Kerala

‘സാറ ജോസഫ് കാപട്യത്തിന്റെ ആള്‍രൂപം’ സാറ ടീച്ചര്‍ പതാക ഉയര്‍ത്തിയത് എങ്ങനെ കേമമാവും ?’

കൊച്ചി . പല എഴുത്തുകാരെയും പോലെ സാറാ ജോസഫും കാപട്യം മൂലധനമായി കൊണ്ടുനടക്കുന്ന എഴുത്തുകാരിയാണെന്നു എഴുത്തുകാരി എച്ച്മുക്കുട്ടി. സാറാ ജോസഫിന്റെ ഫെമിനിസം തികച്ചും സെലക്ടിവ് ആണെന്നും സ്ത്രീകള്‍ക്ക് അവരെ ആശ്രയിക്കാനാവില്ലെന്നും എച്ച്മുക്കുട്ടി പറയുന്നു. സാറാ ജോസഫിന്റെ എഴുത്തും പ്രവൃത്തിയും പൊരുത്തിമില്ലാത്ത താണെന്ന് എച്ച്മുക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ലിറ്റററി ഫെസ്റ്റില്‍ സാറാ ജോസഫ് പതാക ഉയര്‍ത്തിയതിനെക്കുറിച്ച് ശാരദക്കുട്ടിയും സിഎസ് ചന്ദ്രികയും പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് വിയോജി പ്പു പ്രകടിപ്പിച്ചു കൊണ്ടാണ് എച്ച്മുക്കുട്ടിയുടെ കുറിപ്പ്. വളരെ സെലക്ടിവ് ആയി മാത്രം സ്ത്രീദുരിതങ്ങള്‍ മനസ്സിലാക്കുന്ന സാറ ടീച്ചര്‍ പതാക ഉയര്‍ത്തുന്നത് എങ്ങനെയാണ് അത്ര കേമമാവുന്നത്? പോസ്റ്റില്‍ എച്ച്മുക്കുട്ടി ചോദിച്ചിരിക്കുന്നു.

എച്ച്മുക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ. ‘എന്റെ കയ്‌പേറിയ ജീവിതാനുഭവം കൊണ്ട് സാഹിത്യ അക്കാദമി നടത്തുന്ന ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റില്‍ സാറ ടീച്ചര്‍ പതാക ഉയര്‍ത്തുന്നത് വളരേ ഗംഭീരമായി എന്ന് ശാരദക്കുട്ടി ടീച്ചറും ചന്ദ്രികയും പറയുന്നതിനോട് എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. സാറടീച്ചര്‍ക്ക് തികച്ചും സെലക്ടീവ് ആയി ഫെമിനിസമാണുള്ളത്. സ്ത്രീകള്‍ക്ക് അവരുടെ ഫെമിനിസ്റ്റ് നിലപാടുകള്‍ ഒട്ടും തന്നെ ഡിപ്പെന്‍ഡബിള്‍ അല്ല.

എന്റെ മൂന്നരവയസ്സായ പെണ്‍കുഞ്ഞിനെ കേക്ക് പോലെ ഭാഗം വെയ്ക്കണമെന്ന് ആവശ്യപ്പെട്ട, എന്നെ വിവാഹം കഴിക്കാതെ കൂടെത്താമസിപ്പിച്ച വി.ജി.തമ്പിയില്‍ നിന്ന് ഡിവോഴ്‌സ് വാങ്ങാന്‍ ഞാന്‍ കോടതിയില്‍ പോകണമെന്ന് പറഞ്ഞ സാറ ടീച്ചര്‍. എന്റൊപ്പമെന്ന് തോന്നിപ്പിച്ച് തമ്പിയ്‌ക്കൊപ്പം മറുയാത്ര ചെയ്ത ടീച്ചര്‍, എന്റെ മോളെ തമ്പിയുടേ അനുവാദം മേടിച്ചു വേണം കാണാനെന്നും തമ്പിയുടേ ആഗ്രഹമനുസരിച്ചു വേണം അവളെ വളര്‍ത്താനെന്നും പറഞ്ഞ സാറ ടീച്ചര്‍. ഫെമിനിസ്റ്റായ സാറ ടീച്ചറോട് സങ്കടം പറയാന്‍ ചെന്ന എന്റെ അനിയത്തിമാരെ ആട്ടിയിറക്കി വിട്ട സാറ ടീച്ചര്‍…വളരെ സെലക്ടീവ് ആയി മാത്രം സ്ത്രീ ദുരിതങ്ങള്‍ മനസ്സിലാക്കുന്ന സാറ ടീച്ചര്‍ പതാക ഉയര്‍ത്തുന്നത് എങ്ങനെയാണ് അത്ര കേമമാവുന്നത്? എനിക്ക് മനസ്സിലാവുന്നില്ല…’

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

4 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

5 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

6 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

6 hours ago