Crime,

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മാസപ്പടി : സി.എം.ആർ.എല്ലിൽ SFIO യുടെ റെയ്‌ഡ് തുടരുന്നു, നികുതിയുടേതടക്കം നിരവധി രേഖകൾ കൊണ്ട് പോയി

കൊച്ചി . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന്‍റെ ആലുവയിലെ കോർപറേറ്റ് ഓഫിസിൽ എസ്.എഫ്.ഐ.ഒ നടത്തി വരുന്ന റെയ്‌ഡ് തുടരുകയാണ്. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച ആരംഭിച്ച റെയ്ഡ് ബുധനാഴ്ചയും തുടരുമെന്നാണ് വിവരം. ചൊവ്വാഴ്ചയും മണിക്കൂറുകളോളം ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ആറംഗ അന്വേഷണ സംഘം CMRL ൽ എത്തിയത്. 11 മണിയോടെ ഇതിലെ രണ്ടു പേർ ഇൻകം ടാക്സ് ഓഫിസിൽ പോയി സി.എം.ആർ.എൽ അടച്ച നികുതിയുടെ വിവരങ്ങൾ ശേഖരിച്ചു. വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവസ്‌റ്റിഗേഷൻ ഓഫിസ് അന്വേഷണം നടത്തി വരുന്നത്.

സി.എം.ആർ.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ചൊവ്വാഴ്ച കൂടുതൽ മൊഴികൾ എടുത്തിട്ടുണ്ട്. ഇൻകം ടാക്സ് ഓഫിസിൽ പോയവർ മടങ്ങിയെത്തിയ ശേഷം വൈകീട്ട് അഞ്ചു മണിയോടെയാണ് ഉദ്യോഗസ്ഥർ മടങ്ങുന്നത്.. ഇൻകം ടാക്സ് അടക്കമുള്ള വിവിധ രേഖകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയതായാണ് വിവരം. പരിശോധന തുടരുമെന്നും വിവരമുണ്ട്.

crime-administrator

Recent Posts

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

9 mins ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

1 hour ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

4 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

5 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

6 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

6 hours ago