Kerala

CPM ന്റെ അടിവേരിളകി, അടിത്തറ തോണ്ടി പിണറായിയും മകളും

കേരളത്തിൽ സി പി എമ്മിന്റെ അന്ത്യമടുത്തു. അല്ല കേരളത്തിൽ എന്നല്ല ഇപ്പോൾ എവിടെയാണ് സി പി എം ഉള്ളത് എന്നതാണ് സംശയം. കേരളത്തിൽ പിണറായിയുടെ രണ്ടാം ഭരണത്തോടെ കമ്മ്യൂണിസത്തിന്റെ അടിവേര് ഇളകി. തിരുത്തൽ ശക്തി എന്ന ടാഗ് ലൈൻ ഒക്കെ പണ്ടേ നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രതിച്ഛായ ഒന്നൊന്ന് ഇല്ലേയില്ല. പാർട്ടി എന്നതേ ഇല്ലാതായി. കുറെ അടിമക്കമ്മികൾ പിണറായിക്ക് പിന്നാലെ ഉണ്ട് എന്നതല്ലാതെ ആരാണ് ഇപ്പോൾ കമ്മ്യൂണിസത്തെ വിശ്വസിക്കുന്നത്. ഇതൊക്കെ തെളിയിക്കുന്നതാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ.

നേതാക്കളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നത് പാർട്ടി ലൈനല്ല. പാർട്ടി അംഗങ്ങളെ അല്ലാതെ ആരേയും ന്യായീകരിക്കു കയും ഇല്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അന്തരിച്ച നേതാവ്. കോടിയേരിയുടെ മക്കൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ നിശബ്ദരായിരുന്നു പാർട്ടി. എല്ലാം കോടിയേരിയുടെ കുടുംബം ഒറ്റയ്ക്ക് നേരിട്ടു. എന്നാൽ പിണറായിയുടെ മകൾ വീണാ വിജയന്റെ കാര്യം വരുമ്പോൾ സിപിഎം പ്രതിരോധം തീർക്കുന്നു. ന്യായീകരണം നിരത്തുന്നു. രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നു. ഇതിനൊപ്പം വിവാദത്തിന് പിന്നിൽ പല സംശയങ്ങളും ഉയർത്തുന്നു.

വിമർശന സ്വഭാവമുള്ള ചർച്ചകളിലൂടെ ഗുണകരമായ തീരുമാനമെടുത്തിരുന്ന പാർട്ടി നയമാണ് ദുർബലമാകുന്നതെന്ന അഭിപ്രായം രഹസ്യമായി പങ്കുവയ്ക്കുന്ന നേതാക്കളുണ്ട്. കമ്മിറ്റികളിൽ ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നവരില്ല. നിർണായക തീരുമാനമെടുക്കേണ്ട കേന്ദ്ര നേതൃത്വം ദുർബലരായി. സംസ്ഥാന സമിതി ചർച്ചകൾ ഏകപക്ഷീയമാണ്. എക്‌സാലോജിക്കിൽ നേതാക്കൾ ആരും എവിടേയും അഭിപ്രായം പറയുന്നില്ല. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം ന്യായീകരണം നടത്തുന്നു. ഇതെല്ലാം പാർട്ടിയുടെ പഴയ നയത്തിന് എതിരാണ്.

കരിമണൽ കമ്പനിയായ സിഎംആർഎലും വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുള്ള പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ പഴയ നിലപാടിൽനിന്ന് മാറി ചിന്തിക്കുന്നവർ പാർട്ടിയിലുണ്ട്. പരസ്യമായി പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറയുന്നു.പക്ഷേ ആരും തുറന്നു പറയില്ല. 28, 29, 30 തീയതികളിൽ പിബി, സിസി യോഗങ്ങൾ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകും. എന്നാൽ അവിടേയും ഈ വിഷയം ഉയരില്ല. എല്ലാവരും ചർച്ച കൂടാതെ വീണാ വിജയന് പ്രതിരോധം തീർക്കും.

