Exclusive

അടങ്ങാത്ത പ്രതിഷേധവുമായി എസ്എഫ്ഐക്കാർ ഗവർണർക്കു നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

സര്‍വകലാശാലകളിലെ സംഘപരിവാര്‍ വത്കരണത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ മുന്നോട്ട് തന്നെ.
സി ആർ പി എഫ് സുരക്ഷയിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. കളമശ്ശേരിയിൽ വച്ചാണ് എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ഗവർണ്ണർ അവിടെനിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയിലായിരുന്നു. ഈ യാത്രക്കിടെ കളമശ്ശേരിയില്‍ വെച്ചാണ് എസ് എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകുന്നത്.
സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പിന്നീട് കരിങ്കൊടിയുമായി വന്ന പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി. പിന്നീട് ഗവര്‍ണര്‍ തിരിച്ചു പോകുന്നതിനിടെ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡരികില്‍നിന്ന് കരിങ്കൊടി കാണിച്ചു. പിരിഞ്ഞുപോയതിനുശേഷം വീണ്ടും ഏഴംഗ സംഘമാണ് റോഡരികില്‍ ഒത്തുകൂടിയത്. സംഘി ഗവർണർ ഗോ ബാക്ക് എന്ന ബാനറും ഉയര്‍ത്തിയാണ് ഗവര്‍ണറുടെ വാഹനം കടന്നുപോയപ്പോള്‍ എസ്എഫ്ഐക്കാര്‍ പ്രതിഷേധിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു കൊച്ചിയിലേത്. ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സി ആർ പി എഫ് സുരക്ഷയൊരുക്കിയിരുന്നു.

crime-administrator

Recent Posts

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

3 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

3 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

4 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

4 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

6 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

6 hours ago