കൊല്ലം . പ്രഖ്യാപിക്കുന്ന പദ്ധതികളുടെ കൃത്യമായ നിർവഹണം സംബന്ധിച്ച് പ്രധാന മന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന് എംപി. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മാണം പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത യോഗത്തിലായിരുന്നു പ്രേമചന്ദ്രന് മോദിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൃത്യമായ അവലോകനത്തെയും പദ്ധതി നടപ്പാക്കലിനെയും എന്‍ കെ പ്രേമചന്ദ്രന് എംപി പ്രശംസിച്ചു.
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. ഈ പദ്ധതി നടപ്പാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ അതിന്റെ പ്രധാന്യവും ഗൗരവും വര്‍ധിക്കുന്നു. പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും പ്രേമചന്ദ്രന് പറഞ്ഞു.
‘ഞാന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു, പ്രാരംഭ ഘട്ടത്തില്‍ ഇതിന്റെ ഉദ്ഘാടനം ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ കൃത്യമായി അദ്ദേഹത്തിന്റെ ഓഫീസ് വിലയിരുത്തും എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട് അത് പരിഹരിക്കും. പ്രധാനമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അനുഗ്രഹീതമാണ്’ എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രിയെ പുകഴ്ത്തിയപ്പോള്‍ സദസിലുണ്ടായിരുന്ന ബിജെപി നേതാക്കളും പ്രവര്‍ത്തകരും കയ്യടിച്ചു. പി.സി. വിഷ്ണുനാഥ് എംഎല്‍എയും വേദിയില്‍ ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…