Crime,

നിർണ്ണായക ഇടപാട് രേഖകൾ പൊക്കിയെടുത്ത് SFIO, റെയ്ഡ് തുടരുന്നു, അമ്പരന്ന് ഭയപ്പാടിൽ പിണറായിയും വീണയും

SFIO ഉദ്യോഗസ്ഥർ CMRL ഓഫീസിൽ അരിച്ചു പെറുക്കുകയാണ്. രണ്ടാം ദിവസവും റെയ്ഡ് തുടരും. അങ്ങനെ വെറുതെ വിടാൻ ഒരുക്കമല്ല കേന്ദ്രം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കുമായി ഇടപാടുകൾ നടത്തിയ സി.എം.ആർ.എൽ. കമ്പനിയുടെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്)യുടെ റെയ്ഡിൽ കിട്ടിയത് നിർണ്ണായക രേഖകളും പരസ്പര വിരുദ്ധ മൊഴിയും. ഇതെല്ലാം വിലയിരുത്തിയാകും എസ് എഫ് ഐ ഒ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

പിടിച്ചെടുത്ത രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിക്കും. വീഴ്ചകൾ തെളിഞ്ഞാൽ അവരും കേസെടുക്കും. മാസപ്പടിയിൽ അന്വേഷണത്തിൽ വീണയേയും സിഎംആർഎൽ ഡയറക്ടർമാരേയും ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നുവരെ നീണ്ടു. എസ്.എഫ്.ഐ.ഒ. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. പരിശോധന സമയത്ത് ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു.

വീണയുടെ കമ്പനിയുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ജീവനക്കാരുടെ മൊഴിയടുത്തു. രേഖകളും ശേഖരിച്ചതായാണ് വിവരം. ഐ.ടി. സേവനത്തിന്റെ പേരിൽ 1.72 കോടി രൂപ സി.എം.ആർ.എൽ. വീണയുടെ കമ്പനിക്ക് നൽകിയതാണ് വിവാദമായത്. കേസിന്റെ ഗുരുതര സ്വഭാവം കണക്കാക്കി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ്.എഫ്.ഐ.ഒ.ക്ക് അന്വേഷണം കൈമാറിയത്. എസ് എഫ് ഐ ഒ റെയ്ഡിനെത്തിയപ്പോൾ ഇഡി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

അഞ്ചരണിക്കൂർ സമയം എസ് എഫ് ഐ ഒ സംഘം സി എം ആർ എല്ലിലുണ്ടായിരുന്നു. വൈകാതെ വീണ വിജയനെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. സേവനമൊന്നും നൽകാതെ എക്സാലോജിക് കമ്പനിക്ക് സി എം ആർ എൽ പണം നൽകിയത് എന്തിനാണെന്ന ചോദ്യമാണ് പരിശോധിക്കുന്നത്. മാത്രമല്ല വീണയ്ക്ക് കുരിശാകുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. അച്ഛൻ പിണറായി മുഖ്യമന്ത്രി ആയ ശേഷം അഭൂതപൂർവമായ വളർച്ചയാണ് വീണയുടെ ബിസിനെസ്സിൽ ഉണ്ടായിരിക്കുന്നത്. വീണയുടെ കമ്പനി സ്കൂൾ സോഫ്റ്റ്‌വെയർ ഉണ്ടാക്കുന്ന കമ്പനി ആണെന്ന് ഓർക്കണം. അല്ലെങ്കിൽ അത്തരത്തിലുള്ള സോഫ്റ്റ്‌വെയർ ഉണ്ടാക്കുന്ന ഒരു കമ്പനിക്ക് ഇത്തരത്തിലുള്ള കമ്പനികൾക്ക് എന്ത് സോഫ്റ്റ്‌വെയർ ആണ് ഉണ്ടാക്കാൻ സാധിക്കുക എന്നതും ചോദ്യമാണ്.

