Crime,

വീണയെ രക്ഷിക്കാൻ CPM പയറ്റിയ തുറുപ്പു ചീട്ടുകൾ പൊളിഞ്ഞു, എക്‌സാലോജിക്കിനെ വെട്ടിലാക്കി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയെ വെട്ടിലാക്കി ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക റിപ്പോർട്ട് പുറത്ത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാട് തെളിയിക്കുന്നതിനായി ആർഒസി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടി ല്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.

ജിഎസ്ടി അടച്ച തുകയുടെ രേഖമാത്രമാണ് എക്‌സാലോജിക് കൈമാറിയിട്ടുള്ളത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്‌സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.

എക്‌സാലോജിക്ക് നടത്തിയിരിക്കുന്നത് ദുരൂഹ ഇടപാടുകളാണ്. ഇരു കമ്പനികളും തമ്മിലുള്ള കരാർ രേഖപ്പോലും ഹാജരാക്കാൻ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. കമ്പനീസ് ആക്ട് 2013ന്റെ വകുപ്പ് 447, 488 പ്രകാരം എക്‌സാലോജിക്കിനെതിരെ നടപടി എടുക്കാ മെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ദുരൂഹ ഇടപാടുകളിലെ ചുരുളഴിയുന്നതിന് ഇരുകമ്പനികളുടെയും അക്കൗണ്ടുകൾ പരിശോധിക്കണം. സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ. റിലേറ്റഡ് പാർട്ടിയുമായി ഇത്തരം ഒരു ഇടപാടു നടത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം. എന്നാൽ എക്‌സാലോജിക്കുമായുള്ള കരാറിനെ പറ്റി കരിമണൽ കമ്പനിയായ സിഎംആർഎൽ ബോർഡിനെ അറിയിച്ചിട്ടില്ല. കമ്പനീസ് ആക്ടിന്റെ സെക്ഷൻ 188-ന്റെ ലംഘനം കൂടിയാണ് സിഎംആർഎൽ നടത്തിയിട്ടുള്ളത്.

കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിടുന്നത് ആർഒസിയുടെ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ്. ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ റിപ്പോർട്ട് ശരിയെന്ന് വയ്‌ക്കുന്നതാണ് ആർഒസി റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം. ഇതോടെ വീണയെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മി ന്റെയും പ്രതിരോധ വശങ്ങളെല്ലാം പൊളിയുകയാണ്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

8 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago