Kerala

ചതി ഭയന്ന് പിണറായി കരിമണൽ കർത്തയുടെ അളിയന് MP സ്ഥാനം കൊടുക്കുമോ ?

നിയമസഭാ മണ്ഡലങ്ങളില്‍ എറണാകുളം ജില്ലയിലെ നാലെണ്ണവും തൃശൂർ ജില്ലയിലെ മൂന്നെണ്ണവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കൂടുതൽ അടുപ്പം തൃശൂരുമായാണ്. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ തൃശൂ‍‍ർ ജില്ലയിലെ മണ്ഡലങ്ങൾ ചാലക്കുടിയുടെ ഭാഗമാണ്. പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളും ചേരുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം.

ആരായിരിക്കും ഇടതുസ്ഥാനാർഥി? മുകളിൽ പറഞ്ഞിരിക്കുന്ന ആളുകളെല്ലാം ചാലക്കുടി മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നു എന്ന പേരിൽ പ്രചരിച്ച പേരുകളാണ്. മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ സി.രവീന്ദ്രനാഥിന്റെ പേരാണ് ഇതിൽ ഏറ്റവുമാദ്യം ഉയർന്നു കേട്ടത്. മന്ത്രിയായിരുന്ന പ്പോഴുള്ള മികവും പ്രതിച്ഛായയുമാണ് അദ്ദേഹമാകും സ്ഥാനാർഥി എന്ന പ്രചരണത്തിന്റെ അടിസ്ഥാനം. ഇതിനിടെ, തന്നെ ലോക്സഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് രവീന്ദ്രനാഥ് പാർട്ടി നേതൃത്വത്തെ അറിയിച്ചു എന്നും വാർത്തകൾ പിറകെ എത്തി.

എങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ പേര് മാധ്യമങ്ങളുടെയെങ്കിലും സജീവ ചർച്ചകളിലുണ്ട്. എന്നാൽ രവീന്ദ്ര നാഥ് ഈ വാർത്തകൾ തള്ളുന്നതിനു പിന്നിലും ചില നീക്കുപോക്കുകൾ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. വളരെ ക്‌ളീൻ ഇമേജ് ഉള്ള വ്യക്തിത്വമായിട്ടായിരുന്നു കണ്ടുകൊണ്ടിരുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ് എന്നത് ഈ സ്ഥാനാര്ഥിത്വത്തിൽ നിന്ന് തന്നെ വ്യക്തം. അത് മനസ്സിലാകണമെങ്കിൽ ആദ്യം സി രവീന്ദ്രനാഥ് ആരാണ് എന്നറിയണം. ഇപ്പോൾ ആകെ പ്രശ്നമായിട്ടിരിക്കുന്ന മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട കരിമണൽ കർത്താ എന്ന ശശിധരൻ കർത്തയുടെ അളിയൻ ആണ്. അതായത് ഭാര്യ ജയാ ശശിധരൻ കർത്തയുടെ സഹോദരൻ.

ആദ്യ പിണറായി മന്ത്രിസഭയിൽ ആർ എസ് എസ് ചായ്വുണ്ടായിരുന്ന സൈദ്ധാന്തികനായിരുന്ന രവീന്ദ്ര നാഥിന് മന്ത്രിസ്ഥാനം കിട്ടിയതും ചില കൊടുക്കൽ വാങ്ങലുകളുടെ ഫലമായിട്ടാണ്. അക്കാലയളവിലാണ് സി എം ആർ എല്ലിന് എല്ലാത്തിനും അനുമതി കൊടുക്കുന്നത് എന്നതുമോർക്കണം. പിന്നീട് അനുമതിയുടെ മറവിൽ ഇക്കണ്ട കൊള്ള മുഴുവൻ പിണറായിയും കർത്തയും ചേർന്ന നടത്തിയത്. പല രാഷ്ട്രീയക്കാർക്കായി 135 കോടി രൂപ നൽകി എന്ന് പറയുന്നതിലും ആഴത്തിലുള്ളതാണ് പിണറായിയും കർത്തയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ബന്ധമെന്ന് ഇതിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ.

