Crime,

ഭീകരുടെ ആഹ്വാനം ഏറ്റെടുത്ത് സർവകാലശാല യൂണിയൻ, കേരള സർവകലാശാല കലോത്സവത്തിന് ഇസ്ലാമിക ഭീകരരുടെ ജിഹാദിന്റെ പേരായ ‘ഇന്‍തിഫാദ’ എന്ന് നൽകി തീവ്രവാദ പ്രേമം തുറന്നു കാട്ടി SFI

തിരുവനന്തപുരം . കേരള സർവകലാശാല കലോത്സവത്തിന് ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് നൽകി എസ് എഫ് ഐ പുതിയ വിവാദത്തിനു തിരികൊളുത്തി. ‘ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാനുള്ള’ പലസ്തീൻ തീവ്ര വാദികളുടെ ആഹ്വാനമാണ് ഇതോടെ കേരള സർവകലാശാല യൂണിയൻ ഏറ്റെടുത്തിരിക്കുന്നത്.

കലയും സംഗീതവും കൈകോര്‍ക്കുന്ന ഒരു സാംസ്കാരിക പരിപാടിക്ക് ഇന്‍തിഫാദ എന്ന പേര് നല്‍കിയതിലൂടെ എസ് ഐ യുടെ പേരിൽ ആരോപിക്കപ്പെടുന്ന തീവ്രവാദ സംഘടനാ ബന്ധം കൂടി ഇതോടെ സ്ഥിരീകരിക്കുകയാണ്. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കുന്നതും വഴിതടയാനും എത്തുന്നവർ നിലമേൽ സംഭവത്തിന്റെ അടിസ്ഥാനത്തിൽ PFI ക്കാർ കൂടി ഉണ്ടെന്നു ഗവർണർ തന്നെ ആരോപണം ഉന്നയിച്ചിരിക്കെയാണ് കേരള സർവകലാശാല കലോത്സവത്തിന് ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് നൽകിയിരിക്കുന്നത്. ഇന്‍തിഫാദയിൽ ടെററിസം, വയലന്‍സ് എന്നിവ ഉള്‍പ്പെടുന്നുണ്ട്.

സിപിഎമ്മിനെപ്പോലെ തന്നെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയും ന്യൂനപക്ഷപ്രീണനം നടത്താന്‍ കിട്ടുന്ന അവസരമെല്ലാം ഉപയോഗ പ്പെടുത്തുകയാണ്. സർവകലാശാല കലോത്സവത്തിന്റെ പേരിലൂടെ ന്യൂനപക്ഷത്തിലെ തീവ്രവാദ സ്വഭാവമുള്ളവര്‍ എസ് എഫ് ഐയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുകയാണോ? എന്ന സംശയം ആണ് ഉണ്ടാക്കുന്നത്. ഒട്ടും ചരിത്രാവബോധമില്ലാതെ എങ്ങിനെ ഇത്തരമൊരു തീരുമാനം എടുത്തതെന്ന കാര്യത്തിൽ എസ് എഫ് ഐ ക്കുള്ളിൽ തന്നെ പല വിധ സംശയം ഉയരുകയാണ്. ലോഗോ ഡിസൈനില്‍ ഒരു തരം തീവ്രസ്വാഭാവമാണ് ഉള്ളത്.

ഇന്‍തിഫാദ എന്നത് ഇസ്രായേലികളെ കൊല്ലാന്‍ ഉൾകൊള്ളുന്ന തീവ്രവാദം ആണ്. ബോംബാക്രമണം നടത്താനും മറ്റും ഇന്‍തിഫാദ ആഹ്വാനം ചെയ്യുന്നു. സംഭവം വിവാദമായതോടെ സർവകലാശാല രജിസ്ട്രാറോട് വിശദീകരണം തേടുമെന്ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനൻ കുന്നുമ്മൽ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.

കലോത്സവത്തിനെക്കുറിച്ചുള്ള ഒരു കാര്യവും കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനൻ കുന്നുമ്മലൈൻ അറിയിച്ചിട്ടില്ല. സർവകലാശാല യൂണിയനാണ് ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. കലോത്സവം എന്നത് യുദ്ധമോ കലാപമോ ഒന്നുമേ അല്ല. കലാപരമായ കേരളീയമായ പേരുകളാണ് കലോത്സവത്തിന് സത്യത്തിൽ കൊടുക്കേണ്ടത്. അറബി പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നാണ്വി വൈസ് ചാൻസലറുടെ മറുപടി.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

2 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

3 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

4 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

7 hours ago