News

‘ദയവായി ഇത് നിർത്തൂ, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്’ – സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മകളുടെ കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും അതിനെച്ചുറ്റിപ്പറ്റിയുള്ള വാർത്തകൾ തീരുന്നില്ല. അവസാനം സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് സുരേഷ് ഗോപി തന്നെ രംഗത്ത്. തന്റെ മകൾ ഭാഗ്യ വിവാഹ ദിനത്തിൽ അണിഞ്ഞ ആഭരണങ്ങളെല്ലാം തങ്ങളുടെ സമ്മാനമാണെന്നും അതെല്ലാം ജി.എസ്.ടി അടക്കം അടച്ചു വാങ്ങിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും വിദ്വേഷജനകവുമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടേയും മുത്തശ്ശിയുടേയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും ഉൾപ്പെടെയുള്ള ബില്ലുകൾ കൃത്യമായി അടച്ചാണ് ആഭരണങ്ങൾ വാങ്ങിയത്.

ഡിസൈനർമാർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു, ഒരാഭരണം ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത് നിർത്തൂ, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്,’ സുരേഷ് ഗോപി കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്ത് വരുന്നത്. താങ്കൾ ശരിയായ പാതയിലാണ്,സധൈര്യം മുന്നോട്ട് പോകണം എന്ന അഭിപ്രായമാണ് ഏറെപ്പേരും പങ്കുവയ്ക്കുന്നത്. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല, ഒന്നിനേയും ഭയക്കേണ്ട ആവശ്യവുമില്ല. പട്ടികൾ അവിടെ കിടന്നു ഓരി ഇടട്ടെ…. ഇങ്ങനെ പോകുന്നു കമന്റുകൾ.

സുരേഷ്ഏട്ടാ, ഭാഗ്യയേ സ്വർണം കൊണ്ട് മൂടും ഈ നാട്ടിലെ ജനങ്ങൾ. അങ്ങനെ ഒരു ആവശ്യം വന്നാൽ ഒരു നിമിഷം വൈകില്ല, അത്രക്കും ഇഷ്ട്ടം ആണ് ആ ജനങ്ങൾക്ക് സുരേഷ് ഏട്ടനെ. ഗോസിപ്പും, റൂമറും ഒക്കെ മറന്നേക്കൂ നമ്മുടെ പ്രവർത്തിയിലേക്ക് ശ്രെദ്ധ വക്കുക… ശക്തമായി മുന്നോട്ട് പോകുക , ഞങ്ങൾ ലക്ഷക്കണക്കിന് പേരുടെ പിൻതുണ ഉണ്ട്… അതെല്ലാം മറന്നേക്കൂ…..നേരിന്റേയും സത്യത്തിന്റേയും പാത എന്നും ദുർഘടമായിരിക്കും.താങ്കൾ ശരിയായ പാതയിലാണ്, സധൈര്യം മുന്നോട്ട് പോകുക.. എന്നിങ്ങനെ ഒട്ടേറെ കമന്റുകളാണ് ഫേസ്‌ബുക്ക് കുറിപ്പിനു താഴെ വരുന്നത്.

ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൻ താരനിരയുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന സ്റ്റാർ വെഡ്ഡിങ്ങ് ആയിരുന്നു ഭാഗ്യ സുരേഷിന്റേത്. ഈ വിവാഹനത്തിന് മോടികൂട്ടുന്നതിനായി പുതുപുത്തൻ കാരവാനും സുരേഷ് ഗോപി പുറത്തിറക്കിയിരുന്നു. വിവാഹത്തിനെത്തിയ താരകുടുംബത്തിന് വിശ്രമിക്കാനും മറ്റുമായാണ് വിവാഹത്തോട് അനുബന്ധിച്ച് പുതിയ കാരവാനും എത്തിച്ചത്.

ഭാരത് ബെൻസിന്റെ 1017 ഷാസിയിൽ കേരളത്തിലെ മുൻനിര കാരവാൻ നിർമാതാക്കളായ കോതമംഗലത്ത് പ്രവർത്തിക്കുന്ന ഓജസ് ഓട്ടോമൊബൈൽസാണ് സുരേഷ് ഗോപിയുടെ കാരവാൻ ഒരുക്കിയത്. പണികൾ പൂർത്തിയാക്കി വിവാഹത്തോട് അനുബന്ധിച്ചാണ് വാഹനം ഗുരുവായൂരിൽ എത്തിച്ചത്. ഓജസിന്റെ സ്റ്റേറ്റ്സ് മാൻ ഡിസൈനിലാണ് ഈ കാരവാൻ ഒരുങ്ങിയിരിക്കുന്നത്. അതേസമയം, സുരേഷ് ഗോപിയുടെ ഇഷ്ടത്തിനനുസരിച്ച മാറ്റങ്ങളും ഈ ഡിസൈനിൽ വരുത്തിയിട്ടുണ്ട്.

പേൾ വൈറ്റ് നിറത്തിലാണ് സുരേഷ് ഗോപിയുടെ കാരവാന്റെ ബോഡി. ഇതിൽ ഹെഡ്ലൈറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ബ്ലാക്ക് ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്. വാഹനത്തിന്റെ മുമ്പിലായി എസ്.ജി. എന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോയും നൽകിയിട്ടുണ്ട്. പിന്നിലൂടെയും സൈഡിലൂടെയും വാഹനത്തിനുള്ളിൽ പ്രവേശിക്കാനുള്ള സൗകര്യവും നൽകുന്നുണ്ട്. സ്ലൈഡ് ഔട്ട് സ്റ്റെപ്പാണ് സൈഡിലുള്ളത്. പ്രൊജക്ഷൻ ഹെഡ്ലാമ്പ് കൂടി ചേരുന്നതോടെ എക്സ്റ്റീരിയർ ഡിസൈൻ പൂർണമാകുന്നു.

മികച്ച സൗകര്യങ്ങളോടെയാണ് ഈ കാരവാനിന്റെ ഇന്റീരിയർ ഒരുങ്ങിയിരിക്കുന്നത്. റോൾസ് റോയിസ് കാറുകളിൽ നൽകിയിട്ടുള്ളതിന് സമാനമായ സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിങ്ങുകളാണ് അകത്തളം സ്റ്റൈലിഷാക്കുന്നത്. ടി.വിക്ക് പകരം നൽകിയ പ്രൊജക്ടർ സ്‌ക്രീൻ, ട്രാവലിങ്ങ്/ മീറ്റിങ്ങ് റൂം, ബെഡ്റൂം, മേക്ക്അപ്പ് റൂം, ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്. മികച്ച സൗകര്യങ്ങളോടെയാണ് ഈ കാരവാനിലെ ഡ്രൈവർ ക്യാബിനും ഒരുങ്ങിയിട്ടുള്ളത്.

ഭാരത് ബെൻസിന്റെ 1017 ബി.എസ്.6 ഷാസിയിലാണ് ഈ കാരവാൻ നിർമിച്ചിരിക്കുന്നത്. 3907 സി.സി. നാല് സിലിണ്ടർ ഫോർ ഡി 34ഐ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 170 ബി.എച്ച്.പി. പവറും 520 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. സുരേഷ് ഗോപിക്കായി ഓജസ് ഓട്ടോമൊബൈൽസ് ഒരുക്കുന്ന മൂന്നാമത്തെ കാരവാനാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

കുടുംബത്തിലെ ആദ്യ വിവാഹമായതിനാൽ തന്നെ ആർഭാടത്തിനും ഒരുക്കങ്ങൾക്കും യാതൊരു കുറവും ഉണ്ടാകില്ലായെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ വാക്കുകൾ അന്വർത്ഥമാക്കുന്ന ആദ്യ കാഴ്ചയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മകൾ ഭാഗ്യയ്ക്കും മരുമകനും കോടികൾ വില വരുന്ന അതിമനോഹരമായ കാറാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. ഗുരുവായൂരിൽ വെച്ച് വിവാഹം കഴിഞ്ഞതോടെ ശ്രെയസിന്റെ മാവേലിക്കരയിലെ വീട്ടിലേക്കാണ് ഭാഗ്യയെയും കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരും കൊച്ചിയിലെത്തിയത്.

ഇരുവരും എത്തിയപ്പോൾ ഹോട്ടൽ മുറ്റത്ത് നവദമ്പതികളെ കാത്തിരുന്നത് സുരേഷ്‌ഗോപിയുടെ കിടിലൻ സമ്മാനമായിരുന്നു . അതെ ഒരു റൊൾസ്റോയ്സ് കാറയിരുന്നു സുരേഷ്‌ഗോപിയുടെ സമ്മാനം. ആറു കോടിമുതൽ 10 കോടിവരെയായിരുന്നു ഒരു റോൾസ്‌റോയിസിന്റെ വില. അത് തന്റെ മക്കൾക്കുള്ള വിവാഹസമ്മാനം ആയിരുന്നതിനാൽ സുരേഷ്‌ഗോപി ഒട്ടും കുറച്ചില്ല. പത്ത്കോടിയുടെ എറ്റവും മുന്തിയ മോഡൽ തന്നെയാണ് മകൾക്ക് വാങ്ങി നൽകിയിരിക്കുന്നത്. വിവാഹ റിസപ്ഷന് നടക്കുന്ന കളമശ്ശേരിയിലെ ഓഡിറ്റോറിയത്തിന് മുൻപിൽ അലങ്കരിച്ചിരുന്ന ഈ കാറിലാണ് ഭാഗ്യയും ശ്രയസും രാജകീയമായി എത്തിയത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

3 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

3 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

4 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

4 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

4 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

5 hours ago