Crime,

നടൻ സുരാജ് വെഞ്ഞാറമൂടിനെ ട്രാഫിക്ക് നിയമ ലംഘന കേസിൽ നിന്ന് രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ വകുപ്പിന് ചെക്ക് വെച്ച് അസാധാരണ നിർദേശം നൽകി മന്ത്രി ഗണേഷ് കുമാർ

കൊച്ചി . നടൻ സുരാജ് വെഞ്ഞാറമൂടിനെ ട്രാഫിക്ക് നിയമ ലംഘന കേസിൽ നിന്ന് രക്ഷിക്കാൻ മുഖ്യ മന്ത്രിയുടെ ആഭ്യന്തര വകുപ്പിന് ചെക്ക് വെച്ച് അസാധാരണ നിർദേശം നൽകി മന്ത്രി ഗണേഷ് കുമാർ. സിനിമ രംഗത്തെ സഹപ്രവർത്തകനെ രക്ഷിക്കാൻ നിലവിലുള്ള നിയമം മറി കടക്കാൻ ട്രാൻസ് പോർട്ട് കമ്മീഷണറേറ്റിനെ കൊണ്ട് നിർദേശം നൽകിയിരിക്കുകയാണ് ട്രാസ്പോർട്ട് മന്ത്രി.

ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിൽ മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്ന നടൻ സുരാജ് വെഞ്ഞാറമൂടിനെ രക്ഷിക്കാനാണ് ‘ആരുടെയും ഡ്രൈവിം​ഗ് ലൈസൻസ് റദ്ദ് ചെയ്യരുത് എന്ന് ട്രാൻസ് പോർട്ട് കമ്മീഷണറേറ്റ് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചി രിക്കുന്നത്. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്ന നടൻ സുരാജ് വെഞ്ഞാറമൂടിന് പ്രേത്യേക പ്രിവിലേജ് നൽകി കുറച്ച് ദിവസം കൂടി മോട്ടോർ വാഹന വകുപ്പ് സമയം അനുവദിച്ചിട്ടുമുണ്ട്.

എറണാകുളം ആർ ടി ഓഫീസിൽ നിന്നാണ് സുരാജിന്റെ ഡ്രൈവിം​ഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള സമയം നീട്ടിനൽകിയിരിക്കുന്നത്. സിനിമാ താരമെന്ന നിലയിലെ തിരക്കുകൾ പരി​ഗണിച്ചാണ് ഇത് എന്നാണു വിശദീകരണം. വാഹനാപകടത്തിൽ പോലീസിന്റെ എഫ് ഐ ആർ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിം​ഗ് ലൈസൻസ് റദ്ദ് ചെയ്യരുത് എന്ന് ട്രാൻസ് പോർട്ട് കമ്മീഷണറേറ്റ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്.

പോലീസിന്റെ എഫ് ഐ ആറിന്റെ വിശ്വാസ്യത ട്രാൻസ്‌പോർട് വകുപ്പ് ചോദ്യം ചെയ്യുക വഴി മുഖ്യനു ചെക്ക് വെച്ചിരിക്കുകയാണ് ട്രാസ്പോർട് മന്ത്രിയെന്നും പറയേണ്ടിയിരിക്കുന്നു. തന്റെ സുഹൃത്ത് കൂടിയായ സിനിമ രംഗത്തെ സഹപ്രവർത്തകനെ കേസിൽ നിന്നും രക്ഷിക്കാൻ ഇത്രയും കാലം പൊതു ജനത്തിന്റെ പേരിൽ ഉപയോഗിച്ച് വന്ന നിയമത്തിലെ വെള്ളം ചേർക്കൽ കൂടിയാണിത്.

എഫ് ഐ ആർ വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും ആർ ടി ഒ, ജോയ്ന്റ് ആർ ടി ഒ ഓഫീസുകൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. നടൻ സൂരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന വാർത്തകൾ മാധ്യമങ്ങളിൽ വന്നിതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം പെട്ടെന്ന് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ നിന്ന് സുരാജിന്റെ ലൈസൻസ് ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിൽ നഷ്ടപ്പെടാതിരിക്കാൻ വകുപ്പ് മന്ത്രിയായ ഗണേഷ് കുമാർ സഹായിച്ചിരുന്നു എന്ന് വേണം കരുതാൻ.

മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിം​ഗ് ലൈസൻസ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാത്രി അമിത വേ​ഗതയിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണ് സൂരജിനെതിരെ സത്യത്തിൽ നടപടി എടുക്കേണ്ടത്. ഇതിലാണ് വകുപ്പ് മന്ത്രിയുടെ അസാധാരണ ഇടപെടൽ.

പാലാരിവട്ടം പോലീസാണ് സുരാജിനെതിരെ കേസെടുത്തത്. തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. ഈ അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം എന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ ടി ഓഫീസിൽ നിന്ന് നോട്ടീസ് സുരാജിന് നോട്ടീസ് നൽകി. സുരാജിന് രജിസ്ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർ ടി ഒ ക്ക് മടക്ക തപാലിൽ കിട്ടിയിരുന്നു. ഇതിന് പിറകെ രണ്ടാമതും മൂന്നാമതും സുരാജിന് നോട്ടീസ് അയച്ചു. കഴിഞ്ഞ ജൂലായ് 29 ന് രാത്രി തമ്മനം കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേൽക്കുന്നത്.

crime-administrator

Recent Posts

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

49 mins ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

4 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

5 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

5 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

6 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

9 hours ago