മുമ്പ് മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്റെ മകനെതിരെ ചില ആരോപണം ഉയർന്നു. അതെല്ലാം പാർട്ടി ഗൗരവത്തോടെ എടുത്തു. അരുൺ കുമാറിനെ ആരും പിന്തുണച്ചില്ല. കടുത്ത നിലപാടുകൾ എടുത്തത് പാർട്ടി സെക്രട്ടറിയായ പിണറായി വിജയനാണ്. പട്ടയ വിവാദത്തിൽ പല നടപടികളും ഉണ്ടായി. കോടിയേരിയുടെ മക്കൾക്കെതിരായ ആരോപണത്തിലും ഇതൊക്കെ ഏതാണ്ട് സംഭവിച്ചു. എന്നാൽ പിണറായി കുടുംബത്തിലേക്ക് എത്തുമ്പോൾ പ്രത്യാക്രമണവും. ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസി കേസെടുത്തപ്പോൾ, ബിനീഷ് അന്വേഷണം നേരിടട്ടെ എന്നായിരുന്നു പാർട്ടി നിലപാട്. ‘അന്വേഷണം നടക്കട്ടെ, തെറ്റു ചെയ്‌തെങ്കിൽ ശിക്ഷിക്കട്ടെ, പാർട്ടി ഇടപെടില്ല’ എന്നായിരുന്നു കോടിയേരിയുടെയും നിലപാട്. നേതൃത്വത്തിൽനിന്നും കാര്യമായ പിന്തുണ കോടിയേരിക്ക് ലഭിച്ചതുമില്ല.

വീണാ വിജയന്റെ പേരിൽ ആരോപണം ഉയർന്നപ്പോൾ പഴയ നിലപാടിനു പകരം ശക്തമായ പ്രതിരോധമാണ് പാർട്ടിയിൽനിന്നുണ്ടായത്. പാർട്ടി സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവനയിലൂടെ ആദ്യ പിന്തുണ നൽകി. നേതാവിന്റെ മകൾക്കായി സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കുന്നത് അപൂർവ സംഭവമാണ്. വീണയുടെ കമ്പനിക്ക് സേവനത്തിന് നിയമപരമായി ലഭിച്ച പണമാണെന്നായിരുന്നു പ്രസ്താവന. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതിരോധത്തിനായി മുന്നിൽനിന്നു. എന്നാൽ അതെല്ലാം പൊളിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് പുറത്തു വരുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയിൽ (2009) പറയുന്നത് ഇങ്ങനെ: ‘ചില പാർട്ടി അംഗങ്ങൾക്കെതിരെ വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദനത്തിന്റെ പരാതികൾ ഉയർന്നുവരാറുണ്ട്. പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പദവികൾ ഉപയോഗിച്ച് അന്യായമായതു നേടിയെടുക്കാനും സ്വത്ത് സമ്പാദിക്കാനുള്ള നടപടികൾ അരുത്. ഭരണം ഇത്തരം ഇടപാടുകൾക്കും കോഴകൾക്കും മറ്റും ഉപയോഗിക്കുന്ന രീതി ആശാസ്യമല്ല.’ ഈ രേഖ ഇപ്പോൾ അപ്രസക്തമാണ്.

അതിനിടെ വീണാ വിജയനെതിരെ പരാതിയുമായി മുന്നിലുള്ളത് പിസി ജോർജിന്റെ മകൻ ഷോൺ ജോർജാണ്. ബിനീഷും ഷോണും അടുത്ത സുഹൃത്തുക്കൾ. ഇരുവരും ചേർന്ന് അഭിഭാഷക സ്ഥാപനവും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വീണയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ബിനീഷിന് മുകളിൽ ചാപ്പ കുത്താനും ചിലർ ശ്രമിക്കുന്നുണ്ട്. ഇത്തരം ചർച്ചകൾ അപ്രസക്തമാണെന്ന് ഷോൺ പറഞ്ഞിട്ടുമുണ്ട്. തന്റെ ഫോൺ രേഖകൾ പോലും ഇതിനായി ചോർത്തുന്നുവെന്ന് ഷോൺ ആരോപിക്കുന്നുണ്ട്.

എക്‌സാലോജിക് വിഷയത്തിൽ കോടതി മേൽനോട്ടത്തോടെയുള്ള അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും രാഷ്ട്രീയമായി ഒത്തുതീർപ്പിലെത്തുമെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. എക്‌സാലോജിക് കേസിനെയും അതിന്റെ ഭാഗമായി കോൺഗ്രസ് കാണുന്നുണ്ട്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago