Crime,

വീണയുടെ കാനഡ കമ്പനി, മുഖ്യമന്ത്രി പിണറായി വിജയൻ ചട്ട ലംഘനം നടത്തിയോ?

തിരുവനന്തപുരം . മകൾ വീണ വിജയൻ കാനഡയിൽ കമ്പനി തുടങ്ങിയ വിവരം കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നോ? എന്നതാണ് വീണയുടെ ലാവ്ലിന്റെ ആസ്ഥാനത്തെ പുതിയ കമ്പനിയുടെ കാര്യത്തിൽ ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തെ ബിസിനസ് ഇടപാടുകൾ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നാണ് ചട്ടം. ജോലിയുണ്ടെങ്കിൽ പോലും അത് അറിയിച്ചിരിക്കേണ്ടതാണ്. പിണറായി വിജയൻ ഈ ചട്ടം പാലിച്ചിട്ടുണ്ടോ? വീണയുടെ ഭർത്താവ് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയാണ്. ആയതിനാൽ മന്ത്രി മുഹമ്മദ് റിയാസും ഇക്കാര്യം അറിയിച്ചിരിക്കേണ്ടതാണ്.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ തന്റെ മകൾ വിദേശത്ത് കമ്പനി തുടങ്ങുന്ന വിവരം മുൻകൂട്ടി അറിയിച്ചിരിക്കണം. ഇക്കാര്യത്തിൽ ചട്ട ലംഘനം നടത്തിയിട്ടുണ്ടെകിൽ മുഖ്യ മന്ത്രി കസേരയിലേക്ക് കയറിയിരിക്കും മുൻപ് നടത്തിയ സത്യ പ്രതിജ്ഞയുടെ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നത്. 2023ലാണ് വീണ കാനഡയിൽ കമ്പനി തുടങ്ങുന്നത്. എക്‌സാലോജിക് എന്ന കമ്പനി വിവാദങ്ങളിൽ കുടുങ്ങിയതോടെ അത് പൂട്ടിയ ശേഷം ലാവ്‌ലിന്റെ ആസ്ഥാനമായ കാനഡയിൽ കമ്പനി തുടങ്ങിയെന്നാണ് കരുതുന്നത്. വീണയുടെ പുതിയ കമ്പനിയെപ്പറ്റി ഇതും ഒരു പെൻഷൻ കമ്പനിയാണോ? എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലാകെ ഉയരുന്നത്.

രവി പിള്ളയുടെ കമ്പനിയിലെ ജോലിക്കാരിയായിരുന്ന വീണ തുടങ്ങിയ ബംഗ്ലൂരുവിലെ എക്‌സാലോജിക് പല വിവാദങ്ങളിൽ പെട്ട് മൂന്നു കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കാനഡയിലെ കമ്പനി വിവരം പുറത്ത് വന്നിരിക്കുന്നത്. കൺസൾട്ടൻസി സേവനവും പരിശീലനവും നൽകുന്ന കമ്പനിയാണെന്നാണ് ഔദ്യോഗിക വെബ്‌സെറ്റിൽ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രൊഫഷ ണലുകൾക്കും സ്ഥാപനങ്ങൾക്കും സർവ്വീസ് നൽകുന്നു എന്നാണു പറഞ്ഞിരിക്കുന്നത്.

കാനഡയിൽ വീണയുടെ സ്ഥാപനം രജിസ്റ്റർ ചെയ്ത വീടിന്റെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. കാനഡയിൽ ഈ കമ്പനിക്കുള്ള ഔദ്യോഗിക നമ്പർ 14898346 ആണ്. 2023ൽ തുടങ്ങിയ കമ്പനി ഇപ്പോഴും ആക്ടീവാണ്. ഒരു ഡയറക്ടർ മാത്രമാണ് ഈ കമ്പനിക്കുള്ളത്. സിഗ്നൽ ഹിയർ എന്ന ആധികാരികമായ വൈബ് സൈറ്റിൽ ഈ ഡയറക്ടറുടെ വിവരങ്ങളും ലഭ്യമാണ്. ഇതാണ് വീണാ വിജയന്റെ ഉടമസ്ഥത സ്ഥിരീകരിക്കുന്നത്. കമ്പനിയുടെ രജിസ്‌ട്രേഷൻ വിവരങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണ് കമ്പനിഎന്ന് വ്യക്തമാക്കുന്നു.

സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കിന്റെ ഉടമയാണ് വീണ വിജയൻ. എക്‌സാലോജിക്കിന്റെ പ്രവർത്തനം രജിസ്ട്രാർ ഓഫ് കമ്പനീസ് മരവിപ്പിച്ചതിന് പിന്നാലെയാണ് കാനഡയിൽ കമ്പനി ആരംഭിച്ചതെന്ന് വെബ്‌സെറ്റിലൂടെ മനസിലാക്കാം. വീണയുടെ പേരാണ് ഡയറക്ടറുടെ സ്ഥാനത്ത് കാണിച്ചിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിൽ നൽകിയിരിക്കുന്ന വിവരത്തിൽ എക്‌സാലോജിക്കിലെ സോഫ്റ്റ് വെയർ ഡെവലപ്പറായ ജീവൻ എന്നയാളുടെ പേരും കാണിച്ചിരിക്കുന്നു.

മാസപ്പടിയുടെ അന്വേഷണത്തിൽ എക്‌സാലോജിക് കടലാസ് കമ്പനിയാണെന്ന സംശയവും കമ്പനികാര്യ വകുപ്പ് പറഞ്ഞിരു ന്നതാണ്. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവിസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് കാനഡയിലെ കമ്പനിയുടെ വിവരങ്ങൾ ചർച്ചയായിരിക്കുന്നത്. സിഎംആർഎൽ – എകസാലോജിക്കിലെ പരാതിക്കാരൻ ഷോൺ ജോർജാണ് ഫേസ് ബൂക്കിലൂടെ ആരോപണവുമായി രംഗത്തെത്തി യിട്ടുണ്ട്. ഇതാ മറ്റൊരു പെൻഷൻ സംരംഭം. എന്തൊരു പെൻഷൻ ആണിത് എന്ന അടിക്കുറിപ്പോടെയാണ് ഷോൺ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

7 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

8 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

9 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

12 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

13 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

14 hours ago