India

മോദിയുടെ സുഹൃത്തെന്ന് പറഞ്ഞാലും രക്ഷയില്ല, നിയമ ലംഘനങ്ങൾക്ക് മോദി കൂട്ട് നിൽക്കില്ല

മോദിയുടെ സുഹൃത്താണെന്ന് പറഞ്ഞാൽ പോലും നിയമം തെറ്റിക്കുന്നവന് മോദി രാഷ്‌ട്രീയ അഭയം നല്‍കില്ല. പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്‍റ് ബാങ്കിന്റെ ഉടമസ്ഥന്‍ വിജയ് ശേഖറിന്റെ അനുഭവം രാജ്യത്തെ ജനങ്ങളെ വിളിച്ചറിയിക്കുന്ന യാഥാർഥ്യ മാണിത്. നിയമ ലംഘനങ്ങൾക്ക് മോദി കൂട്ട് നിൽക്കില്ല. പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്‍റ് ബാങ്കിന്റെ ഉടമസ്ഥന്‍ വിജയ് ശേഖർ മോദിയുടെ അടുത്ത സുഹൃത്തായിരുന്നു.

നോട്ട് നിരോധന സമയത്ത് മോദിയുടെ ചിത്രത്തോടൊപ്പം വിജയ് ശേഖറിന്റെ കമ്പനിയുടെ പരസ്യം പുറത്ത് വന്നിരുന്നു. ‘എടിഎം വേണ്ട, പകരം പേടിഎം ചെയ്യൂ’ എന്നായിരുന്നു ആ പരസ്യം. നോട്ടുനിരോധനത്തിന് ശേഷം ഡിജിറ്റൽ ഇടപാടുകൾക്ക് ഇന്ത്യയിൽ സാധ്യതയേറുമ്പോഴാണ് ചെറിയ തുകകള്‍ കൈമാറാന്‍ പേടിഎം ഇന്ത്യക്കാര്‍ക്ക് തുണയാവുന്നത്. പേടിഎം പിന്നെ വളരുകയായിരുന്നു. അതിന്റെ ഉടമ വിജയ് ശേഖറും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധവും വളരുകയായിരുന്നു.

പേടിഎം ന്റെ പോക്ക് ശരിയല്ലെന്ന് റിസർവ് ബാങ്ക് പറഞ്ഞതോട് എല്ലാം നിലം പൊത്തി. നിയമം തെറ്റിക്കുന്നവര്‍ക്ക് രാഷ്‌ട്രീയ അഭയം നല്‍കല്‍ മോദിയുടെ നയമല്ല. ചൈനയുമായി പേടിഎം കമ്പനിയുടെ പണമിടപാടുകളിലായിരുന്നു ആദ്യം സംശയം ഉണ്ടാവുന്നത്. ഒപ്പം രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് പേടിഎമ്മിന് സത്യത്തിൽ നൽകിയിരിക്കുന്നത്. എന്നാൽ അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിച്ച് നിയമലംഘനം നടത്തിക്കൊണ്ടി രിക്കുകയായിരുന്നു പേ ടിഎം. പലപ്പോഴായി ഇതിനു പിഴ അടച്ചിട്ടുണ്ട്. കൂടുതല്‍ തുക നിക്ഷേപിച്ചുള്ള നിയമലംഘനത്തിന് പേടിഎം ഇതുവരെ നല്‍കിയ പിഴ ആവട്ടെ 5.39 കോടിയോളം വരും. എന്നിട്ടും നിയമലംഘനം തുടര്‍ന്നപ്പോഴാണ് റിസര്‍വ്വ് ബാങ്ക് പേടിഎമ്മിന് പൂട്ടിടുന്നത്.

2022ല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് പേടിഎമ്മിനെ വിലക്കിയിരുന്നു. പക്ഷെ ഇതൊന്നും വകവെക്കാതെ വിജയ് ശേഖർ ആളുകളെ ചേർത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മായുടെ ആന്‍റ് എന്ന കമ്പനിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് ഇഷ്ടമായില്ല. കഴിഞ്ഞ വര്‍ഷം ആന്‍റുമായുള്ള ബന്ധം വിജയ് ശേഖർ അവസാനിപ്പിച്ചു. പക്ഷെ റിസ്ക് മാനേജ്മെന്‍റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍ക്കുകയായിരുന്നു പിന്നീട്. നിയന്ത്രണങ്ങളില്ലാതെ പലരും വായ്പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കി. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി റിസേർവ് ബാങ്ക് എടുക്കുന്നത്.

പേടിഎം ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് തുടർന്ന് ഉത്തരവിട്ടു. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്ന് മാത്രമല്ല പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനും പാടില്ലെന്നാണ് റിസേർവ് ബാങ്ക് വിജയ് ശേഖർ അറിയിച്ചിരിക്കുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

7 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

8 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

8 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

9 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

9 hours ago