ച് പി സി, ബി ജെ പിയിൽ എത്തുന്നതും ഈ മുൻ വിധിയോടെ തന്നെയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്‍റെ ഉറപ്പിൻ മേലാണ് പി സി ജോർജ് എൻ ഡി എയിൽ എത്തുന്നത്. പാർട്ടി നടത്തിയ അഭിപ്രായ സർവെയാണ് പി സി യെ പത്തനംതിട്ടയിൽ പരിഗണിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നത്. സംസ്ഥാന പാ‍ർട്ടി നേതാക്കളൊന്നടക്കം പി സിയെ തള്ളി. ജോർജ്ജിനെ അംഗീകരിക്കില്ലെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

ഇതിനിടെ, കേരളത്തിൽ താമര വിരിയുമെന്നും പി.സി ജോർജിന് അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ടെന്നും കാത്തിരുന്നു കാണാം എന്നും പി.സി ജോർജ്ജിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

195ഓളം സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വം ആദ്യഘട്ടമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ 12 സീറ്റുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്. കേരളത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ ഇവരാണ്: എം എൽ അശ്വനി (കാസര്‍കോട്), സി. രഘുനാഥ് (കണ്ണൂര്‍), പ്രഫുല്‍കൃഷ്ണന്‍ (വടകര), എംടി രമേശ് (കോഴിക്കോട്), ഡോ.അബുദുല്‍സലാം (മലപ്പുറം), നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), സി കൃഷ്ണകുമാര്‍ (പാലക്കാട്), സുരേഷ്‌ഗോപി (തൃശ്ശൂര്‍), ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ), അനില്‍ ആന്റണി (പത്തനംതിട്ട), വി മുരളീധരന്‍ (ആറ്റിങ്ങല്‍), രാജീവ് ചന്ദ്രശേഖന്‍ (തിരുവനന്തപുരം)

crime-administrator

Recent Posts

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

3 mins ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

9 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

10 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

11 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

12 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

12 hours ago