Kerala

ടിപി വധ കേസ് പ്രതികൾക്ക് തിരിച്ചടി, രണ്ട് പ്രതികളെ വെറുതേ വിട്ടത് റദ്ദാക്കി, വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി

കൊച്ചി . ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിധി ശരിയെന്ന് ഹൈക്കോടതി. തങ്ങളെ വെറുതേ വിടണമെന്ന പ്രതികളുടെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. പത്ത് പ്രതികളുടെ ശിക്ഷയാണ് ശരിവെച്ചത്. നേരത്തെ വിചാരണക്കോടതി വെറുതേ വിട്ട വിധി ഡിവിഷൻ ബഞ്ച് റദ്ദാക്കുകയും ചെയ്തു.

കെ. കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരുടെ ശിക്ഷയാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. ഇവരോട് 26 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.. അന്നേ ദിവസം ഇവർക്ക് ശിക്ഷ വിധിക്കും. തെളിവുകളുടെ അഭാവത്തിലായിരുന്നു ഇവരെ വിചാരണ കോടതി വെറുതെവിട്ടിരുന്നത്. അതേസമയം സിപിഎം നേതാവായ പി. മോഹനനെ വെറുതേ വിട്ട ശിക്ഷ ശരിവച്ചിട്ടുണ്ട്. കേസിൽ കുഞ്ഞനന്ദന് ചുമത്തിയിരുന്ന പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്ദന്റെ ഭാര്യ നൽകിയ ഹർജി കോടതി തള്ളി. കുഞ്ഞനന്ദൻ മരിച്ചെങ്കിലും ബന്ധുക്കൾ പിഴയൊടുക്കണം.

കേസിലെ പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇളവ് ചെയ്യുകയും, 24 പ്രതികളുടെ ശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയിൽ അപ്പീൽ എത്തിയത്. പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്താണ് കെ.കെ രമ കോടതിയെ സമീപിച്ചത്. ഈ അപ്പീലിലാണ് വിചാരണക്കോടതി വെറുതേ വിട്ട രണ്ട് പ്രതികളുടെ വിധി റദ്ദാക്കിയത്.

കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് രമ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് കോടതിയോട് സർക്കാർ ആവശ്യപ്പെട്ടത്. 2014ൽ മുഖ്യപ്രതികളായ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും കോടതി ശിക്ഷിക്കുകയായിരുന്നു.

36 പ്രതികളുണ്ടായിരുന്ന കേസിൽ പി മോഹനന്‍, കാരായി രാജന്‍, കെകെ രാഗേഷ് ഉള്‍പ്പടെ 24 പ്രതികളെ വിചാരണ കോടതി വിവിധ ഘട്ടത്തില്‍ വെറുതെ വിട്ടിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചു. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ മാസങ്ങളോളം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് വിധി പറഞ്ഞത്.

crime-administrator

Recent Posts

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

6 mins ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

42 mins ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

1 hour ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

4 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

4 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

11 hours ago