Crime,

ഭയന്ന് വിറച്ച് വയറ്റിൽ എരിയുന്ന തീയുമായ് CPM, പ്രസ്താവനകളിലൂടെയും നിയമപരമായും പ്രതിരോധിക്കും

തിരുവനന്തപുരം . എക്സാലോജിക്കിന്റെ മാസപ്പടി കേസ് അന്വേഷിക്കാന്‍ എസ്എഫ്‌ഐഒ വരുന്നതോടെ സിപിഎമ്മും ഭയപ്പാടിലായി. അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പ്രസ്താവനകളിലൂടെ ആഞ്ഞടിക്കുന്നുണ്ടെങ്കിലും സിപിഎം നേതാക്കളുടെ വയറ്റിൽ തീയാണ്. അന്വേഷണം ആദ്യം മകളിലേക്കാണെങ്കിലും അത് എന്തായാലും പിണറായി വിജയനിലേക്ക് എത്തുമെന്ന് സി പി എം നേതാക്കൾക്കും ഉറപ്പായിട്ടുണ്ട്.

സി പി എമ്മിനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് അന്വേഷണ സംഘത്തെ പറ്റിയുള്ള വിവരങ്ങളാണ്. മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട എയര്‍സെല്‍ മാക്‌സിസ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ സംഘമാണ് വീണാ വിജയന്റെ മാസപ്പടി കേസും അന്വേഷിക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയ അന്വേഷണ സംഘം കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു. ഇത് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കൂടുതൽ ഭയപ്പെടുത്തുന്നു.

മൂന്നു നാൾ നീണ്ട നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്ക് ശേഷം നിയമപരമായി എങ്ങനെയും നേരിടാൻ ഉള്ള തയ്യാറെടുപ്പുകൾ ഒരു വശത്ത് നടത്തുമ്പോൾ മറു വശത്ത് രാഷ്ട്രീയമായി നേരിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സി പി എം. എക്സാലോജിക്കിന്റെ മാസപ്പടി കേസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ രാഷ്‌ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. കേസിനു പിന്നില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നതും ഇതിനാലാണ്.

വീണ വിജയൻ എക്‌സാലോജിക് കമ്പനി തുടങ്ങാനുപ യോഗപ്പെടുത്തിയ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്ന് ഉപ്പാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ നല്‍കിയ തുകയില്‍ നിന്നാണ് കമ്പനി തുടങ്ങി യതെന്നു മുഖ്യമന്ത്രിയുടെ വീമ്പിളക്കൽ അബദ്ധമായിരുന്നു. വീമ്പിളക്കല്‍ വേണ്ടിയില്ലായിരുന്നു വെന്നും അനവസരത്തി ലായിപ്പോയെന്നും സിപിഎം വിലയിരുത്തുന്നു. മുഖ്യമന്ത്രി പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ തരത്തിലെ കണ്ടെത്തലുകൾ ഉണ്ടായാൽ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കുമെന്നും പാര്‍ട്ടി വിലയിരു ത്തുന്നുണ്ട്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ അന്വേഷണത്തില്‍ എക്‌സാലോജിക് കമ്പനി ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോര്‍പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ സംഘമായ എസ്എഫ്‌ഐഒയെ മാസപ്പടി കേസ് അന്വേഷിക്കാന്‍ ചുമതല പ്പെടുത്തുന്നത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

41 mins ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

2 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

13 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

14 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago