Crime,

SFI യെ നിരോധിച്ചേക്കും, (EXCLUSIVE ), ഉള്ളിലെല്ലാം ഭീകരർ, SFI ക്കുള്ളിൽ PFI യും SDPI യും, മരണമണി എത്തി

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഭരണം നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയുമായി ചേർന്നെന്നു വെളിപ്പെടുത്തുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തല്‍. വസ്തു നിഷ്ഠമായ കാര്യങ്ങളാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. ഇത് SFI യുടെ മരണമാണികൂടിയാണ്.

സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐയെയും, നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയെയും ഉപയോഗിച്ചാണ് തന്നെ തെരുവില്‍ നേരിടുന്നതെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമുള്ളതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കോടതിയിലും പുറത്തും ചോദ്യംചെയ്യുകയും നടപടികളെടുക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ക്കെതിരെ കുറെക്കാലമായി എസ്എഫ്‌ഐ സമരം നടത്തുന്നതിനിടെ നിലമേലിൽ ഗവർണറെ വഴി തടഞ്ഞു ആക്രമിക്കാൻ ശ്രമിച്ചവരിൽ 7 പേർ PFI ക്കാരെനെന്നു വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ഗവർണർ.

സര്‍വകലാശാലാ ക്യാമ്പസുകളില്‍ തന്നെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐയുടെ ഭീഷണിയെ ഗവര്‍ണര്‍ ഇപ്പോഴും കാര്യമാക്കുന്നില്ല. ചാന്‍സലര്‍ എന്ന നിലയ്‌ക്ക് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാമെന്നും, വിവേചനാധികാരം ഉപയോഗിക്കാമെന്നും സുപ്രീംകോടതി വിധി ഉണ്ട്. എന്നാല്‍ ഇതിന് അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

ഇതിനു തെളിവാണ് കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗത്തില്‍ വിസിയെ മറികടന്ന് അധ്യക്ഷത വഹിക്കുകയും, ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാനുള്ള തീരുമാനത്തെ മന്ത്രി ബിന്ദു അട്ടിമറിക്കുകയും ചെയ്തത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു തന്നെ ഈ അതിക്രമത്തിന് നേതൃത്വം നല്‍കിയെന്നത് തികഞ്ഞ അധികാര ദുരുപയോഗവും, സര്‍വകലാശാലക്കുതന്നെ അപമാനകരവുമാണ്. പരമോന്നത നീതിപീഠം പോലും അംഗീകരിച്ച ചാന്‍സലറുടെ അധികാരത്തെ ധിക്കരിച്ചിരിക്കുകയാണ് ഒരു മന്ത്രി.

ഭരണഘടന നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യുന്നത്. അധികാരം അഴിമതി നടത്താനും സ്വജനപക്ഷപാതം കാണിക്കാനുമുള്ള താണെന്നാണ് പിണറായിയുടെ സർക്കാരും സിപിഎമ്മും കരുതുന്നത്.. നിയമലംഘനങ്ങളുടെ പരമ്പരതന്നെ പിണറായി സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ ഭരണത്തില്‍ ഉണ്ട്. ഇത് ഏതെങ്കിലും വിധത്തില്‍ ചോദ്യംചെയ്യുന്നവരെ പാര്‍ട്ടിക്കാരെയും പോലീസിനെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഗവര്‍ണറെ തെരുവില്‍ നേരിടുന്നത്.

SFI ക്കാരെയും പോലീസിനെയും ഇതിന് ഉപയോഗിക്കുകയാണ്. നേരിടാൻ നിരോധിത ഭീകരരായ പി എഫ് ഐ യെ പിണറായി ഉപയോഗിക്കുകയാണ്. തന്റെ വാഹനം തടയാനും അക്രമാസക്ത സമരം നടത്താനും എസ്എഫ്‌ഐക്കാരെ ഓരോയിടങ്ങളില്‍ എത്തിക്കുന്നത് പോലീസ് വാഹനങ്ങളിലാണെന്ന് ഗവര്‍ണര്‍ തന്നെ ഇതിന് മുന്‍പ് ആരോപിച്ചിരുന്നു.. അക്രമികളെ തടയുകയും പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന പോലീസിന്റെ രീതിയില്‍നിന്നുതന്നെ ഒത്തുകളി ഉണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയാണ് തനിക്കെതിരായ അക്രമത്തിനു പിന്നിലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പിണറായി വിജയന്‍ പ്രതികരിക്കുകയുണ്ടായില്ല. ആരോപണം ശരിവയ്‌ക്കുന്നതിന് തുല്യമാണിത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നയാള്‍ തന്നെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണ് നടന്നു വന്നതെന്നാണ് സത്യം. നവകേരള സദസ്സിന്റെ പേരില്‍ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തി യതിനെ പൂര്‍ണമായി ന്യായീകരിക്കുകയാണല്ലോ മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍തന്നെ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെ ന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയ്‌ക്ക് അകത്തും പുറത്തും പറഞ്ഞത്. പിന്നീട് ഇതേ ഗണ്‍മാനെതിരെ പോലീസിന് കേസെടുക്കേണ്ടി വന്നിരുന്നു.

തന്റെ അധികാര ദുരുപയോഗത്തിനും ദുര്‍ഭരണത്തിനുമെതിരെ പ്രതികരിക്കുന്നവരെ ഏതു വിധേനയും നേരിടുകയെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സ്ഥിരം സ്റ്റൈൽ. ഭരണഘടനയും നിയമവുമൊന്നും ഇതിന് തടസമല്ലെന്ന് മുഖ്യമന്ത്രി ഇപ്പോൾ കരുതുകയാണ്. ജനം എല്ലാം പരമ വിഡ്ഢികൾ എന്ന് ചിന്തിക്കുകയാണ്. ഇതിന്റെ ആപല്‍ക്കരമായ മുഖമാണ് ഗവര്‍ണര്‍ തുറന്നുകാട്ടിയിരിക്കുന്നത്. നിലമേലില്‍ തന്നെ തടയാന്‍ ശ്രമിച്ചത് എസ്എഫ്‌ഐയും പിഎഫ്‌ഐ തീവ്രവാദികളും ചേര്‍ന്നാണെന്ന് ഗവര്‍ണര്‍ പറയുന്നതിന് തെളിവുകളുണ്ട്.

അറസ്റ്റിലായവരില്‍ ഏഴുപേര്‍ പിഎഫ്‌ഐക്കാരാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുണ്ട്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധം കുപ്രസിദ്ധമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇരുകൂട്ടരും ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേര്‍പ്പെടുകയും ഒരുമിച്ച് ഭരിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ പിഎഫ്‌ഐക്കാര്‍ കൊലപ്പെടുത്തിയിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് താല്‍പര്യം കാണിക്കാതിരിക്കുന്നത് സിപിഎമ്മിന്റെ താല്പര്യം ഒന്നുകൊണ്ടു മാത്രമാണ്..

ഭീകരപ്രവര്‍ത്തനം നടത്തുകയാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും സംഘടനയില്‍പ്പെട്ടവരുമായി സിപിഎം ബന്ധം തുടരുന്നതും, ഗവര്‍ണര്‍ക്കെതിരെ അക്രമാസക്ത സമരം നടത്താന്‍ ഇക്കൂട്ടരെ ഉപയോഗിക്കുന്നതും വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ശക്തമായ നടപടികള്‍ ഉണ്ടാവുകയുമാന് വേണ്ടത്.;

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

2 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

3 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

3 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

3 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

4 hours ago