അല്ലെങ്കിൽ പിന്നെ യാതൊരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്ത പ്രത്യേകിച്ച ആർ എസ് എസ് ചായ്വുണ്ടായിരുന്ന സി രവീന്ദ്രനാഥ് എങ്ങനെ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയാകും? എന്തായാലും അദ്ദേഹത്തിന് കൊടുത്തത് ബുദ്ധിയും വിവരവും ഉള്ളവർ ഇരിക്കേണ്ട പദവി ആണ് കൊടുത്തതിൽ ആശ്വസിക്കാമെങ്കിലും സി രവീന്ദ്രനാഥിൽ നിന്നും ഇങ്ങനൊരു അട്ടിമറിക്കച്ചവടത്തിന്റെ ഭാഗമായി ഒരു മന്ത്രിപദം ധാനം സ്വീകരിക്കുമെന്നുള്ള കാര്യം വിശ്വസിക്കാനേ സാധിക്കുന്നില്ല എന്നതാണ് സത്യം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് എല്ലാവരെയും മാറ്റി നിർത്തിയതിന്റെ കൂടെ പിണറായി വളരെ ബുദ്ധിപരമായി മാറ്റി നിർത്തി. അല്ലെങ്കിൽ ആണ് മുതലേ ഒരു ചോദ്യചിഹ്നമായി സി രവീന്ദ്രനാഥ് മാറുകയും മാധ്യമങ്ങൾ അതിന്റെ പിന്നാലെ പോയി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നത് പിണറായിക്കും കർത്തയ്ക്കും തലവേദനയായി മാറിയേനെ.

ഇത്തവണയും സീറ്റ് നൽകാമെന്ന് പറയുന്നതിലൂടെ ബി ജെ പിയുമായുള്ള ഒരു ബന്ധം സ്ഥാപിക്കലും ഒക്കെയായി മാറും. വീണയെ കർത്താ തുണയ്ക്കാനും അതൊരു വഴിയായി മാറും. മാത്രമല്ല ഇത്തവണത്തെ മന്ത്രിപദവിക്ക് പിന്നിൽ എന്ത് അട്ടിമറിയാണ് നടത്താൻ പോകുന്നതെന്ന് അറിയുകയുമില്ല. എന്തായാലും ഒരു വൻ കുംഭകോണം കൂടി ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട് എന്ന് വേണം മനസിലാക്കാൻ. അങ്ങനെയൊന്നില്ലാതെ ഈ എരിപൊരി സഞ്ചാരകാലത്തും പിണറായി സി രവീന്ദ്രനാഥിന് ലോക്സഭാ ടിക്കറ്റ് നൽകില്ലെന്ന് ഉറപ്പാണ്.

ഇതിനിടെയാണ്, ‘സർപ്രൈസ്’ എന്നോണം നടി മഞ്ജു വാരിയരുടെ പേരും ഉയർന്നു വന്നത്. 2014ല്‍ ഇന്നസെന്റിനെ ഇടതു സ്വതന്ത്രനാക്കി കളത്തിലിറക്കി മണ്ഡലം പിടിച്ച തന്ത്രത്തോടാണ് മഞ്ജുവിന്റെ സ്ഥാനാർഥിത്വം ഉപമിക്കപ്പെട്ടത്. മഞ്ജുവോ പാർട്ടി നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല എന്നതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. തൊട്ടുപിന്നാലെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി.തോമസ്, സിഐടിയു നേതാവ് യു.പി.ജോസഫ് തുടങ്ങിയവരുടെ പേരുകളും പ്രചരിച്ചു. ചാലക്കുടിയിൽനിന്ന് രണ്ടുവട്ടം വിജയിച്ച മുൻ എംഎൽഎ ബി.ഡി.ദേവസിയുടെ പേരാണ് ഒടുവിൽ നടക്കുന്ന ചർച്ചകളിൽ പ്രധാനം.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

20 mins ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

1 hour ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

2 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

13 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

13 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

14 hours ago