Kerala

കടകംപള്ളിക്ക് ‘ആകാശത്തിട്ട് റോഡ് പണിത’ റിയാസിനെതിരെ സിപിഎമ്മിനുള്ളിൽ ‘ഫ്ലൈ ഓവർ’ പണിയാൻ പടയൊരുക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തു നിൽക്കവേ തലസ്ഥാനത്തെ സിപിഎമ്മിനെ വെട്ടിലാക്കി കോർപ്പറേഷനിലെ റോഡു പണി വിവാദം. മുതിർന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ വിമർശിച്ചു പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് പരോക്ഷമായി പരാമർശിച്ചതാണ് വിവാദമായത്. സംഭവത്തിൽ റിയാസിനെതിരായി സിപിഎം ജില്ലാ കമ്മിറ്റി രംഗത്തുവന്നു.

തലസ്ഥാന നഗരത്തിൽ നടക്കുന്ന റോഡ് പണി വിവാദത്തിൽ കടകംപള്ളി പ്രതികരിച്ചത് ജനവികാരം മനസ്സിലാക്കിയായിരുന്നു. എന്നാൽ, ഇതിനെ തള്ളിപ്പറഞ്ഞായിരുന്നു മന്ത്രിയുടെ വാക്കുകൾ. മുഹമ്മദ് റിയാസിന്റെ വിമർശനത്തിൽ ജില്ലാ നേതൃത്വത്തിന് ശക്തമായ എതിർപ്പാണ് ഉണ്ടായിരിക്കുന്നത്. കടകംപള്ളിയടക്കം ജില്ലാ നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന് ധ്വനിപ്പിച്ചായിരുന്നു റിയാസിന്റെ പ്രസംഗം. മുന്മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളിക്കെതിരായ റിയാസിന്റെ നീക്കം ജില്ലാ നേതൃയോഗങ്ങളിലും ചർച്ചയാകും.

തലസ്ഥാന നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വർഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സ്മാർട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ കടകംപള്ളി പ്രസംഗിച്ചത്.

എന്നാൽ, ആകാശത്ത് റോഡ് നിർമ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം പിടിവിട്ടു. ”ആകാശത്ത് റോഡ് നിർമ്മിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ല, റോഡിൽ തന്നെ നടത്തണം. അതു നടത്തണമെന്നു മാത്രമല്ല എല്ലാം ഒരുമിച്ചു നടത്താതെ ചിലതു മാത്രം നടത്തി. അപ്പോ വരുന്ന ചർച്ചയെന്താ?

ഈ റോഡിൽ എന്തുകൊണ്ട് പണി നടത്തുന്നില്ല, നടന്നുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും. ഇപ്പോ എല്ലാവരും ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തി നടത്തുന്നു. ഇതു ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്‌നം. ചില വിമർശനങ്ങൾ അനാവശ്യമായി ചില മാധ്യമങ്ങൾ ഉയർത്തുകയാണ്. കരാറുകാരനെ നീക്കം ചെയ്തതിൽ ചിലർക്കു പൊള്ളിയിട്ടുണ്ട്. നീക്കം ചെയ്തതിന്റെ ഭാഗമായി ഉണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ ചില പ്രയാസങ്ങൾ ചിലർക്കുണ്ട്. പൊള്ളലേറ്റു മുറിവുണങ്ങാത്തവർ എന്തു പറഞ്ഞാലും ജനം വിശ്വസിക്കില്ല” റിയാസ് പറഞ്ഞു.

അതേസമയം ഈ വിവാദം മുതലെടുക്കാൻ പ്രതിപക്ഷവും ശ്രമം തുടങ്ങിയിട്ടുണ്ട്. നിയമസഭയിൽ വിഷയം ടി സിദ്ദിഖ് നിയമസഭയിൽ ഉന്നയിക്കുകയും ഉണ്ടായി. റിയാസിന്റെ കയ്യിൽ നിന്നേറ്റ പൊള്ളൽ മറക്കാനാണ് കടകംപള്ളിയുടെ ശ്രമം. റോഡു വികസനത്തിൽ കരാറുകാരനെ മാറ്റിയത് ചിലർക്ക് പൊള്ളിയെന്നായിരുന്നു റിയാസിന്റെ വിമർശനം. മന്ത്രി മുഹമ്മദ് റിയാസ് തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചില മാധ്യമങ്ങൾ താൻ പറഞ്ഞതിനെ വളച്ചൊടിച്ചു. റിയാസ് പറഞ്ഞത് തനിക്കെതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

18 mins ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

8 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

9 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

9 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

9 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

10 hours ago