Kerala

മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞത് ‘കല്ല് വെച്ച നുണ’, ഇ ബസുകൾ ലാഭത്തിൽ

തിരുവനന്തപുരം . ഇലക്ട്രിക് ബസ്സുകള്‍ ലാഭത്തിലല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം നുണയാണെന്ന് വെളിപ്പെടുത്തി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട് പുറത്ത്. ഇ ബസ് ലാഭത്തിലാണെന്നാണ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ഇ ബസുകൾ ഏപ്രിൽ മുതൽ ഡിസംബർ വരെ 288. 91 ലക്ഷം രൂപയാണ് ലാഭമൂണ്ടാക്കിയത്.

18901 സര്‍വ്വീസുകൾ ഈ കാലയളവില്‍ ഇ ബസുകൾ നടത്തുകയു ണ്ടായി. ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപയാണ് ശമ്പളവും ഇന്ധനത്തിനുമായി വരുന്ന ചെലവ്. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകൾ കഴിഞ്ഞ് കി.മിറ്ററിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നാണ് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഇലട്രിക് ബസുകൾ വെള്ളാന ആണെന്നായിരുന്നു മന്ത്രി കെബി ഗണേഷ് കുമാറിന്റെ വാദം. ഇനി ഇലട്രിക് ബസുകൾ വാങ്ങേ ണ്ടെന്നും നിലവിൽ സിറ്റി സർവ്വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു.

മന്ത്രി പറഞ്ഞവ തുടർന്ന് വിവാദമാവുകയായിരുന്നു. തലസ്ഥാന വാസികൾ നെഞ്ചേറ്റിയ സര്‍വ്വീസിനെ അങ്ങനെയങ്ങ് വിട്ട് കൊടുക്കാനാകില്ലെന്ന് പറഞ്ഞു എംഎൽഎ വികെ പ്രശാന്ത് രംഗത്ത് വന്നു. നയപരമായ തീരുമാനങ്ങൾ പുനപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനിടെയാണ് കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

14 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

15 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

16 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago