Crime,

വീണയുടെ കേസിൽ രണ്ടു ഹൈക്കോടതികളിലും തിരിച്ചടി, അറസ്റ്റ് ചോദിച്ച് വാങ്ങുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന് രണ്ടു ഹൈക്കോടതികളിലും തിരിച്ചടി. വീണാ തൈക്കണ്ടി ഡയറക്ടറായ എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച നിര്‍ണായക ദിനമായിരുന്ന തിങ്കളാഴ്ച കേരള, കര്‍ണാടക ഹൈക്കോടതികളിൽ നിന്ന് വീണക്ക് ഒരേപോലെ തിരിച്ചടി.

കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നും കേസ് റദ്ദാക്കണമെന്നുമുള്ള ആവശ്യം കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.
SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് വിധി പറയാൻ മാറ്റി. അതുവരെ കടുത്ത നടപടികൾ പാടില്ലെന്നു മാത്രം കോടതി നിർദ്ദേശം നൽകി. എന്നാൽ അന്വേഷണ ഏജൻസിയായ SFIO ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഉടനെ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതിൽ നിന്ന് അന്വേഷണവുമായി SFIO ക്ക് മുന്നോട്ടു പോകാം എന്നു തന്നെയാണ് വ്യക്തമാക്കപ്പെടുന്നത്. സേവനമില്ലാതെ എക്സാലോജിക്കിന് 1.72 കോടി കൈമാറിയെന്ന് കണ്ടെത്തിയതായി SFIO കോടതിയെ അറിയിച്ചിട്ടുണ്ട്.

എക്സാലോജിക് കമ്പനിക്കെതിരെയുള്ള SFIO അന്വേഷനം സ്റ്റേ ചെയ്യണമെന്നാണ് എക്സാലോജിക് ആവശ്യപ്പെട്ടത്. കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെ കേസ് റദ്ദാക്കണമെന്ന ആവശ്യവും എക്സാലോജിക് ഉന്നയിക്കുന്നുണ്ട്.

രാഷ്‌ട്രീയക്കാർക്ക് സി.എം.ആർ.എൽ 135 കോടി നൽകിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കുകയുണ്ടായി. എക്സാലോജിക് ഒരു സേവനവും നൽകാതെയാണ് 1.72 കോടി രൂപ വാങ്ങിയതെന്നും സി.എം.ആർ.എല്ലിന്റെ ചില ഇടപാടുകൾ ദുരൂഹമെന്നും SFIO വ്യക്തമാക്കി. അറസ്റ്റിന് ഉദ്ദേശമുണ്ടോ എന്നു കോടതി ആരാഞ്ഞു. തത്കാലം നോട്ടീസ് മാത്രമെ നൽകിയിട്ടുള്ളൂവെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. ഡിവിഷൻ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. പത്തു ദിവസത്തിനകം കേസിൽ വിധി പറയാനിരിക്കുകയാണ്.

അതേസമയം, രാവിലെ കേരള ഹൈ കോടതിയിൽ മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ പറഞ്ഞിരുന്നത്. ‘അന്വേഷണത്തെ തടയാന്‍ കോടതി തയ്യാറല്ല. ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായിട്ടാണോ അന്വേഷണം പോയതെന്ന് പരിശോധിക്കുക മാത്രമാണ് കോടതി ചെയ്തതെന്ന്’ ഹൈക്കോടതി പറയുകയും ഉണ്ടായി.

എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കേരള ഹൈക്കോടതി പറഞ്ഞിരിക്കുകയുമാണ്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്ഐഡിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. അന്വേഷണത്തിൽ ആശങ്കപ്പെടുന്നതും, നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നതും എന്തിനാണെന്നായിരുന്നു കോടതി തിരികെ ചോദിച്ചിരിക്കുന്നത്.

രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു എസ്എഫ്‌ഐഒ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്‌ഐഡിസി വാദിച്ചു. അന്വേഷണം തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്നായിരുന്നു അപ്പോൾ ഹൈക്കോടതി ചോദിച്ചത്.. തങ്ങള്‍ക്ക് പണമൊന്നും കിട്ടിയിട്ടില്ല. തങ്ങളുടെ വിശ്വാസ്യതയെ സമന്‍സ് ബാധിക്കും – കെഎസ്‌ഐഡിസി കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്ലും എക്‌സാലോജികും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് അറിഞ്ഞപ്പോള്‍, സിഎംആര്‍എല്ലിനോട് വിശദീകരണം ചോദിച്ചിരുന്നതായി കെഎസ്‌ഐഡിസി കോടതിയിൽ പറഞ്ഞു.

അങ്ങനെയെങ്കിൽ എക്‌സാലോജിക് കരാറില്‍ സിഎംആര്‍എല്ലിനോട് വിശദീകരണം തേടിയതിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കെഎസ്‌ഐഡിസിയോട് കോടതി തുടർന്ന് ആവശ്യപ്പെട്ടു. വിശദീകരണം തേടിയെങ്കിലും സിഎംആര്‍എല്‍ മറുപടി നല്‍കിയില്ലെന്നാണ് കെഎസ്‌ഐഡിസി കോടതിയിൽ പറഞ്ഞത്. അപ്പോഴാണ് വിശദീകരണം തേടിയതിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് കെഎസ്‌ഐഡിസിയുടെ അഭിഭാഷകന്‍ തുടർന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തെ തടയാന്‍ കോടതി തയ്യാറല്ല. ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായിട്ടാണോ അന്വേഷണം പോയതെന്ന് പരിശോധിക്കുക മാത്രമാണ് കോടതി ചെയ്യുന്നതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ പൊതുമേഖലാസ്ഥാപനമായ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയും, സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയുമാണ് ഹൈക്കോടതിയുടെ പരി​ഗണനയിൽ വന്നത്. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. എന്നാല്‍ സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഒന്നും ഭയക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നത്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

39 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

1 hour ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago