Crime,

സിദ്ധാർത്ഥിന്റെ നഗ്‌നനാക്കി മർദ്ദിച്ച പ്രധാന പ്രതികൾ ഒളിവിൽ, അഖിൽ മുഖ്യ പ്രതിയെന്നും പിടിയിലായെന്നും പോലീസ്

കൽപറ്റ . പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെഎസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖിൽ പിടിയിലായി. മുഖ്യപ്രതിയാണ് അഖിൽ എന്നാണ് പോലീസ് ഭാഷ്യം. ഇയാളെ പാലക്കാട് നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്‍പി ടിഎന്‍ സജീവൻ പറയുമ്പോഴും,

SFI യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ അടക്കം സിദ്ധാർത്ഥിന്റെ അതി ക്രൂരമായി മർദ്ദിച്ചവർ ഒളിവിൽ തന്നെയാണ്. കഴിഞ്ഞ ദിവസം കേസിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്.അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രഹാൻ ബിനോയ് (20), എസ്.ഡി.ആകാശ് (22), ആർ.ഡി.ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

ഇവരെ ബുധനാഴ്ച രാവിലെയാണ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. രണ്ടു ദിവസം അതി ക്രൂരമായി SFI ക്കാർ തല്ലിച്ചതച്ച സംഭവവുമായി ബദ്ധപ്പെട്ടു വകുപ്പുകൾ ചുമത്തിയിട്ടില്ല.

കേസിൽ ഇപ്പോഴും 12 പേർ ഒളിവിൽ തന്നെ കഴിയുന്നു.. സ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്ക മുള്ളവരാണ് ഒളിവിൽ കഴിയുന്നത്. ഒളിവിൽ കഴിയുന്നവർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നാണ് പോലീസ് പറയുന്നത്. പോലീസ് അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പുറത്താക്കി എന്ന അവകാശ വാദവുമായി എസ് എഫ് ഐ നേതാവ് ആർഷോ രംഗത്ത് വന്നിട്ടുണ്ട്.

വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തതിനാണ് സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് ആരോപണം. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ വെച്ച് നഗ്നനാക്കിയായിരുന്നു SFI ക്കാരുടെ മർദ്ദനം. ബെൽറ്റ് കൊണ്ടും ഇരുമ്പ് കമ്പിയും വയറുകൾ ഉപയോഗിസിച്ചും സിദ്ധാർത്ഥിനെ മർദ്ദിക്കുകയുണ്ടായി. സിദ്ധാർത്ഥിന് ക്രൂരമായ മർദ്ദനം ഏറ്റതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

1 hour ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

2 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

3 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

6 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago