വടകര . കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനെന്ന് കെ കെ രമ എം എൽ എ. കരുത്തരെ ഒതുക്കുന്ന പിണറായി തന്ത്രത്തിന്റെ ഭാഗമാണിതെന്നും അവർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വടകരയിൽ പറഞ്ഞു.
‘പിണറായി വിജയൻ എതിരെയുള്ള ആളുകളെ മുഴുവൻ കുരുതി കൊടുക്കുന്നതുപോലെത്തന്നെ ശൈലജ ടീച്ചറെയും വടകര കൊണ്ടുവന്ന് കുരുതി കൊടുക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കു ന്നത്. കാരണം നമ്മളൊക്കെ ഭാവിയിലെ വനിതാ മുഖ്യമന്ത്രി എന്ന് പറയുന്ന ആളാണല്ലോ. അത്തരമൊരാളെ ഇവിടെ നിന്ന് അങ്ങ് പറഞ്ഞയച്ചാൽ ആ ചാപ്റ്റർ അടഞ്ഞു.’- കെ കെ രമ പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ടീച്ചറുടെ അഭിപ്രായമെന്താണെന്ന് കെ കെ ശൈലജയോടായി രമ ചോദിച്ചു. ‘അത് ചെയ്തത് ശരിയായി ല്ലെന്ന് പറയാൻ ടീച്ചർ ധൈര്യം കാണിക്കുമോ. ഇത്തരം ചില ചോദ്യങ്ങൾക്കുകൂടി വടകര വരുമ്പോൾ ടീച്ചർ മറുപടി പറയണം.’എന്നും കെ കെ രമ എം എൽ എ പറഞ്ഞു.
ന്യൂദല്‍ഹി . അന്താരാഷ്ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…
ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…
കാലാവസ്ഥാ വ്യതിയാനം കടലിനെ ഗുരുതരമായി ബാധിച്ചിരിക്കെ, കള്ളക്കടൽ പ്രതിഭാസവും കടൽക്ഷോഭവും സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…
തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…
തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…