അതേപോലെ തന്നെ ആദായനികുതി വകുപ്പിനു സിഎംആർഎൽ കമ്പനി സമർപ്പിച്ച കണക്കു പ്രകാരം 2016 മാർച്ച് 31 നു 7,72.44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. തുടർന്ന് കമ്പനി 2023 മാർച്ച് 31ന് 7,336.82 ലക്ഷം രൂപയുടെ അറ്റാദായം നേടി. ഈ ബിസിനസ് വളർച്ചയ്ക്കു സഹായിച്ച ഘടകങ്ങളാണ് എസ്എഫ്‌ഐഒ പരിശോധിക്കുന്നതെന്നു കേന്ദ്ര കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വക്താക്കൾ പറഞ്ഞു. സി എം ആർ എല്ലിലെ റെയ്ഡ് അതിനിർണ്ണായകമാണ്. സംസ്ഥാന സർക്കാർ ഭരണ തണലിലാണ് ഈ നേട്ടങ്ങൾ കർത്തയുടെ കമ്പനിയുണ്ടാക്കിയത് എന്നാണ് വിലയിരുത്തൽ.

പരാതിയിൽ അന്വേഷണം നടത്താൻ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒന്നിലേറെ കേന്ദ്ര ഏജൻസികളിൽനിന്നുള്ള അന്വേഷണ വിദഗ്ധരെ ഉൾപ്പെടുത്തി 12 അംഗ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. സിഎംആർഎൽ, എക്‌സാലോജിക്, കെ എസ് ഐഡി സി എന്നിവർക്കു പറയാനുള്ളതു രേഖപ്പെടുത്തുന്ന നടപടിയാണ് എസ്എഫ്‌ഐഒ ആരംഭിച്ചിരിക്കുന്നത്.

ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിനു (ഐഎസ്ബി) മുൻപാകെ സിഎംആർഎൽ കമ്പനി ചീഫ് ഫിനാൻസ് ഓഫിസറും മറ്റു ജീവനക്കാരും നൽകിയ മൊഴികളിലെ വസ്തുതകൾ അന്വേഷണത്തിനു മുന്നോടിയായി എസ്എഫ്‌ഐഒ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധന കമ്പനിയുടെ ആലുവയിലുള്ള അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസ്, മുപ്പത്തടത്തെ ഫാക്ടറി എന്നിവിടങ്ങളിൽ ഇന്നലെ തുടങ്ങി. സിഎംആർഎൽ ഉടമ കർത്തയേയും ചോദ്യം ചെയ്യും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അറസ്റ്റിലേക്ക് കടക്കൂ. കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ബെംഗളൂരു, ചെന്നൈ റീജനൽ ഓഫിസുകളാണു കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എസ്എഫ്‌ഐഒയ്ക്കു കൈമാറിയത്.

എന്തായാലും പിണറായി, മോദി വന്നപ്പോൾ പോയി തൊഴുത് പഞ്ചപുച്ഛമടക്കി നിന്നതുൾപ്പടെ എല്ലാം വെറുതെയായി. മകൾക്കെതിരെ അന്വേഷണം വരുന്നതുകൊണ്ട് മാത്രമാണ് മറ്റൊരിടത്തേക്ക് യാത്ര നിശ്ചയിച്ചിരുന്ന പിണറായി അത് മുടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വന്നു കണ്ടത്. ആ കാഴ്ചയും വിഫലമാകുകയാണ് ഇപ്പോൾ. ലാവ് ലിൻ കേസ് ഉന്തിത്തള്ളി കൊണ്ടുപോകുന്നത് പോലെ ഇതും കൊണ്ടുപോകാം എന്നാണ് കരുതിയിരുന്നത്. എന്നാൽ എല്ലാത്തിനും വിട്ടുവീഴ്ച ചെയ്യാൻ മോദി സർക്കാരും തയ്യാറല്ല.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

1 hour ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

24 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago