India

ജനത്തിന്റെ തല വച്ചെടുത്ത കടകൾ പിണറായി സർക്കാർ മറച്ചു വെക്കുന്നു, കിഫ്ബി സംസ്ഥാനത്തെ കടക്കെണിയിലാക്കി – സിഎജി

തിരുവനന്തപുരം . കേരളത്തിലെ ജനങ്ങളുടെ പേരിൽ വാങ്ങുന്ന കടത്തിന്റെ കണക്കുകള്‍ പിണറായി സർക്കാർ മറച്ചുവയ്‌ക്കുന്ന തായി സിഎജി. സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണെന്നു പറയുന്ന സിഎജി, കേരളത്തിന്റെ കടം കിഫ്ബി കൂട്ടുന്നെന്നും കടം കുമിഞ്ഞു കൂടുകയാണെന്നുമാണ് സിഎജി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

2021-22ല്‍ 25,874.39 കോടി രൂപയുടെ കടം സംസ്ഥാന ബജറ്റില്‍ വെളിപ്പെടുത്തിയില്ല. ഇക്കാലയളവില്‍ കിഫ്ബി എടുത്ത 13,066.16 കോടി രൂപയുടെ വായ്പയും പെന്‍ഷന്‍ കമ്പനി എടുത്ത 11,206.49 കോടി രൂപയുടെ വായ്പയും ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനം വഴി എടുത്ത 16,01.72 കോടി രൂപയുടെ വായ്പയുമാണ് ബജറ്റില്‍ വെളിപ്പെടുത്താ തിരുന്നത്. 2017-2022 വരെ സംസ്ഥാനത്തിന്റെ മൊത്തം പൊതുകടവും ബാധ്യതകളും 9.83ല്‍ നിന്ന് 16.21 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ആണ് സി എ ജി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കടം വാങ്ങുന്നതിന്റെ കണക്കുകള്‍ മറച്ചുവയ്‌ക്കുന്നതായും സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ ചെലവ് ബജറ്റില്‍ നിന്നാണ്. നിക്ഷേപങ്ങള്‍ക്ക് പലിശ നല്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. കിഫ്ബി നിയമത്തിലും ഇതു പറഞ്ഞിട്ടുണ്ട്. അതിനാല്‍ കിഫ്ബിയിലെ വരവും ചെലവും സര്‍ക്കാര്‍ കണക്കില്‍ത്തന്നെ വരുമെന്ന് സിഎജി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

കിഫ്ബിക്കു സ്വന്തമായി വരുമാനമില്ലാത്തതിനാലും സര്‍ക്കാര്‍ എല്ലാവര്‍ഷവും ബജറ്റിലൂടെ സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാധ്യത തീര്‍ക്കുന്നതിനാലും സര്‍ക്കാര്‍ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം സ്വീകാര്യമല്ല – സിഎജി ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയിലെ കടം വാങ്ങല്‍ സര്‍ക്കാര്‍ കണക്കില്‍പെടുത്താന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുകയാണ്.

എന്നാൽ കിഫ്ബിയിലെ കടം വാങ്ങല്‍ സംസ്ഥാനത്തിന്റെ കണക്കില്‍ത്തന്നെയെന്ന് സിഎജി പറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ കിഫ്ബിക്ക് പേരിലെടുത്ത കടങ്ങൾ ഒഴിവാക്കാനാകില്ല. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് വഴിയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ളതാണ്. ഇത് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പെന്‍ഷന്‍ കമ്പനിയുടെ 11,206.49 കോടി കുടിശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്.

crime-administrator

Recent Posts

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

7 mins ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

56 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

12 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

13 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago