Kerala

റൂസ പദ്ധതിയിൽ 500 കോടി നഷ്ടമാക്കി കേരളം, കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം . സംസ്ഥാനത്തെ കോളേജുകളുടെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 500 കോടി നഷ്ടപ്പെടുത്തി സംസ്ഥാന സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ റൂസ( രാഷ്‌ട്രീയ ഉച്ചതാ സർവ്വശിക്ഷ അഭിയാൻ) പദ്ധതി വഴി ലഭിക്കേണ്ട ഫണ്ടാണ് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടമായിരിക്കുന്നത്.

മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന റൂസാ പദ്ധതിയുടെ രണ്ടാം ഘട്ടം സംസ്ഥാനം കൃത്യമായി നടപ്പിലാക്കാത്തതിനാൽ മൂന്നാം ഘട്ടത്തിന്റെ പണം അനുവദിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്ര സർക്കാർ. ഇതൊടെ 100 എയ്ഡഡ് കോളേജുകളുടെ വികസനത്തിന് ലഭിക്കേണ്ട 500 കോടിയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഒരു കോളേജിന് 5 കോടിയായിരുന്നു കേന്ദ്രം നൽകാൻ പദ്ധതിയിട്ടിരുന്നത്.

റൂസ രണ്ടാം പദ്ധതിയിൽ കേന്ദ്ര – സംസ്ഥാന വിഹിതം 60-40 അനുപാതത്തിലായിരുന്നു. ഇതിൽ കേന്ദ്ര ഫണ്ട് വാങ്ങിയെടുത്തെങ്കിലും സ്വന്തം വിഹിതം സംസ്ഥാനം നൽകുകയുണ്ടായില്ല. രണ്ടാം പദ്ധതി സമ്പൂർണ്ണമായി നടപ്പിലാക്കാത്ത കോളേജുകൾക്ക് മൂന്നാം ഘട്ടത്തിൽ പണം അനുവദിക്കില്ല. രാജ്യത്ത് തുക നഷ്ടമായ പട്ടികയിൽ കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മാത്രമാണുള്ളത്. രാജ്യമെമ്പാടും റൂസ പദ്ധതിയുടെ രണ്ടാം ഘട്ടം അവസാന ഘട്ടത്തിലെത്തിയിരിക്കെ, കഴിഞ്ഞ ദിവസം കേരളം പദ്ധതിയുടെ ഉദ്ഘാടനം പോലും നിർവഹിക്കപ്പെട്ടത്..

ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്ത പദ്ധതി സംസ്ഥാന പ്രൊജക്ട് എന്ന നിലയിലാണ് മാധ്യമങ്ങളെ അറിയിച്ചത്. രണ്ടാം ഘട്ടം സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാൽ മൂന്നാം ഘട്ടം ലഭിക്കില്ലെന്ന കേന്ദ്രം നിലപാട് എടുത്തതോടെയാണ് മിന്നൽ വേഗത്തിൽ കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടന മഹാമഹം പോലും നടത്തുന്നത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

49 mins ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

2 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

13 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

14 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago