India

രാഷ്‌ട്രീയ ലോക്ദൾ ഇൻഡി മുന്നണി വിടുന്നു, വൻ തിരിച്ചടി

ന്യൂഡൽഹി . രാഷ്‌ട്രീയ ലോക്ദൾ (ആർഎൽഡി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമാകും. ഇത് സ്ഥിരീകരിച്ച് പാർട്ടി അദ്ധ്യക്ഷൻ ജയന്ത് ചൗധരി രംഗത്ത് വന്നു. പാർട്ടിയിലെ എല്ലാവരോടും ആലോചിച്ച ശേഷമെടുത്ത ഏകകണ്ഠമായ തീരുമാനമാണിതെന്നും ജയന്ത് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. ആർഎൽഡിയുടെ നീക്കം പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടിയാവുകയാണ്.

പാർട്ടിയിലെ എല്ലാ എംഎൽഎമാരോടും പ്രവർത്തകരോടും സംസാരിച്ചതിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നാണ് ആർഎൽഡി അദ്ധ്യക്ഷൻ ജയന്ത് ചൗധരി ഇതേ പറ്റി പറഞ്ഞിരിക്കുന്നത്. രാജ്യത്തിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ജയന്ത് ചൗധരി, തന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരൺ സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി ആദരിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു.

മുൻ സർക്കാരുകൾക്ക് ചെയ്യാൻ കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചെയ്യാനായി. ഈ പുരസ്‌കാരം ഞങ്ങളുടെ കുടുംബത്തിലോ പാർട്ടിയിലോ ഒതുങ്ങുന്നില്ല. ഓരോ കർഷകനും യുവാക്കൾക്കും അഭിമാന നിമിഷമാണിതെന്നും ജയന്ത് ചൗധരി പറഞ്ഞിട്ടുണ്ട്. ഇതിനിടെ ഉത്തർപ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ദിവസങ്ങൾ വെട്ടിച്ചുരുക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായും, ആർഎൽഡിക്ക് സ്വാധീനമുള്ള പടിഞ്ഞാറൻ യുപിയുടെ ഭാഗങ്ങൾ ഒഴിവാക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിറകെയാണ് ആർഎൽഡിയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

12 mins ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

41 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

15 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

16 hours ago