Crime,

ബിനീഷ് കളത്തിലേക്ക്, ഗോവിന്ദന്റെ കസേര കാലുകൾ ആടും, ബിനീഷിനോട് കാട്ടിയത് രണ്ടാം തരം കളി

ഒരുനാളിലും ഇതുവരെ ഒരു മുന്നൊരുക്കം സി പി എം എന്ന പാർട്ടി നടത്തിക്കാണില്ല. എന്തിനധികം ടി പി വധശേഷം പോലും ഇത്തരമൊരു ന്യായീകരണ മുന്നൊരുക്കം നടന്നിട്ടുണ്ടാകില്ല എന്നുറപ്പ്. അത്രമേൽ സംരക്ഷണമാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ നിന്ന് വെളുപ്പിച്ചെടുക്കാൻ നടത്തുന്നത്.

അണികൾക്കൊന്നും യാതൊരു താല്പര്യവുമില്ല. എന്നിട്ടും അവർക്കും ഇതിൽ പങ്കാളികൾ ആകേണ്ടി വരുന്നു അല്ലെങ്കിൽ വിശ്വസിക്കേണ്ടി വരുന്നു എന്നുള്ളതാണ് സത്യം. ഇക്കാര്യത്തിൽ എം വി ഗോവിന്ദനോട് അണികൾക്കും പ്രവർത്തകർക്കും ബൂത്ത് – ഏരിയ – മണ്ഡലം തല നേതാക്കളിൽ നിന്ന് തുടങ്ങി എതിർപ്പുണ്ട്. പക്ഷെ അതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ് ഗോവിന്ദൻ. പക്ഷെ അണികളെ ഒതുക്കി നിർത്തുന്നതുപോലെ കോടിയേരി കുടുംബത്തെ ഒതുക്കി നിർത്താമെന്നു കരുതിയാൽ ഗോവിന്ദന് തെറ്റി.

മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനി എക്‌സാലോജിക്കിനും ക്ലീൻചിറ്റ് നൽകി കൊണ്ടുള്ള രേഖയാണ് തയ്യാറാക്കിയിരിക്കുന്നകത്. ഇനി ഈ കാപ്‌സ്യൂളുകൾ കീഴ്ഘടകങ്ങളും അണികളും വിഴുങ്ങിയാൽ മാത്രം മതിയെന്നതാണ് സ്ഥിതി. കോടിയേരി ബാലകൃഷ്ണന്റെ മകന് ലഭിക്കാത്ത പ്രത്യേക പരിലാളനയാണ് ഈ ന്യായീകരണ രേഖയിലൂടെയും സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് നൽകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുത്തപ്പോൾ പാർട്ടി രേഖാമൂലം ഇത്തരത്തിൽ വിശദീകരണം നടത്തിയിരുന്നില്ല.

കേസ് കേസിന്റെ വഴിക്കുപോകുമെന്നായിരുന്നു വിശദീകരണം. നേതാക്കളുടെ കുടുംബത്തിനുനേരെ ഉയർന്ന ആരോപണം രേഖയിലൂടെ കീഴ്ഘടകങ്ങളിൽ വിശദീകരിക്കുന്നത് അപൂർവം സംഭവമാണ്. ഇത് സിപിഎം ഉൾപ്പെട്ട പ്രതിസന്ധിയുടെ തെളിവാണ്. എന്തായാലും ഈ ന്യായീകരണത്തിനെതിരെ വലിയ നീക്കം നടത്താനാണ് ബിനീഷ് കോടിയേരിയുടെ നീക്കം. ആ നീക്കത്തിൽ AKG സെന്ററിന്റെ അടിത്തറ ഇളകും. അതിനുള്ള കോപ്പുകൂട്ടൽ ബിനീഷ് നടത്തുന്നുണ്ട് എന്നതാണ് ബിനീഷുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ഗോവിന്ദനാണ് പിണറായിയെ അനുനയിപ്പിക്കാൻ ന്യായീകരണ ക്യാപ്സ്യൂൾ പുറത്തിറക്കാൻ മുന്നിൽ നിൽക്കുന്നത്.

എക്‌സാലോജിക് വിഷയം സിപിഎമ്മിന് തിരിച്ചടിയായി മാറുമെന്ന അവസ്ഥയിലാണ് എക്‌സാലോജിക്കിനെ ന്യായീകരിക്കുക എന്ന ദൗത്യം പാർട്ടി ഏറ്റെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്രസർക്കാരിന്റെ കേരളത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് എക്‌സാലോജിക്കിനെക്കുറിച്ചും പറയുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനാണ് മകൾ വീണയെ ലക്ഷ്യമിടുന്നതെന്നും രേഖയിൽ വിശദീകരിക്കുന്നത്.

രേഖയിൽ പറയുന്നതിങ്ങനെ: ‘വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്‌സാലോജിക് കമ്പനിയുടെ ഇടപാടുകളെപോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ ഇക്കാര്യത്തിൽ അവരുടെ വാദംപോലും കേൾക്കാതെയാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെയും, സംസ്ഥാന സർക്കാരിനെയും തേജോവധം ചെയ്യുകയെന്നതു തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി തന്നെ അവർ മുന്നോട്ടുവയ്ക്കുകയാണ്’രേഖയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ പേരോ, എക്‌സാലോജിക്കിനു പണം കൈമാറിയ സിഎംആർഎലിന്റെ പേരോ രേഖയിൽ പരാമർശി ക്കുന്നില്ല. സർക്കാരിന്റെ വികസനത്തിനു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനെയും ഒറ്റ തിരിഞ്ഞു ആക്രമിക്കുകയെന്ന നിലപാടും സ്വീകരിക്കുകയാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്ന രീതി കേന്ദ്ര ഏജൻസികളുടെയും അതുപോലുള്ള സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരിയാണെന്നും രേഖയിൽ പറയുന്നു.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വീണയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് ഉറപ്പായതോടെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെ ന്നാവശ്യപ്പെട്ടാണ് എക്‌സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്‌സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെയാണ്റദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സമൻസ് അയച്ചിട്ടുണ്ട്.

കരിമണൽ കമ്പനിയായ സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ് നൽകിയിരിക്കുന്നത്. നേരത്തേ സിഎംആർഎലിലും കെഎസ്ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നൽകിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നൽകിയിരിക്കുന്നത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് നൽകേണ്ടതെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.

എക്‌സാലോജിക്കിന്റെ ഹർജി. വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ് എഫ് ഐ ഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. ആദായ നികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവും ആർഒസിയുടെ ഗുരുതര കണ്ടെത്തലുകളും വന്നപ്പൊഴൊക്കെ എക്‌സാലോജിക്ക് മൗനത്തിലായിരുന്നു. 2022 നവംബറിൽ കമ്പനി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കമ്പനിയെ കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും ഒരുപാട് നിലനിൽക്കെയാണ് എക്‌സാലോജികിന്റെ ഹർജി.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു. ഈ സാഹചര്യത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യത. ഈ നോട്ടീസ് നൽകാനാണ് വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിച്ചത്.

crime-administrator

Recent Posts

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 mins ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

3 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

3 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

9 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

17 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

18 hours ago