Kerala

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ അറസ്റ്റിലേക്ക്, SFIO നടപടികളിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ അറസ്റ്റിലേക്ക്. വീണ ഏത് സമയവും അറസ്റ്റിലാകാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കികൊണ്ട് SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരിക്കുന്നു സാഹചര്യത്തിലാണിത്.

യാതൊരു സേവനവുമില്ലാതെയാണ് എക്സാലോജിക്കിന് 1.72 കോടി കൈമാറിയതെന്ന് കണ്ടെത്തിയതായി SFIO കോടതിയെ അറിയിച്ചിരുന്നു. പൂർണമായ വിധി പകർപ്പ് ശനിയാഴ്ച ലഭിക്കും.. രാഷ്‌ട്രീയക്കാർക്ക് സി.എം.ആർ.എൽ 135 കോടി നൽകിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എക്സാലോജിക് ഒരു സേവനവും നൽകാതെയാണ് 1.72 കോടി രൂപ വാങ്ങിയതെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി വീണയുടെ ഹർജി തള്ളുന്നത്. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷൻ ആയ ബഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്.

കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. അതിനാൽ തന്നെ ഇടക്കാല വിധി വീണക്ക് കനത്ത തിരിച്ചടിയായി. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസി അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങൾ പൂർണമായി സഹകരിച്ചിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ എക്‌സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ചത്.

വിധി പ്രതികൂലമായിരിക്കുന്നത് സർക്കാരിന്റെ ഭാവി തന്നെ തുലാസിലാക്കിയിട്ടുണ്ട്. വീണയ്ക്കും പിണറായിക്കും മാത്രമല്ല CPM നാകട്ടെ നെഞ്ചിടിപ്പേറി. ലോക്സഭാ തിരെഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ മുഖത്ത് നോക്കി എങ്ങനെ വോട്ടു ചോദിക്കും എന്നാണ് സി പി എം ആലോക്കുന്നത്. രണ്ടാം പിണറായി സർക്കാർ കിറ്റ് ഇറക്കി ജനത്തെ പറ്റിച്ച പോലെ ഇക്കുറി നടക്കില്ല, കൈയ്യിൽ ഇറക്കാൻ വൈറ്റ് മണിയില്ല, മാത്രവുമല്ല ജനം വിശ്വസിക്കുമോ ആശങ്ക വേറെ. ആകെ പാപ്പരായെങ്കിലും ധൂർത്തിനോട്ട് കുറവില്ല. ആകെ ജനം ഇടഞ്ഞു നിൽക്കുന്ന അവസ്ഥയാണെന്ന് മന്ത്രിമാർക്കും CPM നും അറിയാം.

അതേസമയം എക്സാലോജിക് സുപ്രംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. പിണറായി വിജയന്റെ ക്വിക്ക് റെസ്‌പോൺസ് ടീം ഇതിനുള്ള ഒരുക്കങ്ങളിലാണ്. രാഷ്ട്രീയമായി കൂടി സിപിഎം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധിയിൽ വീണക്കൊപ്പം സി പി എമ്മും തീർത്തും വെട്ടിലായി എന്ന് തന്നെ പറയണം. വീണക്കതിരെ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി വിധി പറഞ്ഞിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം കടുത്ത സമ്മർദ്ദത്തിലാവുകയാണ്.. മുഖ്യമന്ത്രിയെയും മകളെയും ന്യായീകരിക്കാൻ തയ്യാറാക്കിയ ക്യാപസ്യൂളുകൾ ഒന്നും തന്നെ പോരാത്ത അവസ്ഥ ഇനി ഉണ്ടാവും.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

54 mins ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

6 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

7 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

7 hours ago