Crime,

രണ്ടു വയസുകാരി നാടോടി ബാലികയെ ബൈക്കില്‍ തട്ടി കൊണ്ട് പോയെന്ന് സംശയം

തിരുവനന്തപുരം . തിരുവനന്തപുരം പേട്ട ഓള്‍ സെയിന്റ്‌സ് കോളജിനു സമീപത്ത് നിന്നും കാണാതായ രണ്ടു വയസുകാരി നാടോടി ബാലികയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്രഹ്മോസ് ഭാഗത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാത്രി 12 മണിക്ക് ശേഷം കടന്നുപോകുന്ന ബൈക്കില്‍ രണ്ടുപേര്‍ക്കൊപ്പം കുട്ടിയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. സംശയിക്കുന്നത്.

സ്‌കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലെ ഒരു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. രാത്രി ഭക്ഷണം കഴിക്കാനായി കടയ്ക്കു മുന്നില്‍ നിന്നപ്പോള്‍ സ്‌കൂട്ടറില്‍ കുട്ടിയുമായി രണ്ടു പേര്‍ പോകുന്നതു കണ്ടതായി ഒരു യുവാവും പൊലീസിനെ അറിയിച്ചിരുന്നു.

പ്രദേശത്തെ മുഴുന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. കുട്ടിയെ കാണാതായതിന് സമീപത്തു നിന്നുള്ള സിസിടിവികളില്‍ നിന്നാണ് ബൈക്കിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. എയര്‍പോര്‍ട്ട് ഭാഗത്തേക്ക് വെച്ചിട്ടുള്ള സിസിടിവിയില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ നാടോടികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായിരിക്കുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങും എങ്ങും എത്തിയില്ല. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

40 mins ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

1 hour ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

2 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

2 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

2 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

3 hours ago