Crime,

ഒന്നും വീണക്ക് രക്ഷക്കായി എത്തില്ലെന്ന് നിയമവിദഗ്ധർ, വീണയുടെ അറസ്റ്റ് അരികിലെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന് തിങ്കളാഴ്ച നിർണായക ദിനമാണ്. വീണാ തൈക്കണ്ടി ഡയറക്ടറായ എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച നിര്‍ണായക ദിനമാണ് ഫെബ്രുവരി 12 എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ഹര്‍ജികള്‍ ഒരേ ദിവസം കേരള, കര്‍ണാടക ഹൈക്കോടതികൾ പരിഗണിക്കുന്നു എന്നതാണ് ശ്രദ്ധേയം. SFIO അന്വേഷണത്തിനെതി രായ എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച രാവിലെ പരിഗണിക്കും. ജസ്റ്റിസ് നാഗ പ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുകന്നത്.

എക്സാലോജിക് കമ്പനിക്കെതിരെയുള്ള SFIO സ്റ്റേ ചെയ്യണമെന്നതാണ് എക്സാലോജിക് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെ കേസ് റദ്ദാക്കണമെന്ന ആവശ്യവും എക്സാലോജിക് കമ്പനി ഉന്നയിക്കുന്നു.

സി.എം.ആര്‍.എല്ലും എക്സാലോജികുമായുള്ള ഇടപാടില്‍ എസ്എ ഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിൽ സ്റ്റേ ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി നല്‍കിയ അപ്പീല്‍ ഹര്‍ജി തിങ്കളാഴ്ച കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്

CMRL മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടറായ എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഐഡിസിയോട് എസ്എഫ്ഐഒ രേഖകൾ ആവശ്യപ്പെട്ടത്. കെഎസ്ഐഡിസിക്ക് സിഎംആർഎല്ലില്‍ 13.4% ഓഹരി പങ്കാളിത്തം ഉള്ളതാണ്.

ഹര്‍ജി തീര്‍പ്പാകുന്നതുവരെ കോര്‍പറേറ്റ് ലോ സര്‍വിസ് ഓഫീസര്‍ എം. അരുണ്‍ പ്രസാദിന്റെ സംഘം സെര്‍ച്ച്, ചോദ്യം ചെയ്യല്‍ തുടങ്ങിയ നടപടികളൊന്നും എക്‌സാലോജിക്കിനും കമ്പനി ഉടമ വീണ വിജയനുമെതിരെ നടത്തരുതെന്ന നിര്‍ദേശം കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ബന്ധപ്പെട്ട നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് തിടുക്കത്തില്‍ എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വീണ ആരോപിച്ചു. ആദ്യം ഉത്തരവിട്ട വകുപ്പുതല അന്വേഷണം ഭേദഗതി ചെയ്ത് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത് ഏകപക്ഷീയവും സംശയാസ്പദവുമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

സിഎംആര്‍എല്ലില്‍ പരിശോധന നടത്തിയപ്പോഴും കെഎസ്‌ഐഡിസിയില്‍ പരിശോധന നടത്തിയപ്പോഴും എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. കെഎസ്‌ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്‌സാലോജികിനും സമാനമായ രീതിയില്‍ എസ്എഫ്‌ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്. ഒന്നല്ല മൂന്ന് കേസുകളാണ് 2 സംസ്ഥാനത്തെ ഹൈക്കോടതികളിൽ നടക്കുക.

  1. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.ജസ്റ്റിസ് നാഗ പ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ ദിവസമാണ് എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെ കേസ് റദ്ദാക്കണമെന്ന ആവശ്യവും കമ്പനി ഉന്നയിച്ചിട്ടുണ്ട്.
  2. സി.എം.ആര്‍.എലും എക്സാലോജികുമായുള്ള ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി പരിഗണിക്കും.
  3. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി നല്‍കിയ അപ്പീല്‍ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടറായ എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഐഡിസിയോട് എസ്എഫ്ഐഒ രേഖകൾ ആവശ്യപ്പെട്ടത്. കെഎസ്ഐഡിസിക്ക് സിഎംആർഎല്ലില്‍ 13.4% ഓഹരി പങ്കാളിത്തമാണ് ഉള്ളത്.

അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എക്‌സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനെയും എസ്എഫ്‌ഐഒ ഡയറക്ടറെയും എതിര്‍ കക്ഷികളാക്കിയാണ് എക്‌സാലോജിക്കിന്റെ ഹര്‍ജി. ആദായ നികുതി ഇന്‍ട്രിംസെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവും ആര്‍ഒസിയുടെ ഗുരുതര കണ്ടെത്തലുകള്‍ പുറത്തുവന്നതോടെയാണ് എസ്എഫ്‌ഐഒ അന്വേഷണം എത്തുന്നത്.

അതേസമയം, എക്സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ന്യായീകരിച്ച് സിപിഎം രേഖ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്ഘടകൾക്കു നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിക്കുന്നത്. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടാണന്നെന്നാണ് പാർട്ടി പറയുന്നത്.
എക്‌സാലോജിക് വിവാദം സംസ്ഥാനത്തിന്റെ വികസന പ്രവത്തനത്തെയും സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയേയും തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. രാഷ്‌ട്രീയ പ്രേരിതമായ കേസാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കും എക്‌സാലോജിക്കിനും എതിരെ നടക്കുന്നതെന്നാണ് പാർട്ടി വിശദീകരണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയോജക മണ്ഡലം ശിൽപശാലയിൽ വിതരണം ചെയ്യുന്ന രേഖയിലാണ് വെള്ളപൂശുന്ന ക്യാപ്‌സൂളുകൾ.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago